ADVERTISEMENT

ഫിഫ്ട്ടി ഷെയ്ഡ്സ് ഓഫ് ഗ്രേ കണ്ടവരാരും ഡക്കോട്ട ജോൺസനെ മറക്കാനിടയില്ല. ഇന്നിപ്പോൾ സിനിയക്കപ്പുറം ഫാഷൻ രംഗത്തും തരംഗം തീർക്കുകയാണ് താരം. ലോസ് എയ്ജൽസിൽ വർക്കൗട്ട് ഒക്കെ കഴിഞ്ഞിറങ്ങിയ ഡക്കോട്ട താഴേ മുതൽ മുകൾ വരെ കറുപ്പു നിറം മാത്രമുള്ളൊരു ഓൾ ബ്ലാക്ക് സ്നീക്കറാണ് ധരിച്ചിരുന്നത്. അതോടെ എല്ലാവരുടേയും കണ്ണുകൾ താരം ഇട്ടിരുന്ന സ്നീക്കറിലായി. പണ്ടു മുതൽക്കേ നിലവിലുള്ളതാണെങ്കിലും ഇത്രയും നാളും കറുത്ത സ്നീക്കറുകൾക്ക് ഇത്രയധികം ലോക ശ്രദ്ധ ഒറ്റയടിക്ക് കിട്ടിയിരുന്നല്ല. അപ്രതീക്ഷിതമായെത്തിയ സെലിബ്രിറ്റി സ്റ്റാറ്റസ് പൂർണമായി ആസ്വദിക്കുകയാണ് ഓൾ ബ്ലാക്ക് സ്നീക്കറുകൾ.

ഡക്കോട്ട ഇട്ടിരുന്ന ബ്രാന്റ് മാത്രമല്ല മറ്റു പല ബ്രാന്റുകളും തങ്ങളുടെ ഓൾ ബ്ലാക്ക് സ്നീക്കറുകൾ പ്രദർശിപ്പിച്ച് ഓൺലൈനായും ഓഫ്‌ലൈനായും ഒക്കെ എത്തുന്നുണ്ട്. പലരും വലിയ ഓഫറുകളും നൽകി ആവശ്യക്കാരെ അതീവ സന്തോഷത്തിലാക്കുന്നുമുണ്ട്..

ADVERTISEMENT

മിനിമലിസ്റ്റ് സ്റ്റൈലിൽ ഡിസൈൻ ചെയ്യപ്പെട്ട ക്ലാസിക് പീസുകളാണ് ഓൾ ബ്ലാക്ക് സ്നീക്കറുകൾ. സോളും വശങ്ങളും ബ്രാന്റിന്റെ പേരും ലെയ്സും അടക്കം മൊത്തത്തിൽ കറുപ്പിന്റെ അഴിഞ്ഞാട്ടമാണ് ഇവയെ വേറിട്ടു നിർത്തുന്ന പ്രത്യേകത.

കായികപരമായ പ്രവർത്തനങ്ങൾ, ബിസിനസ് അന്തരീക്ഷം, കാഷ്വൽ അന്തരീക്ഷം എന്നിവയ്ക്കൊക്കെ ഇണങ്ങുന്ന തരത്തിലാണ് ഇവ നിർമിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഷൂ കൊണ്ട് പല അവസരങ്ങളിലും തിളങ്ങാമെന്ന മെച്ചവുമുണ്ട്.  അതു തന്നെയാണ് അവയ്ക്കിത്ര സ്വീകാര്യതയും നൽകുന്നത്. 

ADVERTISEMENT
English Summary:

All Black Sneakers are experiencing a major fashion moment, propelled by Dakota Johnson's recent style choice. This minimalist yet versatile footwear is now making waves in the fashion industry, gaining significant global attention and proving its adaptability for various occasions.

ADVERTISEMENT
ADVERTISEMENT