Friday 03 April 2020 06:00 PM IST

നിയോൺ തിളക്കത്തിൽ പ്രാർത്ഥന ഇന്ദ്രജിത്തും

Delna Sathyaretna

Sub Editor

nail

നിയോൺ ഹെയർ കളർ, ഈ വർഷത്തെ ഹോട്ട് ട്രെൻഡുകളിൽ ഒന്നാണ്. നമ്മൾ മലയാളികൾക്ക്, മുടിക്ക് നിറം നല്കാൻ അല്പം മടിയുണ്ടെന്നത് നേരാണ്. എന്തിനീ വേഷം കെട്ടെന്നു നാട്ടുകാർ ചോദിക്കുമെന്ന് പേടിച്ചാണ് പലരും ഹെയർ കളറിംഗ് ബ്രഷ് തലയിലേക്ക് അടുപ്പിക്കാത്തത്. എന്നാൽ ഭംഗിയായി ചെയ്ത നിയോൺ ഹെയർ കളറും നെയിൽ ആർട്ടും കണ്ടാൽ ആർക്കും ഒന്നു ഫാഷനബിൾ അകാൻ തോന്നും.

nail2

ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ, കളർ ചെയ്ത മുടി നന്നായി മെയിന്റൈൻ ചെയ്യാനുമാകും. സാധാരണ ഹെയർ കളറിനെക്കാൾ കൂടുതൽ കെയർ നിയോൺ നിറത്തിനു ആവശ്യമാണ്. അതുകൊണ്ടു തന്നെ കളേർഡ് ഹൈറിനുള്ള പ്രത്യേകം ഷാംപൂ, കണ്ടീഷണർ, ഹെയർ പാക്ക് എന്നിവ ഉപയോഗിക്കണം. ആദ്യം മുടി ബ്ലീച് ചെയ്ത ശേഷമാണ് കളർ പാക്ക് പുരട്ടേണ്ടത്. ഇരുണ്ട മുടിയിൽ നിയോൺ നിറം നന്നായി പിടിക്കില്ല. അതുകൊണ്ട് വീട്ടിൽ സ്വന്തമായി നിയോൺ ഹെയർ കളറിംഗ് ചെയുമ്പോൾ, ഏതെങ്കിലും നല്ല ഹെയർ പ്രോഡക്റ്റ് ബ്രാൻഡിന്റെ ബ്ലീച് ഉപയോഗിക്കാം. ബ്ലീച് പാക്കിലെയും കളർ പാക്കിലെയും നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കാം. സൂപ്പർ മാർക്കറ്റുകളിൽ ഇവ ലഭ്യമാകും.