ലുങ്കിയുണ്ടോ എടുക്കാൻ? അതു വെട്ടി സ്റ്റൈലായി തുന്നാം സമ്മർ ഔട്ഫിറ്റ്സ്
Mail This Article
രണ്ടു മീറ്ററിനു മുകളിലുണ്ട് ഒരു ലുങ്കി. നല്ല വീതിയും കിട്ടും. ഫ്ലയർ ലൂസ് ഉള്ള കുർത്ത പോലും ഇതിൽ നിന്നു സുഖമായി തുന്നിയെടുക്കാം. ലുങ്കി വെട്ടി തയ്ച്ചെടുത്ത കിടിലം സമ്മർ ഡ്രസ്സസ് ഇതാ...
പിങ്ക് ലുങ്കി വെട്ടി തുന്നിയ സ്ലീവ്‌ലെസ് ഡ്രസ്സും പിങ്കും പച്ചയും ചേരുന്ന കള്ളി മുണ്ട് കൊണ്ടു ജാക്കറ്റും. ലുങ്കിയുടെ കരയാണ് ഡ്രസ്സിന്റെ യോക്കിൽ നൽകിയിരിക്കുന്നത്. ജാക്കറ്റില്ലാതെയും ഈ ഡ്രസ് ഇടാം. ക്രോപ് പാന്റ്സിന് ഒപ്പം പെയര്‍ ചെയ്യാം. ഈ ‘കള്ളി ലുങ്കി ജാക്കറ്റ്’ ഗ്രീൻ, ലാവണ്ടർ നിറങ്ങളിലുള്ള ഡ്രസ്സിനൊപ്പം അണിയുകയും ചെയ്യാം.
നീല, വെള്ള, പച്ച, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ ചേരുന്ന രണ്ടു ലുങ്കികൾ വെട്ടി തുന്നി ഒരുക്കിയ നീ ലെങ്ത് എ ലൈൻ ഡ്രസ്. ഒറ്റ ലുങ്കിയിൽ തുന്നാവുന്ന ഡ്രസ് ആണിത്. പാറ്റേണിലെ വ്യത്യസ്തതയ്ക്കു വേണ്ടിയാണ് രണ്ടു ലുങ്കി ഉപയോഗിച്ചിരിക്കുന്നത്.
കറുത്ത ലുങ്കിയും നീല കള്ളിമുണ്ടിന്റെ പീസുകളും ചേർത്തു തുന്നിയ ഫുൾ സ്ലീവ് പ്രിൻസസ് കട്ട് ഡ്രസ്. നീ ലെങ്ത് എ ലൈൻ ഡ്രസ് തുന്നിയ ലുങ്കികളുടെ പീസുകളാണ് ഈ ഡ്രസ്സിൽ ഉപയോഗിച്ചിരിക്കുന്നത്.
മെറൂൺ ലുങ്കി കൊണ്ടു തുന്നിയ സ്ലീവ്‌ലെസ് ബോഡികോൺ ഡ്രസ്. ചെക് ഡിസൈൻ വരുന്ന ലുങ്കിയാണ് യോക്കിൽ നൽകിയിരിക്കുന്നത്. മുൻവശത്തേ പോലെ പുറകിലും ചെക് ലുങ്കി പീസ് നൽകിയിട്ടുണ്ട്. നീളത്തിൽ പൈപ്പിങ്ങുമുണ്ട്.
ചില ടിപ്സ് കൂടി
- ലുങ്കി നനച്ചശേഷം തയ്ക്കാൻ കൊടുക്കാം.
- കട്ട് പീസുകൾ വെറുതേ കളയല്ലേ... അവ ചേർത്തു പാച്ച് വർക്കായി അടുത്ത ഡ്രസ്സിനു ഭംഗി കൂട്ടാം.
- കരയുള്ള ലുങ്കി ആണെങ്കിൽ ആ കരയും ഡ്രസ്സിൽ ഡിസൈനിനായി ഉപയോഗിക്കാം.
- ഡ്രസ്സുകളുടെ പാറ്റേൺ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ക്രോപ് ടോപ്, ഷോർട് കുർത്ത, കോ ഓർഡ് സെറ്റ്, കഫ്താൻ എന്നിങ്ങനെ ലുങ്കി വെട്ടിത്തുന്നാവുന്ന ഔട്ഫിറ്റുകൾ ഇനിയുമേറയുണ്ട്.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ മോഡൽ : സാന്ദ്ര ഫ്രാൻസിസ് സ്റ്റൈലിങ് : പ്രിയങ്ക പ്രഭാകർ കോർഡിനേഷൻ :അമ്മു ജൊവാസ്
