ADVERTISEMENT

ബിനാലെയുടെ ആറാം പതിപ്പ് കൊച്ചി കൊണ്ടാടുന്നു.. ഇതേവരെ ചിന്തിച്ചിരുന്ന വാർപ്പുകൾ പൊളിച്ചടുക്കി കുറച്ചു കൂടി വിപുലമായി, കുറച്ചു കൂടി ഉറക്കെ, കുറച്ചു കൂടി ഒറ്റക്കെട്ടായി ചിന്തിക്കാൻ നമ്മളെ ഓരോരുത്തരേയും പ്രേരിപ്പിക്കുന്ന കലയുടെ കൂട്ടയ്മ കൊച്ചി ആഘോഷമാക്കി കൊണ്ടിരുക്കുന്നു.. ഇരുപതിലേറെ വേദികളിലായി ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ, ഇൻസ്റ്റലേഷൻസ്, സിനിമകൾ, ഡോക്യുമെൻട്രികൾ എന്നിവ കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളവർ വിമാനവും തീവണ്ടിയും ബസ്സും കപ്പലുമൊക്കെ പിടിച്ച് കൊച്ചിയിലെത്തുന്നു.. പല നാടിന്റെ രുചികളും സംസ്കാരങ്ങളും മുഖങ്ങളും ഒക്കെ കൊച്ചിയെ തൃസിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. കൊച്ചിയങ്ങോടും അവർ ഇങ്ങോടും പലതും തന്നും കൊടുത്തും വളർന്നു പടരുന്ന സൗഹൃദവേരുകൾ...

കലയുടെ കാഴ്ച്ച തരുന്ന സന്തോഷം പോലെയാണ് പല നാടുകളിൽ നിന്നും വരുന്ന മനുഷ്യർ കൊച്ചി തെരുവുകളെ ഫാഷൻ സ്ട്രീറ്റായി മാറ്റുന്ന കാഴ്ച്ച തരുന്ന സന്തോഷവും.. ഇവിടെ ഓരോരുത്തരും ഓരോ ഫാഷൻ സ്റ്റെയ്റ്റ്മെന്റുകളാണ്. ഇടുന്ന വസ്ത്രം കൊണ്ടും അണിയുന്ന ആഭരണം കൊണ്ടും തിരഞ്ഞെടുക്കുന്ന തുണിത്തരവും നിറങ്ങളും ഒക്കെ കൊണ്ട് അവരുടെ അവർ നമ്മോട് സംവദിക്കുന്നുണ്ട്.

ADVERTISEMENT

ഫോട്ടോ എടുക്കാനുള്ള കൺസെന്റ് വാങ്ങിയ ശേഷം വനിതാ ഓൺലൈൻ കവർ ചെയ്ത ‘ബിനാലെ സ്ട്രീറ്റ് ഫാഷന്റെ’ ആദ്യ ഭാഗം ഇതാ...

biennalestory4

വെള്ള ഡിസൈനർ വെയറിൽ ആത്മവിശ്വാസത്തോടെ വീണ ആഷിയ. ‘മോൺറോ’ എന്ന ഷൂ ബ്രാന്റിന്റെ ഫൗണ്ടർ കൂടിയാണ് അവർ.  നിഫ്റ്റ്,ബംഗ്ലൂരു എന്ന ഇന്ത്യയിലെ തന്നെ പ്രമുഖ ഫാഷൻ പഠനകേന്ദ്രത്തിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ പ്രതിഫലനം വീണയുടെ വസ്ത്രത്തിലും കാണാം. ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ലൂസ് ഡിസൈൻ ആയിട്ട് കൂടിയും ട്രെന്റിയാകുക എന്ന കാര്യത്തിൽ ഒരു പടി പോലും പിന്നിൽ പോകാത്ത ‍സ്റ്റൈൽ.

ADVERTISEMENT

മണ്ണിന്റേയും പ്രകൃതിയുടേയും നിറങ്ങൾ എടുത്തണിഞ്ഞ വസ്ത്രത്തിലാണ് പൂനേ ഫൈൻ ആർട്ട്സ് വിദ്യാർഥി തൃഷ വേണു ഗോപാൽ ബിനാലെ കാണാൻ എത്തിയത്. കലംകാരി പ്രിന്റുകൾ ഒറ്റ കാഴ്ച്ചയിൽ തന്നെ മനം കവർന്നെടുക്കും. ഒപ്പമുള്ള ബാഗും വസ്ത്രത്തിനൊത്തു പോകുന്ന ആക്സസറീസും തൃഷയെ കൂട്ടത്തിൽ വേറിട്ടു നിർത്തുന്നു. ബിനാലേ കാഴ്ച്ചകൾ കാണാൻ ഒപ്പം സഹപാടി തനീഷയുമുണ്ട്. പച്ച ടോപ്പും വായുസഞ്ചാരം തടയാത്ത ബ്രീതബിൾ പാന്റും ഒരു കൂൾ ഗോ ടു ലുക് നൽകുന്നു.

