Monday 11 April 2022 03:09 PM IST : By സ്വന്തം ലേഖകൻ

വായ ശുദ്ധീകരിക്കാൻ പുതിനയില, മലബന്ധം തടയാൻ ഉലുവ; പ്രതിരോധശേഷി വർധിപ്പിക്കാൻ പാചകത്തിൽ ഉൾപ്പെടുത്താം ഇലകൾ

leaves-benefit788

പാചകത്തിൽ മണത്തിനും രുചിക്കും വേണ്ടിയാണ് സാധാരണയായി ഔഷധ സസ്യങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ആഹാരമുണ്ടാക്കുമ്പോൾ തുളസി, മല്ലിയില, പുതിനയില തുടങ്ങിയ ഔഷധമൂല്യമുള്ള സസ്യങ്ങൾ ചേർക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 

തുളസി 

കാൻസർ പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ ഔഷധ സസ്യമാണ് തുളസി. തുളസിയില ചേർത്തുള്ള ചായ കുടിച്ചാൽ തലവേദനയും ദഹനതടസവും ഒഴിവാകുമെന്നും പറയപ്പെടുന്നു. 

മധുര തുളസി 

തുളസി വർഗത്തിൽപ്പെട്ട മറ്റൊരു ഔഷധസസ്യമാണ് മധുര തുളസി. സുഗന്ധദ്രവ്യങ്ങളിൽ ചേർക്കുന്ന ടെർപിനോൾ എണ്ണയിൽ മധുര തുളസിയും ഉൾപ്പെടുന്നു. ദഹനക്കേട്, രക്തചംക്രമണം മൂലമുള്ള തടസ്സങ്ങൾ ഇല്ലാതാക്കുവാൻ മധുര തുളസി ഏറെ ഗുണപ്രദമാണ്. 

ഉലുവ 

ഏറെ ഔഷധ ഗുണമുമുള്ള സസ്യമാണ് ഉലുവ. വിത്തോ പൊടിയോ സസ്യമോ ഏതു രൂപത്തിലായാലും ഉലുവയുടെ ഗുണം കുറയുന്നില്ല. ഇവയിൽ അടങ്ങിയിരിക്കുന്ന വിവിധ തരത്തിലുള്ള ധാതുക്കളാണ് പോഷകഗുണം നൽകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മലബന്ധം തടയാനും ഉലുവ സഹായിക്കും.

പുതിനയില

വായ ശുദ്ധീകരിക്കാൻ പുതിന ഇല ഗുണപ്രദമാണ്. ആമാശയസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസതടസ്സം, അലർജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുവാൻ പുതിന ഇലയുടെ ഉപയോഗത്തിലൂടെ സാധിക്കും. 

മല്ലി 

മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സിഡന്റുകൾ പ്രതിരോധശക്തിക്കു ഗുണപ്രദമാണ്. രക്തത്തിലെ കൊഴുപ്പു സംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ദഹനക്കേട് എന്നിവയ്‌ക്കെതിരെയുള്ള മരുന്ന് കൂടിയാണ് മല്ലിയില ചേർത്തുള്ള വിഭവങ്ങൾ.

Tags:
  • Health Tips
  • Glam Up