Saturday 05 October 2019 04:02 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കാൻ പലവഴികൾ പരീക്ഷിച്ചു മടുത്തോ? ഈ 60 വഴികൾ ഉറപ്പായും തടി കുറയ്ക്കും!

weight-loss446fgygv

വണ്ണം കുറയ്ക്കാൻ 60 അല്ല നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കകുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ കാരണമാകും. വണ്ണം കൃത്യമായി പരിശ്രമിച്ചാൽ കുറയ്ക്കാവുന്നതേ ഉള്ളൂ.

എന്നാൽ സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാനാവാത്തവരാണ് തടി വയ്ക്കുന്നവരിൽ മിക്കവരും. ഇതാ ഏത് തരക്കാർക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 60 വഴികൾ ചുവടെ ഉണ്ട്. ചെയ്യുന്ന കാര്യങ്ങൾ തുടരാൻ ശ്രദ്ധിക്കണമെന്നു മാത്രം.

1. പ്രഭാതഭക്ഷണം പച്ചക്കറികളുടെയും പഴങ്ങളുടെയും മിശ്രിതമായി വയർ നിറച്ച് കഴിക്കുക.

2. ഇടനേരങ്ങളിലെ എണ്ണയിൽ വറുത്ത സ്നാക്സുകൾ ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം

3. പ്രധാന ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. ഇളം ചൂടി വെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കഴിക്കുന്നത് ഏറ്റവും നല്ലത്.

4. രാത്രി എട്ടുമണിക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുത്. വിശന്നാൽ പാട നീക്കിയ പാലോ ആപ്പിളോ കഴിക്കാം.

5. പ്രധാന ഭക്ഷണത്തിനു മുമ്പ് സാലഡ് ശീലമാക്കുക.

6. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം. കിഴങ്ങ് പോലുള്ളവ കുറയ്ക്കണം.

7. പഴച്ചാറുകൾക്കൊപ്പം പഞ്ചസാര ചേർത്ത് കഴിക്കരുത്.

8. നടന്നു പോകാവുന്ന ദൂരങ്ങൾക്കായി വണ്ടിയെടുക്കരുത്. കാത്തിരിപ്പു കേന്ദ്രത്തിൽ സുഖമായി ഇരിക്കാതെ ഉലാത്തുകയുമാവാം. ഓഫീസിൽ ഓരോ 20 മിനിട്ടും എഴുന്നേറ്റ് നാലടി എങ്കിലും നടക്കാൻ കഴിഞ്ഞാൽ ചെയ്യുക.

9. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ഇതിനായി ജിമ്മിൽ പോകേണ്ട. വീട്ടിൽ തന്നെ ഏതെങ്കിലും വ്യായാമങ്ങളോ കളികളോ നൃത്തമോ ആകാം. ശരീരം വിയർക്കണം.

10. വിയർക്കുന്ന ജോലികൾ ചെയ്യാം. സ്ത്രീകളാണെങ്കിൽ ഒഴിവു സമയങ്ങൾ വീട് തുടയ്ക്കാനോ തൂത്തു വൃത്തിയാക്കാനോ ഒക്കെ സമയം കണ്ടെത്തണം. ഇതും വ്യായാമമാണ്

11. ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുകയും ഒപ്പം പോഷകമുള്ള ഭക്ഷണം കഴിക്കുകയുമാണ് ഉത്തമം.

12. തടി കുറയ്ക്കാൻ ആവശ്യത്തിന് ഇറങ്ങിക്കോളൂ. തടി കൂടിയവരിൽ 90 ശതമാനവും വൈകി ഉറങ്ങുന്നവരാണെന്ന് പഠനം പറയുന്നു.

13. ഭക്ഷണം വാരി വലിച്ച് കഴിച്ചാൽ വയർ നിറഞ്ഞെന്ന തോന്നൽ തലച്ചോറിലേക്കെത്തുന്നത് വൈകും. അതിനാൽ ശരീരത്തിന് വേണ്ടത് സാവകാശം അറിഞ്ഞ് കഴിക്കുക.

14. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

15. ഗ്രീന്‍ ടീ തിവായി കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. ഷുഗർഫ്രീ ആയിരിക്കണം എന്നു മാത്രം.

16. ആവശ്യമില്ലാത്ത ടെൻഷനുകൾ വണ്ണം കൂട്ടും. ചെയ്യാനുള്ള കാര്യങ്ങൾക്ക് ടൈം ടേബിൾ ഉണ്ടാക്കുക. ടു ഡു ലിസ്റ്റിൽ വ്യായാമവും എഴുതണം.

17. പ്രാണായാമവും സ്ട്രെസ് റിലീസിങ്ങും ചെയ്യാം. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്ങ് എന്നിവ ഇഷ്ടത്തോടെ ചെയ്യുക.

18. ആരോഗ്യപരമായി സാധ്യമാണെങ്കിൽ പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളും വീട്ടിൽ തന്നെ പരീക്ഷിക്കാം.

19. നീന്തൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാൻ സഹായകമാകുന്നു.  

20. യോഗ നല്ല വ്യായാമമാണ്. തടി കുറയും ടെൻഷനും.

21. ഭക്ഷണം ഒഴിവാക്കരുത്. പകരം എത്ര കലോറി കഴിക്കുന്നു എന്നത് കണക്കാക്കണം.

22. ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഏതെങ്കിലും ഒരു പഴമോ ഒരു പച്ചക്കറിയോ കഴിച്ചു എന്ന് ഉറപ്പുവരുത്താം. ഇതിനും ടു ഡു ലിസ്റ്റ് പ്രയോദനം ചെയ്യും.

