Friday 01 July 2022 04:56 PM IST : By സ്വന്തം ലേഖകൻ

സിന്തറ്റിക്കിനു പകരം കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം; നാണക്കേടോർത്ത് സ്വകാര്യഭാഗങ്ങളിലെ അലർജി അവഗണിക്കരുത്! അറിയാം ഇക്കാര്യങ്ങള്‍

Genital-Itchiness

പുരുഷൻ ആയാലും സ്ത്രീ ആയാലും നാണക്കേടോർത്തും മടി വിചാരിച്ചും പറയാതെ വയ്ക്കുന്ന അലർജിയാണ് സ്വകാര്യഭാഗങ്ങളിലേത്. സിന്തറ്റിക്കിനു പകരം കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. അടിവസ്ത്രങ്ങളിലെ ലെയ്സാണ് സ്ത്രീകൾക്ക് അലർജിക്കു കാരണമെങ്കിൽ അതില്ലാത്തവ നോക്കി വാങ്ങണം.

∙ അടിവസ്ത്രങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്.

∙ അടിവസ്ത്രങ്ങൾ ഡിറ്റർജന്റ് ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകണം.

∙ വെയിലത്ത് നന്നായി ഉണക്കിയ ശേഷം മാത്രം അടിവസ്ത്രങ്ങൾ ധരിക്കുക.

∙ ഡിറ്റർജന്റ് അലർജിയുള്ളവർ അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും കൈയുറ ധരിക്കണം. ജോലി കഴിഞ്ഞ് ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം കൈയിലും കാലിലും മോയസ്ച്വറൈസർ പുരട്ടുക. കൈകാലുകളെ രാസവസ്തുക്കളിൽ നിന്നു സംരക്ഷിക്കാനുള്ള ബാരിയർ ക്രീമുകൾ ഇപ്പോൾ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. ഡോക്ടറുടെ ഉപദേശാനുസരണം അതു പുരട്ടാം. 

. പെർഫ്യൂം, ഡിയോ‍ഡ്രന്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അലർജി വരാം. നിറം മാറ്റവും ചൊറിച്ചിലും ആണ് അനുഭവപ്പെടുക. ഇത്തരക്കാർ കഴിവതും സുഗന്ധലേപനങ്ങൾ ഒഴിവാക്കണം. 

∙ പട്ടി, പൂച്ച, ആട്, പശു തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും ചർമത്തിൽ അലർജി പടരാം. വളർ‌ത്തുമൃഗങ്ങളെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും അവയോട് ഇടപഴകുന്നതു കുറയ്ക്കുകയും വേണം. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ‌ അലഞ്ഞു നടക്കുന്ന മറ്റു മൃഗങ്ങളോടു സഹവസിക്കാൻ അനുവദിക്കരുത്.

Tags:
  • Health Tips
  • Glam Up