ADVERTISEMENT

ഈയിടെയായി അമ്മൂമ്മയുടെ പഴയ ചെയ്ൻ വാച്ച് കാണുമ്പോൾ ഇതുവരെയില്ലാതിരുന്ന ‘സൈഡ് വലിവു’ തോന്നുന്നുണ്ടോ ? എങ്കിൽ ഉറപ്പിച്ചോളൂ വിന്റേജ് ട്രെൻഡ് നിങ്ങളുടെ കൈ പിടിച്ചിട്ടുണ്ട്. വിന്റേജ് വാച്ചുകളുടെ ടിക് ടിക് ശബ്ദം ട്രെൻഡായി മാറുകയാണിപ്പോൾ.

vintagewatch2
എഐ നിർമിതചിത്രം

ചതുരക്കൂട്ടിനുള്ളിൽ സമയം കാൽക്കുലേറ്ററിലെ അക്കങ്ങൾ പോലെ തെളിയുന്ന റെട്രോ ഡിജിറ്റൽ വാച്ചായ കാസിയോ വിന്റേജ് വാച്ചാണ് ജെൻ സിയെ മയക്കിയ ആദ്യ വിന്റേജ് സ്റ്റൈലുകളിലൊന്ന്. പണ്ടു നമ്മൾ ടീച്ചറിന്റെ കയ്യിൽ കണ്ടു മോഹിച്ച ക്ലീൻ ഡയലും സ്ട്രാപ്പുമുള്ള ഡ്രസ് വാച്ചും ബുള്ളറ്റിൽ ചെത്തിനടന്ന ചേട്ടന്മാരുടെ കയ്യിൽ കണ്ട മൾട്ടിപ്പിൾ ഡയലും സ്റ്റോപ് വാച്ച് ഫീച്ചറുമുള്ള ഘടാഘടിയൻ ക്രോണോഗ്രഫ് വാച്ചുമൊക്കെ 2026ന്റെ മെക്കാനിക്കൽ ഹാർട് ബീറ്റായി മാറുകയാണ്.

ADVERTISEMENT

അനലോഗ്–വിന്റേജ് സ്റ്റൈൽ പീസസ്, സിംപിൾ ഡയലുള്ള ചെയ്ന്‍ വാച്ച്, റൊട്ടേറ്റിങ് ബെസൽ ഉള്ള ഡൈവ് വാച്ച് എന്നിവയും ജെൻ സിയുടെ നൊസ്റ്റാൾജിയയിൽ തൊട്ട് ‘ടൈംലെസ്’ ‍ഡിസൈനായി ഇപ്പോഴുണ്ട്.

പഴമയിൽ ആരാണ് പിന്നിൽ എന്ന മത്സരത്തിലാണ് പ്രമുഖ വാച്ച് കമ്പനികൾ. 1950കളിലും 70കളിലും വിപണിയിലെത്തിയ വാച്ചുകളാണ് ഇപ്പോൾ വിന്റേജ് ടൈംപീസായി എത്തുന്നത്.

vintagewatch3
എഐ നിർമിതചിത്രം
ADVERTISEMENT

ഓൾഡ് ജനറേഷനുമായി വൈബ് സെറ്റാകുന്നില്ലെന്നു പറഞ്ഞവർ സ്മാർട് വാച്ചുകളോടു ബൈ പറഞ്ഞ് മുതുമുത്തശ്ശന്റെ ട്രങ്ക് പെട്ടി തുറന്നു തുടങ്ങി. സമയം പറയുന്നവയായല്ല ഒരു കാലത്തിന്റെ കഥ പറയുന്ന ആർട്ടായാണ് അവർ വിന്റേജ് വാച്ചിനെ കാണുന്നത്. നിറം മങ്ങിയ വാച്ചിലെ പോറലും പച്ചനിറത്തിലെ ക്ലാവും കണ്ട് ‘ഇതല്ലേ അതിന്റെയൊരു ബ്യൂട്ടി’ എന്നവർ പറയുന്നു. പ്രീ ലവ്ഡ് വിന്റേജ് വാച്ചുകൾക്കായും ഇപ്പോൾ വിപണിയുണ്ട്.

From Grandparents' Drawers to Fashion Statements: The Vintage Watch Revival:

Vintage watch trends are making a comeback, with retro analog and digital styles captivating younger generations. These timeless pieces are now seen as art telling stories of the past, leading to a growing market for pre-loved vintage watches.

ADVERTISEMENT
ADVERTISEMENT