ADVERTISEMENT
ട്രഡീഷനൽ ഡ്രസ്സിനൊപ്പം സൂപ്പർ വെള്ളി നെക്‌ലേസ്, സാരിക്കൊപ്പം ചരടിൽ കോർത്ത വെള്ളി പെൻഡന്റ്, കുർത്തയ്ക്കൊപ്പം മോഡേൺ ഡിസൈൻ വെള്ളി മാല.... എന്റെ ’പൊന്നേ’ എന്തൊക്കെയാ ഈ കാണുന്നേ?

പണ്ട്,  ഞാൻ കാത്തിരിക്കുമായിരുന്നു ആരെങ്കിലും എന്റെയടുത്ത് വന്ന് ചില്ലു കൂട്ടിൽ നിന്ന് രക്ഷിച്ച് ഈ ലോകത്തെ ഒന്ന് കാണിച്ചു തരാൻ. ഇടയ്ക്കൊക്കെ ആരെങ്കിലും വരും.  എന്നെ വാങ്ങി കാലിലണിയും. മണ്ണു മാത്രം കണ്ട്, കനവുകളില്ലാതെ ചിണുങ്ങിയും പിണങ്ങിയും കിലുക്കമായി അവളോടൊപ്പമാണ് പിന്നെ എന്റെ യാത്ര. കുറച്ച് കഴിയുമ്പോൾ അവൾക്കെന്നെ മടുത്ത് തുടങ്ങും നിറമില്ല, മുറിഞ്ഞുപോയി എന്നെല്ലാം കാരണങ്ങള്‍ കാണിച്ച് അവളെന്നെ ഉപേക്ഷിക്കും. ചിലപ്പോൾ ഞാൻ ആര്‍ക്കും വേണ്ടാതെ വഴിയരുകിൽ ഉപേക്ഷിക്കപ്പെടും. അതല്ലെങ്കിൽ ഉരുക്കി പുതുരൂപത്തിൽ വീണ്ടും ചില്ലു കൂട്ടിൽ അടുത്ത പെണ്ണിനെയും കാത്ത്. അന്നൊക്കെ എന്തൊരു ആഗ്രഹമായിരുന്നെന്നോ എല്ലാവരുടെയും ശ്രദ്ധ കിട്ടുന്ന തിളക്കമുള്ളൊരു നെക്‌ലേസാകാൻ, കൊഞ്ചി കിലുങ്ങുന്ന വളകളാകാൻ, സുന്ദരിക്ക് അഴക് കൂട്ടാൻ, അവളുടെ കാതിൽ കിന്നാരം പറയാൻ...

ആഭരണപ്പെട്ടിയിലെ പ്രിയപ്പെട്ടതാകാനുള്ള കാത്തിരിപ്പ് വെറുതെയായില്ല. ഇന്ന് ദാ, വെള്ളി മുത്തുകൾ കോർത്തിണക്കിയ നെക്‌ലേസുകൾ പ്രായഭേദമന്യേ പ്രിയപ്പെട്ടതായി. വെള്ളിയുടെ വകഭേദമായ ജർമൻ സിൽവർ ആണു കേട്ടോ ഇത്രയും പോപ്പുലറാകാൻ സഹായിച്ചത്. സിങ്കും കോപ്പറും, നിക്കലുമെല്ലാം എന്നോടൊപ്പം കൂട്ടിച്ചേർന്നാണ് ന്യൂജെൻ വെള്ളി ആഭരണങ്ങളായി മാറുന്നത്. മാങ്ങാമാല, കാശുമാല, ഇളക്കത്താലി, ഹാരം മാല, ചോക്കർ തുടങ്ങി എത്ര ഡിസൈനുകളിൽ വേണം നിങ്ങൾക്കെന്നെ? ഇപ്പോൾ വേറൊരു ഗുണം കൂടിയുണ്ട്. നിങ്ങൾക്കെന്നെ കുറഞ്ഞ വിലയിലും സ്വന്തമാക്കാം. പിന്നെ കറുത്തുപോകുമോ എന്ന പേടിയും വേണ്ട. ഇനി പറയൂ, വെറുതെയാണോ ഞാൻ ഇന്നത്തെ താരമായി മാറിയത്?

ആർട്ടിക്കിളിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT