ഫാഷൻ ട്രെൻഡുകൾ എത്ര പുതിയതു വന്നാലും. ഇഷ്ടങ്ങളും അഭിരുചികളും മാറിമറിഞ്ഞാലും ചില പ്രത്യേക വസ്ത്രങ്ങളോട് നമുക്ക് അന്നും ഇന്നും ഒരു പ്രിയമുണ്ടാകും. ലോകോത്തര ഫാഷൻ വിസ്മയങ്ങളിൽ ഇന്ത്യയുടെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള പട്യാലയിലെ പട്യാല സ്യൂട്ടുകൾ എന്നും ഫാഷൻ പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ടാകും.
കണ്ണഞ്ചിപ്പിക്കുന്ന പട്യാല സ്യൂട്ടുകള്‍ ഓർത്തെടുക്കുമ്പോൾ മനസിലേക്കെത്തുന്നത് ‘ജബ് വീമെറ്റിൽ’ പഞ്ചാബി പെണ്ണായി നിറഞ്ഞു നിന്ന കരീനയുടെ മുഖം കൂടിയാണ്. ഫ്യൂഷിയ കുർത്ത ഗ്രീൻ ബോട്ടം അണിഞ്ഞെത്തിയ കരീന പട്യാലയോടുള്ള പ്രിയം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു. ഫാഷനില്‍ പുതുമകൾ തേടുന്നവർക്ക് പട്യാല സ്യൂട്ട് നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് ഫാഷൻ വിദഗ്ധരുടെ അഭിപ്രായം. കാലം മാറുന്തോറും തിരിച്ചെത്തുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പം പട്യാലയും ഇടം പിടിച്ചത് ഈ പ്രത്യേകതകൾ കൊണ്ടു കൂടിയാണ്. മനംകവരുന്ന പട്യാല കലക്ഷനുകളിൽ ചിലത് ഇതാ...
1.

2.

3.

4.