23. പഴച്ചാറുകൾ അരിക്കാതെ ഫൈബറോടെ കുടിക്കാം.

24. രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.

25. അച്ചാറുകൾ പാടേ ഒഴിവാക്കുക.

26. ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണ വസ്തുക്കളും വീട്ടിൽ വാങ്ങി വയ്ക്കരുത്.

27. മൈദയുടെ ഉപയോഗം തടി കൂട്ടും. ന്യൂഡിൽസ് പോലുള്ളവ ഒഴിവാക്കുകയും വേണം.

28. ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും. ചായയയിൽ ഇഞ്ചി ചേർത്ത് കഴിക്കാം.

29. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ വെളുത്തുള്ളി നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു.

30. പഴയ വസ്ത്രങ്ങൾ വീണ്ടും വാർഡ്രോബിൽ വയ്ക്കുക. തീവ്രമായ ആഗ്രഹം തടി കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.

31. കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.

32. നാരങ്ങാജ്യൂസും തേനുമായി ചേർത്ത ചെറു ചൂടു വെള്ളം കുടിച്ച് ദിവസം തുടങ്ങാം. ഇതിൽ ചേർക്കുന്ന തേൻ നല്ലതെന്ന് ഉറപ്പു വരുത്തണം.

33. മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

34. ദിവസം മൂന്നുനേരം എന്നതിനു പകരം ആറുതവണയായി ചെറിയ അളവിൽ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.

35. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതും കലോറി നിയന്ത്രിക്കാൻ സഹായിക്കും. ഹോട്ടൽ ഭക്ഷണം ഒഴിവാക്കണം.

36. ജോലി സ്ഥലത്തേക്ക് വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം കൊണ്ടുപോകുമ്പോൾ നമുക്കാവശ്യമായ കലോറിയാണ് ശരീരത്തിലെത്തുകയെന്ന് ഉറപ്പാക്കാം.

37. പാലില്ലാതെ ചായയോ കാപ്പിയോ കുടിക്കണം. മാത്രമല്ല, ഇത് രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം

38. ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.

39. രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാൻ ശ്രമിക്കുക.

40. മദ്യപാനം നിയന്ത്രിക്കുക. സ്വീറ്റ് വൈൻ, ബിയർ എന്നിവയും വണ്ണം വയ്ക്കാൻ കാരണമാകും.

41. പുകവലി പാടേ നിർത്തുക

42. ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം, ഇരുത്തം എന്നിവ ഒഴിവാക്കുക.

43. ഇലക്കറികൾ ധാരാളം കഴിക്കുക.

44. കലോറി ആപ്പുകൾ ഫോണിൽ സൂക്ഷിക്കണം.

45. നടന്നു പഠിക്കാം. നടന്നു പാട്ടു കേൾക്കാം. പാട്ടു കേട്ടു നൃത്തം ചെയ്യാം. നൃത്തം അറിയാത്തവർക്കും ശരീര ചലനങ്ങൾ പരീക്ഷിക്കാം.

46. ഇടയ്ക്കിടയ്ക്ക് പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.

47. ഓരോ ആഴ്ചയും ഫോട്ടോ എടുത്ത് നമ്മുടെ ശരീരം കാഴ്ചയിൽ എങ്ങനെയാണെന്ന് പരിശോധിക്കുക. പഴയ ചിത്രങ്ങളും ഇടയ്ക്കിടയ്ക്ക് കാണണം.

48. മധുരപ്രിയരാണെങ്കില്‍ അളവ് കുറച്ച് ദിനവും കഴിക്കുക, ആഴ്ചയവസാനം ആഗ്രഹം മുഴുവൻ തീർക്കാൻ ശ്രമിക്കരുത്.

49. കൂട്ടത്തോടെ വ്യായാമം ചെയ്യുക. സമാന മനസ്കരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുക.

50. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ഓഫീസിൽ വാട്ടർ ബോട്ടിൽ സമീപത്ത് സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും

51. പുറത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി ഗ്രിൽ ചെയ്തവയും സ്റ്റീം ചെയ്ത ആഹാര സാധനങ്ങളും കഴിക്കാൻ ശ്രമിക്കുക.

52. തണ്ണിമത്തൻ കഴിക്കുന്നത് തടികുറയാൻ സഹായകമാകും. രാത്രി തണ്ണിമത്തൻ മുറിച്ചു കഴിക്കാം. ജ്യൂസ് ഒഴിവാക്കാം.

53. ഇടയ്ക്കിടയ്ക്ക് സ്ട്രെച്ച് ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിൽ നീർച്ചുഴികൾ വരാതെ രക്ഷിക്കും.

54. റിമോട്ട് ഒഴിവാക്കി ടിവിയുടെ അടുത്തെത്തി ചാനലുകൾ മാറ്റുക.

55. തിയേറ്ററിലെ ഭക്ഷണം ഒഴിവാക്കുക.

56. ഫോണിലായിരിക്കുമ്പോള്‍ നടന്നുകൊണ്ട് സംസാരിക്കുക.

57. പാത്രങ്ങൾ കൈകൊണ്ട് കഴുകുക.

58. കുളിക്കുമ്പോൾ ഷവർ ഉപയോഗിക്കാതെ താഴെ നിന്നു കോരി കുളിക്കുക.

59. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ പുറത്തൊക്കെ നടക്കാം. മനസ്സിനും ശരീരത്തിനും നല്ലതാണ്.

60. വണ്ണം കുറയ്ക്കാൻ ഒരു ദിനത്തിനായി കാത്തിരിക്കരുത് ഇന്നേ ആരംഭിക്കുക.

Tags:
  • Health Tips
  • Glam Up