വിഷുവിന് അണിഞ്ഞ് സുന്ദരിയാകാൻ അടിപൊളിയൊരു ക്രോപ് ടോപ്പും ഫളയേർഡ് സ്കർട്ടുമായാലോ? കണിക്കൊന്ന പൂക്കൾ ഹാൻഡ് എംബ്രോയ്ഡറിയായ് വിരിഞ്ഞിറങ്ങുന്ന ഈ ടോപ്പ് നിങ്ങളെ സുന്ദരിയും ട്രെൻഡിയും ആക്കുമെന്നുറപ്പ്. ടീനേജിനിണങ്ങുന്ന പീറ്റർ പാന്റ്കോളർ കൂടിയാകുമ്പോൾ സംഗതി സ്റ്റാൈലാകും.

ടോപ്പിന് വൈറ്റ് കോട്ടമ്‍ സിൽക്, ഓഫ് വൈറ്റ് ലൈനിങ് തുണി, സ്കർട്ടിന് വേണ്ടി ഗ്രീൻ ക്രേപ്പ്, ഗ്രീൻ ലൈനിങ് തുണി എന്നിവ ഉപയോഗിച്ച് സിമ്പിളായി ഈ ട്രെൻഡി വസ്ത്രം തുന്നിയെടുക്കാം. തയ്യാറാക്കുന്ന വിധമിങ്ങനെ.