ADVERTISEMENT

‘കാന്‍സര്‍ എന്നെയല്ല, ഞാന്‍ കാന്‍സറിനെയാണ് കീഴ്പ്പെടുത്തേണ്ടത്. കാലത്തിനു സുഖപ്പെടുത്താന്‍ പറ്റാത്തതായിട്ട് ഒന്നുമില്ല..’ എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. കാന്‍സര്‍ അവബോധം നല്‍കുന്നതിനായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഡോ. ജെന്നി ജോസഫ് സംവിധാനം ചെയ്ത ‘ഐ ക്യാന്‍’ എന്ന ഷോര്‍ട് ഫിലിമാണ് ശ്രദ്ധേയമാകുന്നത്. 

കാന്‍സറിനെ കുറിച്ച് സമൂഹത്തിനുള്ള തെറ്റായ കാഴ്ചപ്പാടും, രോഗത്തെ സംബന്ധിച്ച നിരവധി സംശയങ്ങള്‍ക്കുള്ള മറുപടിയുമാണ് കൊച്ചു ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. കീമോ തെറാപ്പി എങ്ങനെ?, കാന്‍സര്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, നഷ്ടപ്പെടുന്ന മുടി പിന്നീട് തിരിച്ചു വരുമോ എന്നിങ്ങനെ സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് വിഡിയോയില്‍ ലളിതമായി ഉത്തരം നല്‍കുന്നു. ഹ്രസ്വചിത്രം കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT