2026 സ്വിച്ച് ചെയ്യുന്നു ലൂസ് കാർഗോ ട്രെന്റിലേക്ക്: ഇറുക്കമില്ലാത്ത സമ്മർ ലുക്ക് Your Ultimate Summer Essential: Loose Cargo Pants
Mail This Article
കത്തുന്ന ചൂടത്തും ലുക്സിൽ യാതൊരു കോംപ്രമൈസിനും തയ്യാറല്ലാത്തവരാണോ നിങ്ങൾ? നിങ്ങളെ പോലുള്ളവർക്കായിട്ടാണ് ലൂസ് കാർഗോ പാന്റ്സ് ഇറങ്ങിയിരുക്കുന്നതു തന്നെ!
മുൻപ് പല കാലങ്ങളിലും നിറയെ പോക്കറ്റുകളുള്ള സൂപ്പർ കൂൾ ലുക്ക് ഉള്ള കാർഗോസ് ഫാഷൻ ലോകത്ത് വന്നു തിളങ്ങിയിട്ടുണ്ട്. എന്നാൽ 2026ൽ കാർഗോ തിരികെ എത്തുന്നത് സ്റ്റൈലും കൊണ്ട് മാത്രമല്ല കൂടെ കംഫർട്ടിനേയും ഒപ്പം ചേർത്തു കൊണ്ടാണ്. ആണിനും പെണ്ണിനും ട്രാൻസ് മനുഷ്യർക്കും ഒക്കെ ഇടാവുന്ന യൂണിസെക്സ് പാന്റ്സ് വളരെ ലൂസായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലൂസ് കാർഗോയ്ക്ക് പല പ്രായത്തിലുള്ള ആരാധകരുമുണ്ട്. കുലോട്ട്സ് പോലെയും പലാസോ പോലെയും ഒക്കെ നല്ലവണ്ണം വായുസഞ്ചാരമുള്ള പാന്റുകൾക്ക് അതുകൊണ്ട് തന്നെ പൊള്ളുന്ന ചൂടിലും നല്ല ഡിമാന്റാണ്.
ഇക്കൂട്ടത്തിൽ തന്നെ വളരെ ന്യൂട്രലായ കളർ ടോണുകളുള്ള പാന്റുകൾക്കാണ് ആവശ്യക്കാരേറെ. ബെയ്ജ്, ഒലീവ് പോലുള്ളവ ഹിറ്റ് ലിസ്റ്റിൽ മുൻ പന്തിയിലുണ്ട്.
ഫിറ്റഡ് ടൊപ്സ്, ഓവർ സൈസ്ഡ് ടോപ്പ്സ്, സ്ലീവ്‌ലെസ് ജാക്കറ്റ്സ്, ലൂസ് ഷർട്ട് എന്നിവയ്ക്കൊക്കെ ഒപ്പമാണ് കൂടുതലായും ഇവ സ്റ്റൈൽ ചെയ്യപ്പെടുന്നത്.
പൊക്കക്കുറവു തോന്നും എന്ന ചിന്തയുള്ളവർ ലൂസ് കാർഗോ ഫിറ്റഡ് ടോപ്പുകൾ, ക്രോപ് ടോപ്പുകൾ എന്നിവയ്ക്കൊപ്പം ചേർത്ത് ഹീൽസുമായി പെയർ ചെയ്യാനാണ് അന്താരാഷ്ട്ര സ്റ്റൈലിസ്റ്റുകളുടെ നിർദേശം.
ടോംബോയ് ലുക്ക് ആഗ്രഹിക്കുന്നവർക്ക് ലൂസ് കാർഗോയെ ഓവർ സൈസ്ഡ് ബ്ലേസറുകൾക്കൊപ്പം ചേർത്തു വയ്ക്കാം. ഒപ്പം സ്നീക്കേഴ്സും തൊപ്പിയും കണ്ണടയും കൂടിച്ചേർത്താൽ കിക്കിടു!
ഒട്ടും ഇറുക്കം ഇല്ലാതെ വരുന്ന ഈ കാർഗോ പല ബോഡി ടൈപ് ഉള്ളവർക്കും ഇണങ്ങുന്നൊരു ഔട്ട്ഫിറ്റ് തന്നെയാണ്. അരവണ്ണം കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന തരം ക്ലിപ്പുകൾ, കെട്ടുകൾ ഒക്കെയായി വരുന്നതു കൊണ്ട് ഇവ വാങ്ങുന്നവർക്ക് വർഷങ്ങളോളം ഉപയോഗിക്കാനും സാധിക്കും. പാരച്യൂട്ട് ഫാബ്രിക്ക്, കോട്ടൺ, എന്നിവയാണ് വേനൽക്കാലത്ത് ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.