ADVERTISEMENT

ചരിത്ര സംഭവങ്ങളും വ്യക്തികളും ഫാഷനെ എക്കാലവും സ്വാധീനിച്ചിട്ടുണ്ട്. ഇന്നിൽ നിന്ന് ഇന്നലകളിലേക്കും ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുമുള്ള കൊടുക്കൽ വാങ്ങലുകൾ സ്റ്റൈലിന്റെ കാര്യത്തിൽ സാധ്യമാണ്. മറന്നു പോയതും ഉറക്കം നടിച്ചതും ഒക്കെ ആഘോഷമായി ചിലപ്പോൾ പൊടുന്നനെ രംഗപ്രവേശം ചെയ്യും.

അത്തരത്തിലൊരു ട്രെന്റാണ് ഇന്ന് ലോക ഫാഷനിലേക്ക് തിരികെ എത്തിയിരിക്കുന്നത്– നെപ്പോളിയൻ ജാക്കറ്റ്സ്. അധികാരത്തിന്റേയും അടുക്കും ചിട്ടയുടേയും ഒക്കെ പ്രതീകമായ ജാക്കറ്റുകളെ ഇന്ന് പവർ– ഫാഷൻ ലോകം ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്.

ADVERTISEMENT

കട്ടിയുള്ള ഉയർന്ന് കോളറുകളും ലെയർ ചെയ്തു വരുന്ന നൂലിഴകളും എപുലെറ്റുകളും ചേർന്ന് വരുന്ന ഈ ജാക്കറ്റ് ധരിക്കുന്നയാൾ സംസാരിക്കും മുൻപേ കാണികളോട് സംസാരിച്ചു തുടങ്ങും. ആകൃതിയൊത്ത രൂപവും വീതിയുള്ള തോളിടങ്ങളും കണിശതയാർന്ന തുന്നലും ഒക്കെ ചേർന്ന് ഇത് ചരിത്ര കണ്ണികളെ പുതുയുഗത്തിന്റെ സ്റ്റൈലിനോട് ചേർത്തു നിർത്തുന്നു. ഡിയോർ, അലക്സാന്റർ മക്‌ക്വീൻ, കെൻസോ തുടങ്ങിയ പുതു ഫാഷൻ രംഗത്തെ പുലികളും ഇവയെ തിരികെ കൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

മൈക്കിൾ ജാക്സൺ, ഫ്രെഡി മെർകുറി ഒക്കെ ഇട്ട് ഹിറ്റാക്കിയ ഈ ജാക്കറ്റ് ഇന്ന് ജൻഡറിന്റെ അതിരുകൾ ഭേദിച്ച് ലോകമെങ്ങും പറക്കുന്നു. സ്ലീവ്‌ലെസ് ആയും ഫുൾസ്ലീവ് ആയും ഒക്കെ നെപ്പോളിയൻ ജാക്കറ്റുകൾ ട്രെന്റിങ്ങാണ്. പാന്റിനൊപ്പവും ഷോട്ട് സ്കേർട്ടിനപ്പവും ഒക്കെ ജാക്കറ്റുകൾ പെയർ ചെയ്ത് ആളുകൾ പല ലുക്ക്‌സും പരീക്ഷിക്കുന്നുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT