മടിപിടിച്ചു ഫാഷൻ എനിക്ക് പറ്റില്ല എന്നു പറയുന്ന പെൺകുട്ടികൾ ശ്രദ്ധിക്കുക.. ബോയ്ഫ്രണ്ട് ടീഷർട്ട് അടിച്ചു മാറ്റി ഇട്ടോളൂ... ഫാഷൻ വേൾഡ് ചർച്ച ചെയ്യുന്ന ഒഴിച്ചുകൂടാനാവാത്ത ഒരു ലുക്ക് കൈക്കലാക്കാൻ സാധിക്കും.
ബൂട്ട്സിനൊപ്പം ഡ്രസ്സ് ആയും ;മിനി സ്കർട്ടിനൊപ്പവും ;ഹൈ വെയ്‌സ്റ് ജീൻസിനൊപ്പവുമെല്ലാം സന്ദർഭാനുസരണം വ്യത്യസ്തമായ രീതികളിൽ ഇവ നമുക്ക് സ്റ്റൈൽ ചെയ്യാൻ സാധിക്കും. ഗ്രാഫിക് പ്രിന്റഡ് ഓവർ സൈസ് ടീഷർട്ടുകളും ഇപ്പോൾ ട്രെൻഡിങ് ആണ്.
ബോയ്ഫ്രണ്ട് ടീഷർട്ട് മോളിവുഡിൽ ട്രെൻഡ് ആക്കിയ സെലിബ്രിറ്റികൾ ആണ് അന്നാ ബെൻ, സാനിയ അയ്യപ്പൻ എന്നിവർ.
സെലിബ്രിറ്റികൾ ഓവർ സൈസ് ടീഷർട്ട് ട്രെൻഡിങ് ആക്കിയത് എങ്ങനെയെന്ന് നോക്കാം.
