ADVERTISEMENT

ലോകമറിയുന്ന സെലിബ്രിറ്റികളല്ല ഇവിടെ ഫാഷന്റെ മുഖമാകുന്നത് സാധാരണക്കാരാണ്.. ‘ഫോർ ദി ടൈം ബീയിങ്ങ്’ എന്ന് പേരിട്ട ബിനാലെയുടെ ആറാം പതിപ്പാണ് ഈ മാർച്ച് 31 വരെ കൊച്ചിയിൽ നടക്കുന്നത്. നിഖിൽ ചോപ്രയും സംഘവും ക്യുറേറ്റ് ചെയ്ത ബിനാലേയിലെ കലയാസ്വദിക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും കൊച്ചിയിലേക്ക് ആളുകളെത്തുന്നു. നാട്ടുകാരും വിദേശികളും കലരുമ്പോൾ കാലപ്പഴക്കം വന്ന പല ചിന്തകളും തച്ചുടയ്ക്കപ്പെടുന്നുണ്ട് പുതിയതു വാർക്കപ്പെടുന്നുണ്ട്. ഒരുമയുടെ വിളനിലമായി കൊച്ചി തളിർക്കുന്നു...

ബിനാലെ വേദികളിൽ വിസ്മയങ്ങൾ ഉള്ളതു പോലെ തന്നെ കൊച്ചിയുടെ തെരുവുകളിലൂടെ നടക്കുന്ന മനുഷ്യരും ഓരോ വിസ്മയങ്ങളാണ്. അവർ ആശയങ്ങൾ കൊണ്ടും പ്രവർത്തി കൊണ്ടും വസ്ത്രധാരണം കൊണ്ടും വിസ്മയിപ്പിക്കുന്നവരാണ്.

ADVERTISEMENT

കാണികളായി വന്നവരിൽ നിന്നും ‘കൺസെന്റ്’ വാങ്ങിയ ശേഷം വനിതാ ഓൺലൈൻ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ രണ്ടാം ഭാഗത്തെ ചിത്രങ്ങൾ കാണാം.... വിശേഷങ്ങൾ അറിയാം...

biennalestoryday21

രണ്ടു പെൺസുഹൃത്തുക്കൾ ചേർന്ന് കളിയും കാര്യവും പറഞ്ഞു ബിനാലേ വേദിയിലേക്ക് നടക്കുന്ന കാഴ്ച്ച കണ്ടിട്ടാണ് ഞങ്ങൾ അവരോട് ചിത്രമെടുക്കാനുള്ള അനുവാദം ചോദിക്കുന്നത്. കാഴ്ച്ചയിൽ തന്നെ എത്ര സുഖകരം എന്നു തോന്നിക്കുന്ന വസ്ത്രമണിഞ്ഞ നിവ്യ. ഗ്രേ നിറത്തിലുള്ള പ്ലീറ്റഡ് ഔട്ട്ഫിറ്റിനെ സ്റ്റോളും കോലാപ്പൂരി ചെരുപ്പുമായി ചേർത്ത് സ്റ്റൈൽ ചെയ്തിരിക്കുന്നു. തൃപ്പൂണിത്തുറയിൽ ‘ക്ലോത് സ്റ്റോറീസ്’ എന്ന ബുട്ടീക് നടത്തുകയാണ് അവർ.

ADVERTISEMENT

ഒപ്പമുള്ളത് ഉറ്റ സുഹൃത്തായ ഹിമ. കലാഹൃദയമുള്ളൊരു ഹോംമെയ്ക്കറാണ് ഹിമ. ഓറഞ്ച് നിറത്തിലുള്ള വായുസഞ്ചാരമുള്ളൊരു ചെക്കേഡ് കോഡ് സെറ്റാണ് ഹിമ ഇട്ടിരിക്കുന്നത്. കത്തുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള ഗോഗിൾസും ചേരുമ്പോൾ ലുക് കംപ്ലീറ്റ്.

