ADVERTISEMENT
പണ്ടൊക്കെ അറേബ്യൻ രാജ്യങ്ങളിൽ നിന്നെത്തിയാണ് ഈന്തപ്പഴം കേരളത്തിൽ ജനപ്രിയമായത്. എന്നാലിപ്പോൾ ഇവിടെയും ഈന്തപ്പഴം സുലഭമായി ലഭിക്കും. ഈന്തപ്പഴം കഴിക്കുന്നതു ശരീരത്തിനു ഗുണകരമാണെന്നു മനസ്സിലായതോടെ ഇതിന്റെ ആവശ്യകതയും വർദ്ധിച്ചു. ഈന്തപ്പഴം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണെന്നതാണ് സത്യം. അത്തരത്തിൽ ഈന്തപ്പഴം കഴിക്കുന്നതു കൊണ്ടുള്ള ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാം...

∙ഭക്ഷണത്തിനു ശേഷം ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

∙ഈന്തപ്പഴം വൈറ്റമിൻ സിയുടെ കലവറയായതിനാൽ നിശാന്ധത പോലെയുള്ള രോഗങ്ങളെ ചെറുക്കും.

∙ഈന്തപ്പഴത്തിന്റെ ഉപയോഗം ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധീകരണത്തിനും അനുയോജ്യമാണ്.

∙ആർത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് ഈന്തപ്പഴം പരിഹാരമാണ്.

∙ഈന്തപ്പഴത്തിന്റെ ഉപയോഗം ഗർഭിണികളിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും.

∙ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അവശ്യ ഘടകങ്ങളായ അയൺ, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

∙കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ സന്ധി വേദനയ്ക്കും എല്ല് തേയ്മാനത്തിനും ഈന്തപ്പഴം പരിഹാരമാണ്.

∙ഈന്തപ്പഴത്തിന്റെ ഉപയോഗം സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് പോലെയുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

∙ഈന്തപ്പഴം പല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

∙കൊളസ്ട്രോളിന്റെ അളവ് തീരേ കുറവായതിനാൽ ഈന്തപ്പഴം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

∙ഈന്തപ്പഴം ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

∙ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസും ഗ്ലൂക്കോസും ശരീരത്തിനു വേണ്ടത്ര ഊർജ്ജം നൽകുന്നു.

∙ഈന്തപ്പഴം ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT