28 വയസ്സുള്ള െഎടി പ്രഫഷനലാണ്. വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമായി. രണ്ടു മാസമായി ഡിപ്രഷനുള്ള മരുന്നു കഴിക്കുന്നുണ്ട്. അതു കൊണ്ടാണോ എന്നറിയില്ല. ശരീരഭാരം ക്രമേണ വർധിക്കുന്നതായി തോന്നുന്നു. ഡിപ്രഷൻ മരുന്നുകൾ എത്ര കാലം വരെ കഴിക്കുന്നതാണ് ആരോഗ്യകരം? ഇതു കഴിക്കുന്ന സമയത്ത് ഗർഭം ധരിക്കുന്നതു നല്ലതല്ല എന്നു കേട്ടിട്ടുണ്ട്. ഭാവിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ?
ജിനു , എരുമേലി
A ആദ്യമായി നിങ്ങൾ വണ്ണംവയ്ക്കുന്നതിന്റെ കാരണം എന്താണെന്നു നോക്കാം. ഡിപ്രഷൻ അഥവാ വിഷാദരോഗത്തിനു കഴിക്കുന്ന മിക്ക മരുന്നുകളും (ആന്റി ഡിപ്രസന്റുകൾ) ശരീരഭാരം വർധിപ്പിക്കാൻ കാരണമാകാം. അവ ഡിപ്രഷൻ കുറച്ച് ആഹാരം കഴിക്കാനുള്ള താത്പര്യം വർധിപ്പിക്കുന്നതാകാം കാരണം. എന്നാൽ ശരീരഭാരം വർധിപ്പിക്കാത്ത തരം മരുന്നുകളുമുണ്ട്. പക്ഷേ, നിങ്ങളുടെ കാര്യത്തിൽ ഇതു കൂടാതെ വേറേ പല കാരണങ്ങൾ കൊണ്ടും ശരീരഭാരം വർധിക്കാം. ഉദാഹരണമായി, ഈയിടെ കല്യാണം കഴിച്ച നിങ്ങൾ, ഈ കാലഘട്ടത്തിൽ വിരുന്നുകളിലും കൂടുതൽ പാർട്ടികളിലും പങ്കെടുക്കുകയും മുമ്പത്തെക്കാൾ കൂടുതൽ ആഹാരം കഴിക്കുകയും ചെയ്തിരിക്കും. ഇതു കൂടാതെ മനഃസന്തോഷം പ്രത്യേകിച്ചു വിവാഹം കഴിഞ്ഞ കാലഘട്ടത്തിലെ മനഃസന്തോഷം കാരണം കുറച്ചു കൂടുതൽ സ്നാക്ക്സ് കഴിച്ചിരിക്കുന്നതുകൊണ്ടും ശരീരഭാരം വർധിക്കാം.
ഡിപ്രഷനു വേണ്ടിയുള്ള മരുന്നുകൾ എത്രകാലം കഴിക്കണമെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ രോഗത്തിന്റെ പ്രകൃതം പോലെ ഇരിക്കും. ഇപ്പോൾ നിങ്ങൾ കഴിക്കുന്ന മരുന്നുകൾ കൊണ്ടു ഡിപ്രഷനു നല്ല ആശ്വാസം ഉണ്ടായാൽ അതിന്റെ ഡോസ് ക്രമേണ ഡോക്ടർ കുറയ്ക്കുന്നതായിരിക്കും. മരുന്നുകൾ എത്രകാലം കഴിക്കണമെന്നു തീരുമാനിക്കുന്നത് ചികിത്സിക്കുന്ന െെസക്യാട്രി ഡോക്ടർ ആണ്.
സാധാരണയായി െെസക്യാട്രി മരുന്നുകൾ കഴിക്കുന്ന കാലത്തു ഗർഭം ധരിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ, ചില തരം ഡിപ്രഷൻ മരുന്നുകൾ ഗർഭകാലത്തും കഴിക്കാം. ഇപ്പോൾ അത്തരം സുരക്ഷിത മരുന്നുകൾ ലഭ്യമാണ്. അതിന്റെ പൂർണവിവരങ്ങൾ െെസക്യാട്രിസ്റ്റിനോട് സംസാരിച്ച് മനസ്സിലാക്കുക.
വിഷാദചികിത്സയിലായിരിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഡിപ്രഷൻ വരാനുണ്ടായ സാഹചര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കണം. അതിനുള്ള മുൻകരുതലുകൾ എടുക്കണം. മാനസിക പിരിമുറുക്കം ഉണ്ടാകാതെ നോക്കണം. ടെൻഷൻ ഇല്ലാതെ റിലാക്സ് ചെയ്തുള്ള ജീവിത െെശലി പാലിക്കണം. വിഷാദമരുന്നു കഴിക്കുന്നവർക്ക് മറ്റു ശാരീരിക രോഗങ്ങൾ വരാനുള്ള സാധ്യത ഉള്ളതായി അറിവില്ല. പക്ഷേ, അവർക്കു മാനസികപ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് ;
േഡാ. ആർ.വി. ജയകുമാർ
ഡയറക്ടർ ആൻഡ് സിഇഒ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിസ് ,
തിരുവനന്തപുരം.
rvjkumar46 @gmail.com