Friday 21 May 2021 12:00 PM IST : By സ്വന്തം ലേഖകൻ

കാര്‍കൂന്തല്‍ കെട്ടിന് സ്പ്ലിറ്റ് കളര്‍ ചന്തം: തരംഗമാകുന്ന പുത്തന്‍ ട്രെന്‍ഡിനെ അറിയാം

Hair-cover

എല്ലാവരും സാധാരണ മുടി കളർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്ക്ഓവർ ആണ് സ്പ്ലിറ്റ് ഹെയർ കളർ. മുടിയുടെ രണ്ട് സൈഡിലും രണ്ട് വ്യത്യസ്ത നിറങ്ങൾ നൽകുന്നതാണ് ഈ ട്രെൻഡ്.

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരു സൈഡിൽ മാത്രം മുടി ബ്ലീച്ച് ചെയ്താൽ മതിയെങ്കിൽ,ഡ്യുവൽ ടോൺഡ് കളർ ചെയ്യുമ്പോൾ മുഴുവൻ ബ്ലീച്ച് ചെയ്യേണ്ടി വരും.ഒരേ കളർ ഫാമിലിയിൽ പെടാത്ത 'ഫൺ കളേർസും' പരീക്ഷിക്കാവുന്നതാണ്. പിങ്ക് - പർപ്പിൾ, റെഡ് -ഓറഞ്ച് കോമ്പിനേഷനുകൾ ഇപ്പോൾ ട്രെൻഡ് ആണ്.

hair-1

സ്പ്ലിറ്റ് ഹെയർ ട്രെൻഡ് ഓംബ്രെ സ്റ്റൈലുമായി ലയിപ്പിക്കാനും കഴിയും.മുടി വളരുമ്പോൾ സാധാരണയായും അല്ലെങ്കിൽ ഓംബ്രെ  കളർ ചെയ്യുവാനും സാധിക്കും.ഏത് രീതി ആണെങ്കിലും ഈ സ്റ്റൈൽ വളരെ ആകർഷകമാണ്.

hair-2

മുടി മുഴുവനായും സ്പ്ളിറ്റ് ഹെയർ കളർ ചെയ്യുന്നതിനു പകരം, ഫ്രിൻജസ് ഉള്ളവർക്ക്  അതിൽ ഒരു ഭാഗം മാത്രമായി ഹൈലൈറ്റ് ചെയ്യാവുന്നതാണ്.