ചെക് റിപബ്ലിക് സ്വദേശിയായ ക്ലാര ബിനാലേയ്ക്കും കൊച്ചിയിലെ ഭക്ഷണത്തിനും വേണ്ടിയാണ് പറന്നിറങ്ങിയിരിക്കുന്നത്. ഒഴുക്കുള്ള വെളുത്ത നീളൻ ഡ്രസ്സിൽ പല നിറത്തിലുള്ള പ്രിന്റുകൾ. മധ്യഭാഗത്തായി വരുന്ന ഗാതറിങ്ങ് ഉടുപ്പിനെ മനോഹരമാക്കുന്നു.. നടക്കാനുള്ള എളുപ്പത്തിനായി കറുത്ത ഷൂസുമായിട്ടാണ് ഡ്രസ് പെയർ ചെയ്തിരിക്കുന്നത്. ഡിസബിലിറ്റി വർക്കറാണ് ക്ലാര.

biennalestory2
ADVERTISEMENT

സ്ട്രീറ്റ് ഫാഷന്റെ ക്ലാസിക് ഐക്കണായി തന്നയായിരുന്നു തനീഷ ഞങ്ങൾക്കു മുന്നിൽ എത്തിയത്. വാസ്കോ ഹൗസിൽ ചെയ്തിരിക്കുന്ന ഗ്രാഫിറ്റിയിൽ നിന്നൊപ്പിയെടുത്ത പോലെയുള്ള ‘കിമിടുലൻ’ ഓവർ സൈസ്ഡ് ഷര്‌ട്ടും. അതിന്റെയൊപ്പം ഫ്ലെയറുകൾ ഉള്ള ക്ലാസിക് കറുത്ത ബോട്ടവും.

ലുകിനെ കോംപ്ലിമെന്റ് ചെയ്യാൻ അതിനിണങ്ങുന്ന നെയിൽ ആർട്ടും ഷർട്ടിന് ഒത്തുപോകുന്ന ഗോഗിൾസും. എല്ലാത്തിനും മുകളിൽ സ്റ്റാറായി നിന്ന ഇച്ചിരി ആർഭാഢമുള്ള ഒരു വട്ട കമ്മലും വയലറ്റ് നിറത്തിലുള്ള സ്റ്റെയിറ്റ്മെന്റ് ഷൂസും. മൊത്തത്തിൽ നടക്കുന്ന ശ്വസിക്കുന്നൊരു പോപ് ഗാനം പോലെ!നോക്കുന്നവരുടെ കണ്ണ് ഒരു നിമിഷത്തേക്കെങ്കിലും ആ ഷർട്ടിലുടക്കും തീർച്ച. നിറങ്ങളുടെ ഉത്സവം ഒരു ചിരിയും സമ്മാനിക്കും. മുംബൈയിൽ തെറാപിസ്റ്റായി ജോലി ചെയ്യുകയാണ് തനീഷ. ബിനാലേ കാഴ്ച്ചകൾക്കായി കൊച്ചിയിലേക്കൊരു ചെറു വേക്കേഷനെത്തിയതാണ് കക്ഷി.

biennalestoryvasco

വാസ്കോഡഗാമയെ അടക്കിയ സെന്റ് ഫ്രാൻസിസ് ചർച്ചിനു മുന്നിലായിട്ടാണ് ന്യൂയോർക്കിൽ നിന്നും വന്ന ഈ പെൺകൂട്ടത്തെ പരിചയപ്പെട്ടത്. സമ്മർ ഫ്രണ്ട്‌ലിായ പാറിപ്പറകുന്ന പച്ച ഡ്രസ്സും തൊപ്പിയും വച്ചാണ് സോന എത്തിയത്. കാക്കി നിറത്തിലുള്ളൊരു ഒഴുക്കൻ ഡ്രസ്സും അതിനിണങ്ങുന്ന സ്കാഫും തൊപ്പിയുമായി സഹോദരി രാഖിയും ഒപ്പമുണ്ട്. രണ്ടുപേരും സോഫ്റ്റ്‌വെയർ എൻജിനീർമാരാണ്. 

അവർക്കൊപ്പം തന്നെ ന്യൂയോർക്കിൽ നിന്നും എത്തിയതാണ് അനികയും റിയയും. കണങ്കാൽ വരെ നീളുന്ന ബ്രൗണും വെള്ളയും കലർന്ന ഫ്ലോറൽ പ്രിന്റുള്ള ഡ്രസും കൂളിങ്ങ് ഗ്ലാസുമാണ് അനിക ഇട്ടിരുന്നത്. കൂടെയുള്ള സുഹൃത്തും സഹപ്രവർത്തകയുമായ റിയ എമറാൾഡ് ഗ്രീൻ നിറത്തിലുള്ള മുട്ടിനു മുകളിലെത്തി നിൽക്കുന്ന മനോഹരമായ ഡ്രസിൽ ‘കീപിങ്ങ് ഇറ്റ് സിംപിൾ’ എന്നൊരു ലൈനാണ് പിടിച്ചത്. രണ്ടാളും സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നു.

ADVERTISEMENT