ഓലീവ് ഗ്രീൻ നിറത്തിലുള്ള ടിയേഡ് റഫിൾ മെഷ് സ്കേർട്ടും ഓഫ് വൈറ്റ് സ്ലീവ്‌ലെസ് നിറ്റ് ടോപ്പും അതിനിണങ്ങുന്ന മുത്തുള്ള ഫ്ലാറ്റ് ചെരുപ്പും ഇട്ടാണ് ബംഗ്ലൂരു സ്വദേശി ഹാരിക കൊച്ചി കാണാൻ ഇറങ്ങിയത്. കുടുംബത്തോടൊപ്പം കൊച്ചിയിലെ രുചികളാസ്വദിച്ച് കാഴ്ച്ചകൾ കണ്ട് മടങ്ങാനാണ് ഐടി ജോലിയിലലേർപ്പെട്ടിരിക്കുന്ന ഹാരികയുടെ പ്ലാൻ.

biennalestoryday22
ADVERTISEMENT

കറുപ്പും കറുപ്പുമിട്ട് ട്വിൻ ചെയ്താണ് കാവേരിയും അശ്വതിയും ബിനാലേ കാണാനെത്തിയത്. കറുത്ത പോൾക്കാ ഡോട്ട് മിഡി ഡ്രസ്സിനൊപ്പം കറുത്ത വെഡ്ജ് സാന്റിൽസുമായിരുന്നു കാവേരിയുടെ ചോയിസ്. നിയമ പഠനശേഷം യു.എ.ഇ–യിൽ ഷിപ് ബ്രോക്കിങ്ങ് ചെയ്യുകയാണ്.

കറുപ്പിൽ വെളുത്ത നൂലുകൾ കൊണ്ട് എംബ്രോയിഡറി ചെയ്ത സ്ലീവ്‌ലെസ് ടോപ്പം ജീൻസും ബെയ്ജ് സ്നീക്കറും ചേർന്നതായിരുന്നു അശ്വതിയുടെ തിരഞ്ഞെടുപ്പ്.. യുഎഇ–യിൽ ആർക്കിടെക്റ്റാണ് കക്ഷി.

വളരെ ചില്ല്’ആയിട്ട് സന്തോഷിച്ച് തനിച്ചു നടന്നു വന്ന അലെക്സാൻഡ്രാ വാനിൽ പാറിപ്പറക്കുന്നൊരു കിളിയെ ഓർമിപ്പിച്ചു. വി–നെക്ക് ഡിസൈനിലുള്ള മോക് റാപ് മോഡലിലുള്ള എ–ലൈൻ ഡ്രസാണ് അവരിട്ടിരുന്നത്. പ്രകൃതി സൗഹാർദ നാരുകൾ കൊണ്ട് നിർമിച്ചെടുത്ത വസ്ത്രത്തിനൊപ്പം സൂര്യരശ്മികളിൽ നിന്ന് കണ്ണിനെ ചെറുക്കാനുള്ള ഗോഗിൾസും ചേർന്ന ലുക്ക്. ഇംഗ്ലണ്ട് സ്വദേശിയായ അവർ അധ്യാപക ജോലിയിൽ നിന്നും വിരമിച്ച് യാത്രകൾക്കായി സമയം ചിലവഴിക്കുന്നു. 

biennalestoryday23

കറുത്ത ടോപ്പിൽ ചുവന്ന എംബ്രോയിഡറിയുള്ള ടോപ്പിനൊപ്പം കറുത്ത പാന്റും അതിനോട് ചേർന്നു പോകുന്ന ഗ്ലാഡിയേറ്റർ സാന്റിൽസുമാണ് സിന്ദൂരിയെ കാഴ്ച്ചയിൽ വേറിട്ട് നിർത്തിയത്. ആത്മവിശ്വാസത്തോടുള്ള ചിരിയാണ് ഏറ്റവും വലിയ ആക്സസറിയായി ഒപ്പം ചേർന്നത്. ബംഗ്ലൂരുവിൽ ക്ലൗഡ് എൻജിനീയറാണ് പുള്ളിക്കാരി.

