ട്രെന്റിയായി തുടരുന്ന ബാരൽ ട്രൗസേഴ്സ് എങ്ങനെ സ്റ്റൈൽ ചെയ്യണം? എന്തൊക്കെ ശ്രദ്ധിക്കണം? Barrel Trousers: Trending Styles and Fabric Choices
Mail This Article
ഇറങ്ങിയ സമയത്തുടനെ ആരും വല്യ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ലെങ്കിലും പതിയ പതിയ ഫാഷന്റെ തട്ടകത്തിൽ തന്റേയായ സ്ഥാനം കണ്ടെത്തിയ ഐറ്റമാണ് ബാരൽ ട്രൗസേഴ്സ്. ഇടുപ്പിൽ മുറുകി കിടന്ന് താഴേക്ക് വിടർന്നിട്ട് കണംകാലിലേക്ക് വരുമ്പോൾ വീണ്ടും ഇടുങ്ങുന്ന തരം ഡിസൈനാണ് ബാരൽ ട്രൗസേഴ്സിനുള്ളത്.
ആദ്യകാലത്ത് ജീൻസിൽ മാത്രമാണ് ഇവ ഇറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പല തരം തുണിത്തരങ്ങളിലും ബാരൽ ഡിസൈനുകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. 2026ലേ ട്രെന്റായി ബാലൽ ട്രൗസറുകൾ തിളങ്ങുമെന്ന് ഫാഷൻ രംഗം പ്രവചിക്കുന്നത് അവയുടെ രസകരമായ ആകൃതിയും അതു തരുന്ന കംഫർട്ടും കൊണ്ടാണ്.
വളരെ പോളിഷ്ഡായ ലുക്ക് ആഗ്രഹിക്കുന്നവർ ഹൈ–വെയിസ്റ്റ് എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നത്. ഇവയിൽ മുന്നിൽ പ്ലീറ്റസ് വരുന്ന തരമാണ് നിലവിൽ ആവശ്യക്കാർ ചോദിച്ചു വാങ്ങുന്നത്.
ദൈനംദിന ആവശ്യങ്ങൾക്കായി വായുസഞ്ചാരമുള്ള കോട്ടൺ, ലിനൻ തുടങ്ങിയ തുണിത്തരങ്ങളിൽ ഇവ ഇറങ്ങുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് സൈഡ് പോക്കറ്റുകളും കാർഗോ മോഡലും ഇതിലേക്ക് സന്നിവേശിപ്പിക്കുന്നവരും ധാരാളം.
എന്തൊക്കെ ചേർത്തിണക്കാം?
സ്ലിം ടാങ്ക് ടോപ്സ്, ടർട്ടിൽ നെക്സ്, ടക്ഡ്–ഇൻ–ഷർട്ടുകൾ എന്നിവയ്ക്കൊപ്പം ബാരൽ ട്രൗസറുകൾ പെയർ ചെയ്യാം. ഇതാണ് അവയുടെ ആകൃതിയുടെ ഭംഗി വെളിവാക്കാൻ സഹായിക്കുക...
ഇതോടൊപ്പം തന്നെ റഗ്ബി ഷർട്ടുകളും പോളോ ഷർട്ടുകളും ഇവയ്ക്കൊപ്പം നന്നായി ഇണങ്ങി പോകുന്ന ട്രെന്റാണ്.
കൂട്ടത്തിൽ സ്നീക്കറുകൾ, ഷൂസ്, ഹാഫ് ഷൂസ് എന്നിവയൊക്കെ ചേർത്ത് ലുക് കംപ്ലീറ്റ് ആക്കാം.