ADVERTISEMENT

സമ്മർവെയർ എന്നതിനേക്കാൾ സ്റ്റൈൽ വെയർ, ട്രാവൽ മസ്റ്റ് ഹാവ് എന്നീ ലേബലിലേക്ക് സൺഗ്ലാസ്സസ് മാറിയിട്ട് നാളേറെയായി. ഇടയ്ക്കിടെ ട്രിപ് പോകുന്ന മലയാളിക്ക് കണ്ണടകളുടെ വൻ കളക്‌ഷനുമുണ്ടാകും. ഇനി സൺഗ്ലാസ്സസ് വാങ്ങാനിറങ്ങുമ്പോൾ XXL സൈസിലുള്ളവ തന്നെ നോക്കിവാങ്ങിക്കോളൂ. കാരണമെന്തെന്നോ ? ലോക ഫാഷന്റെ സ്റ്റിയറിങ് പിടിക്കുന്നത് ഒരു പെണ്ണാണെന്നു കരുതുക. ആ പെണ്ണിന്റെ മുഖത്ത് ഇപ്പോഴിരിക്കുന്നത് ഓവർസൈസ്‍‍‍‍ഡ് ആയ ഷേഡ്സ് ആണ്. Y2K ഇൻസ്പയേർ‍ഡ് സ്പോർട്ടി സ്റ്റൈലും സ്ലീക് ഫ്രെയിംസും ബാക് സീറ്റിലേക്കു മാറി.

oversizedsunglasses2
എഐ നിർമിതചിത്രം

ഈ മാറ്റത്തിനു പിന്നിൽ ജാക്കി കെന്നഡി ഇഫക്ട് തിരിച്ചുവന്നതാണെന്നാണ് വയ്പ്പ്. ജോൺ എഫ്. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിന്റെ ഓമനപ്പേരാണ് ജാക്കി കെന്നഡി. ഈ അമേരിക്കൻ ഫസ്റ്റ് ലേഡിയുടെ മുഖമുദ്രയായിരുന്നു ഓവർസൈസ്ഡ് ഗ്ലാസ്സസ്. പുറത്തിറങ്ങുമ്പോൾ പാപ്പരാസികളുടെ നോട്ടം എത്താതിരിക്കാൻ അണിഞ്ഞുതുടങ്ങിയതുമാകാം അത്തരം സൺഗ്ലാസ്സസ്. അതുകൊണ്ടു തന്നെ 1970 ഇൻസ്പയേർഡ് നൊസ്റ്റാൾജിക് ഗ്ലാമർ എന്നും ഇൻകൊഹ്നിറ്റോ ദിവ സ്റ്റൈൽ എന്നുമൊക്കെ ഓവർസൈസ്ഡ് ഷേഡ് ട്രെൻഡിനെ വിളിക്കുന്നുണ്ട്.

oversizedsunglasses3
എഐ നിർമിതചിത്രം
ADVERTISEMENT

ട്രെൻ‍ഡ് വന്ന വഴി അവിടെ നിൽക്കട്ടെ നമുക്ക് ട്രെൻ‍ഡിനൊപ്പം യാത്ര ചെയ്യാം, അല്ലേ... റൗണ്ട്, സ്ക്വയർ, ഓവൽ എന്നിങ്ങനെ ഫ്രെയിം ഷേപ്പ് ഏതായാലും വലുപ്പം അൽപം ഓവറായിരിക്കണം എന്നേയുള്ളൂ... മെറ്റാലിക് തിളക്കത്തിൽ ഗോൾഡ് ടോൺ ആക്സന്റിനാണ് ഡിമാൻഡ്. ഒപ്പം ഗ്രേഡിയന്റ് ടിന്റഡ് ലെൻസും ചേരുമ്പോൾ ഒരേ പൊളി...

oversizedsunglasses4
എഐ നിർമിതചിത്രം

പർപ്പിൾ ടിന്റഡ് ലെൻസിനും കളർഫുൾ ഫ്രെയിമിനും ഫാൻസ് വേറെ തന്നെയുണ്ട്. ഏത് ഔട്ഫിറ്റിനെയും പെട്ടെന്ന് അപ്‌ലിഫ്റ്റ് ചെയ്യാൻ ഷേഡ്സ് സഹായിക്കും. ഔട്ഫിറ്റിന് ഇണങ്ങുംവിധം അണിയാൻ ഓർക്കണമെന്നു മാത്രം.

ADVERTISEMENT
Oversized Sunglasses: The New Fashion Frontier:

Oversized sunglasses are the new style statement, replacing smaller frames and Y2K-inspired sporty styles. This trend, often called the 'Jackie Kennedy effect,' brings back the nostalgic glamour of the 1970s and offers an incognito diva style.

ADVERTISEMENT
ADVERTISEMENT