ADVERTISEMENT

കൈവിരലിലെ നഖത്തിന് ഒരു മാലയിട്ടു കൊടുത്താലോ... അതോ ‘കാതു കുത്തി കമ്മലിടണോ’... ജ്വല്ലറി ട്രെൻഡുകളുടെ കാലമല്ലേ, ഇനി നഖങ്ങൾ ആഭരണങ്ങളിട്ടു തിളങ്ങും.
ആക്സസറൈസ്ഡ് നെയിൽ പണ്ടേ ട്രെൻഡായതാണ്. കല്ലുകൾ, മുത്തുകൾ, മെറ്റൽ ചെയ്ൻ എന്നിവ ചേർത്തുവച്ചു നഖങ്ങളെ ഗ്ലാമറാക്കുന്നതായിരുന്നു അന്ന് സ്റ്റൈൽ. എന്നാലിപ്പോൾ താരം, ആഘോഷത്തിനണിയാനും പിന്നീട് ഊരിവയ്ക്കാനും കഴിയുന്ന നെയിൽ ജ്വല്ലറിയാണ്.

NailJewellery3
എഐ നിർമിതചിത്രം


സാരിക്കൊപ്പം ട്രെഡീഷനൽ ലുക്കിലും ഷിമ്മറിങ് ബോഡിക്കോണിനൊപ്പം പാർട്ടി വൈബിലും ഇവ ലഭിക്കും. നഖം മുഴുവൻ മൂടുന്ന തരത്തിൽ സ്വർണത്തിലും വെള്ളിയിലും ‘നെയിൽ ഗാർഡ് ഇൻസ്പയേർ‍ഡ്’ ജ്വല്ലറിയുണ്ട്. എഡ്ജി, ഡ്രമാറ്റിക് സ്റ്റൈൽ നേടാൻ ഇതിൽപരം വേറെന്തു വേണം. കുന്തൻ സ്റ്റോൺസ് പിടിപ്പിച്ച ട്രെഡീഷനൽ  മിനിമൽ ജ്വല്ലറി സാരിക്കൊപ്പം നന്നായിണങ്ങും. ആർഭാടമില്ലാത്ത സിംപിൾ വെയറായി കയ്യിൽ മുറുകെ പിടിച്ചോളും അവ. പവർ ഡ്രസ്സിങ്ങിന്റെ സിംബലാണ് നെയിൽ ക്യാപ് പോലെ അണിയാനാകുന്ന ഫിംഗർ ടിപ് ജ്വല്ലറി.

NailJewellery2
എഐ നിർമിതചിത്രം
ADVERTISEMENT


ആർട്ടിഫിഷൽ നഖത്തിന്റെ അറ്റത്തോ ബലമുള്ള നഖത്തിന്റെ അറ്റത്തോ ചെറിയ ദ്വാരമിട്ട് റിങ്സോ ചാംസോ ഇടുന്നതിനോടും ഫാഷൻ ലോകത്തിനു പ്രിയമാണ്. ഡ്രസ്സിനു ചേരുംവിധം ഇവ മാറ്റിയിടാനുമാകും. നമുക്കും ട്രെൻഡിനൊപ്പം ചേർന്നാലോ? കിണ്ണം കാച്ചിയ മാനിക്യൂർ + കിടിലം ജ്വല്ലറി എന്നതാകട്ടെ ഇനി നെയിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്.

ADVERTISEMENT
Glam Up Your Fingernails with Exquisite Jewellery:

Embrace the latest nail jewellery trends to elevate your style. From dazzling embellishments to elegant rings and charms, discover how to make your nails a captivating fashion statement.

ADVERTISEMENT
ADVERTISEMENT