Wednesday 22 May 2024 03:18 PM IST : By സ്വന്തം ലേഖകൻ

പ്രമേഹം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; അമിതവണ്ണം കുറയ്ക്കാനും ബാർലി ബെസ്റ്റാണ്!

barleywater6677

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ ബെസ്റ്റാണ് ബാർലി. ബാർലിയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മധ്യവയസ് കഴിയുന്നതോടെ ഒരു ദിവസത്തെ ഭക്ഷണക്രമത്തിൽ ബാർലി ഉൾപ്പെടുത്തണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ല, ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ വിശപ്പ് നിയന്ത്രണ വിധേയമാക്കാനും സാധിക്കും. 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാർലി വളരെ നല്ലതാണ്. ദഹനത്തിന് സഹായിക്കുന്ന നാരുകൾ കൊണ്ട് സമ്പന്നമാണ് ബാർലി. പ്രധാനമായും ബീറ്റ ഗ്ലൂക്കൻസ്. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കും. ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നുവെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

വിശപ്പിനെ ഏറെനേരം നിയന്ത്രിച്ചു നിർത്താൻ ബാർലിക്ക് കഴിയും. അതുകൊണ്ടുതന്നെ ഇടനേരങ്ങളിൽ സ്നാക്കുകൾ കഴിക്കണമെന്ന ചിന്തയുണ്ടാകുകയില്ല. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർക്കു ഇതേറെ ഗുണം ചെയ്യും. ബാർലി ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയാറാക്കാവുന്നതാണ്. സൂപ്പ്, സാലഡ് തുടങ്ങി പ്രധാന ഭക്ഷണമായി വരെ ബാർലി പാകം ചെയ്തു കഴിക്കാവുന്നതാണ്.

Tags:
  • Health Tips
  • Glam Up