10 വർഷം മുൻപത്തെ ഫാഷൻ ഇപ്പോൾ ട്രെൻഡാകുന്നു; 2026 ശരിക്കും 2016 ആണെന്നേ...
Mail This Article
ഈ വർഷം പൊട്ടിവിടർന്നപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ‘ബ്രിങ് ബാക് 2016’ എന്ന ഫോട്ടോ കുത്തിപ്പൊക്കൽ ട്രെൻഡായിരുന്നു. 10 വർഷം മുൻപത്തെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിലെ കൗതുകം മാത്രമല്ല ഇതിനു പിന്നിലെന്നാണ് ഫാഷൻ ലോകം പറയുന്നത്. ശരിക്കും ഈ 2026, 2016 ആണത്രേ... അന്നത്തെ പല ഫാഷൻ ട്രെൻഡുകളുമാണ് 2026ല്‍ കംബാക് നടത്തിയിരിക്കുന്നത്. നമ്മിളിപ്പോൾ പുറത്തിറങ്ങുമ്പോൾ ത്രീ ലൈൻ ജോഗറിലോ ടൂ പീസ് ജേഴ്സിയിലോ ഒരാളെയെങ്കിലും കാണുന്നില്ലേ... 2016ലും ഇങ്ങനെയായിരുന്നെന്നേ... ആക്ടീവ് വെയേഴ്സ് ജിമ്മിൽ നിന്നിറങ്ങി സ്ട്രീറ്റ്‌വെയർ കാഷ്വൽസായി നടന്നുതുടങ്ങിയ 2016ലാണ് അത്‌ലീഷർ എന്ന വാക്കു തന്നെ ഫാഷന്‍ ഡിക്‌ഷനറിയിൽ ചേർക്കപ്പെട്ടത്.
ആദ്യം തൊണ്ണൂറുകളിൽ, പിന്നെ 2016ൽ. ഇപ്പോ ദേ, 2026ലും സ്ലിപ് ഡ്രസ്സുകൾ ഗ്ലാമർ ലുക്കിലുണ്ട്. ലേസ് ട്രിമ‍്ഡ് വിന്റേജ് ഡീറ്റെയ്‌ലിങ്ങും ലോങ് സ്ക്വയർ നെക്‌ലൈനുമായി എത്തിയ സ്ലിപ് ഡ്രസ്സിന് ജെൻ സിയുടെ ലെതർ ബോംബേഴ്സും ചങ്‌കി സ്നീക്കേഴ്സും കട്ട സ്റ്റൈൽ സപ്പോര്‍ട്ടാണ് നൽകുന്നത്.
കാൽമുട്ടിന്റെ അവിടെ ഒന്ന്, കണങ്കാലിനു ചുറ്റും രണ്ട് എന്നിങ്ങനെ ഓട്ടകളും കീറലും വീണ റിപ്ഡ് ജീൻസ് 2016ലെ ട്രെൻഡ്സെറ്ററായിരുന്നു. മോം ഫിറ്റ്, വൈഡ് ലെഗ് എന്നിവയൊക്കെ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയെങ്കിലും എന്റെ സമയം വീണ്ടും വരും എന്ന ആത്മവിശ്വാസത്തോടെ വാർഡ്രോബിൽ തന്നെയിരുന്നു റിപ്‍ഡ് ജീൻസ്. ദേ, എത്തി ആ സമയം
