എല്ലാ ഔട്ട്ഫിറ്റുകളേയും കൂൾ ആക്കുന്ന ഓവർ സൈസ്‌ഡ് ലെതലർ ജാക്കറ്റുകൾ: ഇത് കംഫർട്ടബിൾ ട്രെന്റ് The Undisputed Reign of Oversized Leather Jackets
Mail This Article
വളരെ പ്രഫഷണലായ ഫോർമൽ പാന്റുകളും ഷർട്ടുകളും മിഡി സ്കേർട്ടുകളും ആയിക്കോട്ടേ ഇനി അതല്ല കാഷ്വലായ ജീൻസും ടോപ്പും ഷോട്ട്സും ആവട്ടേ... അവയുടെ ഉദ്ദേശ ലക്ഷ്യം മാറാതെ ഏതൊരു വസ്ത്രത്തേയും സൂപ്പർ കൂൾ ലുക്കിലേക്ക് എത്തിക്കാനായി ഇന്ന് ഫാഷൻ ലോകത്തിന്റെ കൈവശം ഒരു കിടിലൻ ഐറ്റമുണ്ട്. അതാണ് ഓവർ സൈസ്‌ഡ് ലെതർ ജാക്കറ്റുകൾ.
സാധാരണ ജാക്കറ്റുകളേക്കാൾ ഇവയയുടെ തോളിന്റെ വീതി അൽപം കൂടുതലുണ്ടാകും.. ശരീരത്തെ ഇറുക്കി വയ്ക്കാതെ അയഞ്ഞു കിടക്കുന്ന സ്വഭാവമാണ് ഈ ഓവർസൈസ്‌ഡ് ജാക്കറ്റുകൾക്കുള്ളതെങ്കിലും അതിട്ടു കഴിഞ്ഞാൽ കിട്ടുന്ന ഫൈനൽ ലുക്കിൽ ഒരയവും ആലസ്യവും ഇല്ല!
ലെതറിന്റെ ഗ്ലാം ലുക്ക് കാരണം ഒപ്പം പെയർ ചെയ്യുന്ന എന്തു വേഷത്തെയും കൂടി ഒരുപടി ഉയർത്തി വച്ചാണ് ട്രെന്റിന്റെ മുന്നോട്ട് പോക്ക്. വിദേഷരാജ്യങ്ങളിൽ സ്പ്രിങ്ങ് വരുന്നതിനു തൊട്ട് മുൻപേയുള്ള തണുപ്പിന്റെ ഈ മാസത്തിൽ എല്ലാ ഫാഷൻ പ്രേമികളും തങ്ങളുടെ ഉടുപ്പുകൾക്കൊപ്പം ലെതർ ജാക്കറ്റുകളെ ചേർത്തു വയ്ക്കുന്നുണ്ട്. ഏതു തരം ശരീരാകൃതിക്കും ഇണങ്ങുന്ന തലത്തിലാണ് ജാക്കറ്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
നിലവിൽ ഏറ്റവും മൂവിങ്ങ് ട്രെന്റ് ടർട്ടിൽ നെക്ക് ടോപ്പിനും ജീൻസിനും ഒപ്പം ഓവർസൈസ്ഡ് ലെതർ ജാക്കറ്റുകൾ പെയർ ചെയ്യുന്നതാണ്. അതിനൊപ്പം മാച്ചിങ്ങ് തൊപ്പി കൂടി വയ്ക്കുന്നതോടെ ലുക്ക് കംപ്ലീറ്റ്!
കൈവിരലുകളുടെ അറ്റം വരെ വന്നു കിടന്നു അവയെ മറയ്ക്കുന്ന തരവും, അല്ല കൈത്തണ്ടയിൽ ഇലാസ്റ്റിക് ഉള്ളതരവുമായി ജാക്കറ്റുകൾ പല തരത്തിൽ ഇറങ്ങുന്നുണ്ട്. ബ്രൗണും കറുപ്പുമാണ് നിലവിൽ ഏറെ ആവശ്യക്കാരുള്ള നിറങ്ങൾ, ഇവ എല്ലാത്തിനോടും കൂടി ഒത്തു പോകുന്ന മായാജാലക്കാർ.. എന്നാൽ ഇതുമാത്രമല്ല ഫാഷൻ ഫോളോവേഴ്സിന്റെ കണ്ണിലുടക്കുന്നത്. ബർഗണ്ടി, പച്ച എന്നിവയ്ക്കും ആവശ്യക്കാർ ഏറെ. അധികം തൊങ്ങലും മറ്റ് എംബെലിഷ്മെന്റുകളും ഇല്ലാത്ത തരം സ്റ്റൈലുകൾ തിരഞ്ഞെടുക്കുന്നതാകും ഏറെ നല്ലത്. അവയാണ് സമത്തിന്റെ അതിരുകളും താണ്ടി നിലനിന്നു പോകുന്നവ...