പാരമ്പര്യവും ട്രെന്റും ഒത്തു പോകുന്ന സിഗ്‌നെറ്റ് റിങ്ങ്സ്: പ്രൗഡിയുടെ പ്രതീകമായി അണിയാം ഈ മോതിരങ്ങൾ Beyond Minimalism: Signet Rings as the New Statement Accessory
Mail This Article
വസ്ത്രങ്ങൾ, ചെരുപ്പുകൾ, മെയ്ക്കപ്പ് ഇവയിലൊക്കെ മിനിമലിസം സ്റ്റാറാകുന്ന 2026ൽ പക്ഷേ, മോതിരങ്ങളുടെ കാര്യത്തിൽ മിനിമലിസത്തെ സ്വൽപമൊന്ന് മാറ്റി നിർത്തി എതിർ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ഫാഷൻ ലോകം. ആർഭാഢം ആഘോഷമായി വരുന്ന ട്രെന്റായി ഡിഗ്‌നെറ്റ് റിങ്ങ്സ് ഫാഷനിസ്റ്റകളുടെ മനം കവരുന്നു.
ദിവസവും ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലൂടെ ഈ മോതിരങ്ങൾ തനിച്ചും കൂട്ടമായും ഈ വർഷം ഫാഷൻ പ്രേമികളുടെ വിരലുകളിലൂടെ തിളങ്ങും.
പരന്ന പ്രതലമുള്ള ഈ മോതിരങ്ങൾ പണ്ടുകാലത്ത് ഔദ്യോഗിക രേഖകളിൽ മുദ്രണം പതിപ്പിക്കാനുള്ള മാധ്യമമായിട്ടാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. പണ്ടു കാലത്ത് ഇവ ചെറുവിരലുകളിൽ മാത്രമാണ് ആളുകൾ ഇട്ടിരുന്നതും.
എന്നാൽ 2025-2026 ലെ തിരികെ വരവിൽ സിഗ്‌നെറ്റ് റിങ്ങുകൾ യൂണീസെക്‌സായിട്ടാണ് പുനരവതരിക്കുന്നത്. കൊത്തുപണികൾ, പേരിന്റെ ഇൻഷ്യൽ, ജന്മ നക്ഷത്രക്കല്ലുകൾ തുടങ്ങിയവ പതിപ്പിച്ച് ഡെയിലി വെയറുകളായി വരെ ഈ മോതിരങ്ങൾ ഫാഷൻ ആരാധകരുടെ ആക്സസറി ലിസ്റ്റിലുണ്ട്. ടെയിലർ സ്വിഫ്റ്റ്, സെൻഡയ, ഹാരി സ്റ്റൈൽസ് എന്നിവരൊക്കെ കസ്റ്റം ഡിസൈൻ ചെയ്ത് ഇട്ട് ഈ റിങ്ങുകളെ ഇതിനോടകം ഹിറ്റാക്കിയിട്ടുണ്ട്.
പല തരം മോതിരങ്ങളുമായി ഇവ ചേർത്തിണക്കി സിഗ്‌നെറ്റ് റിങ്ങുകൾ സ്റ്റാക്ക് ചെയ്തിടുന്ന രീതിക്കാണ് ഇന്നേറ്റവും പ്രചാരം കൂടുതൽ.