ആടിപ്പാടി മരങ്ങളുടേയും ആകാശത്തിന്റെയും ഒക്കെ ഭംഗി ആസ്വദിച്ചു നടക്കുന്ന മൂവർ സംഘം. കൈയിൽ തെരുവിൽ നിന്നും പെറുക്കിയെടുത്ത ഉപേക്ഷിക്കപ്പെട്ട ചില്ലു കുപ്പികൾ. പാഴായി കിടന്നു പ്രകൃതിക്കു ദോഷമായാക്കാമായിരുന്ന ആ കുപ്പികൾ ദിവസങ്ങൾക്കുള്ളിൽ ആർട്ട് വർക്കുകളായി മാറും.

കാട്ടു ഭക്ഷണങ്ങളെ കുറിച്ച് പഠിക്കുന്ന ഇക്കോളജിസ്റ്റും എന്റമോളജിസ്റ്റുമായ ശ്രുതി തൃശ്ശൂർ സ്വദേശിയാണ്, ഗോവയിൽ താമസം.

ഒപ്പമുള്ളതിൽ ഒരാൾ ഫൗസിയ തെഹ്സീബ്. മാനസികാരോഗ്യ രംഗത്ത് ജോലിചെയ്യുന്ന നറേറ്റീവ് പ്രാക്റ്റീഷ്ണറും ഫ്രീലാൻസ് എഴുത്തുകാരിയുമാണ് കശ്മീർ സ്വദേശി ഫൗസിയ.

മറ്റൊരാൾ ആർട്ടിസ്റ്റും കമ്മ്യുണിറ്റി ബിൽഡറുമായ ദീപ. ഏതെങ്കിലും ഒരു പ്രദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കാത്ത അവർ ‘ഗ്ലോബൽ സിറ്റിസൺ’ എന്ന വിശേഷണമാണ് സ്വീകരിച്ചിരിക്കുന്നത്..

ചുവപ്പും വെളുപ്പും കലർന്നൊരു പാറ്റേൺഡ് ഡ്രസ്സിനെ ടർക്വയസ് നിറത്തിലുള്ള സ്നീക്കറുമായി പെയർ ചെയ്താണ് ശ്രുതി ബിനാലേ കാഴ്ച്ചകൾ കാണാനെത്തിയത്. കാലാവസ്ഥയ്ക്കും ദീർഘദൂര നടത്തത്തിനും പറ്റിയ കോംബോ.

പെയ്സ്‌ലി പാറ്റേണിലുള്ളൊരു കുർത്തിയും കറുത്ത ലഗ്ഗിങ്ങ്സും ഒപ്പം വെള്ളി നിറമുള്ള ഫ്ലാറ്റ് ഷൂസും ആയിരുന്നു ഫൗസിയയുടെ വേഷം. ഹൈലൈറ്റായി മാച്ചിങ്ങ് ഹെഡ് സ്കാർഫും..

ഇളം മഞ്ഞ നിറത്തിലുള്ള കോട്ടൺ ഫ്ലോറൽ പ്രിന്റുള്ള സ്ലീവ്‌ലെസ് എ–ലൈൻ ഡ്രസാണ് ദീപ ധരിച്ചിരുന്നത്.  കൂടെ മാച്ചിങ്ങ് കമ്മലും. ബസ് കട്ട് ഹെയർസ്റ്റൈലും കൂടി ചേരുമ്പോൾ ലുക് കംപ്ലീറ്റ് . നടപ്പിന്റെ സുഖത്തിനായി ഒരു അത്‌ലെറ്റിക് ഷൂസും ഒപ്പം ചേർത്തിട്ടുണ്ട്.

ADVERTISEMENT