ഓരോ ഫാഷൻ ട്രെൻഡുകളും സീസണൽ ചോയ്സ് ആണ്. അതിനു പുറകെ പോകുന്നവരും പോകാത്തവരുമുണ്ട്. എങ്കിലും ട്രെൻഡുകൾ അറിഞ്ഞിരിക്കുക എന്നത് ഒരു ഫാഷൻ പ്രേമിയെ സംബന്ധിച്ച് പ്രധാനമാണല്ലോ...ഈ സീസണിൽ സെലിബ്രിറ്റികൾ മുതൽ ഇന്റർനാഷനൽ ഫാഷൻ റാമ്പുകളിൽ വരെ നിറഞ്ഞു നിൽക്കുന്ന പുതുപുത്തൻ ട്രെൻഡുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ...
1 ) ONE SHOULDER TOP

വൺ ഷോൾഡർ ടോപ്പുകൾ ഏതു നിറത്തിലാണെങ്കിലും അവ ഹൈവേയ്സ്റ്റഡ് ഡെനിമിനൊപ്പം അണിഞ്ഞാൽ മനോഹരമാണ്.
2 ) RUCHED LEATHER SKIRT

ചെറിയ ചുരുക്കുകളോടുകൂടിയ ലെതർ സ്കേർട് ആണിത്. ലെതർ എന്ന് പറഞ്ഞു ഒഴിവാക്കണ്ട. കംഫർട്ടബ്ൾ ഫാബ്രിക്കിൽ ലെതർ ടെക്സ്ചർ നൽകിയിരിക്കുന്ന സ്കർട്ടുകളും ലഭ്യമാണ്.
3 ) CORSET TOP

ഈ അടിവസ്ത്രത്തിന് ഇന്ന് ഡെയിലി വെയറുകൾക്കൊപ്പമാണ് ഇടം. ഇവ, ലെയ്‌സുകൾ തുന്നി ചേർത്തതും കോർസെറ്റ് ബോൺ ഉപയോഗിച്ചു നിർമിച്ചതും ലഭ്യാമാണ്.
4 )LATEST MODERN SAREE WITH FETHERS

സാരിയുടെ കൂടെ ഫെതറുകളോ... കേൾക്കുമ്പോൾ വ്യത്യസ്തമായി തോന്നുന്ന ഒരു കോമ്പിനേഷൻ ആണെങ്കിലും സംഗതി പൊളിയാണ്.