ടൈപ്പ് 2 പ്രമേഹത്തെ ഭക്ഷണക്രമീകരണം കൊണ്ട് നിയന്ത്രിച്ചു നിർത്താം. പ്രമേഹമുള്ളവരുടെ ഡയറ്റ് കൊഴുപ്പ് കുറഞ്ഞതും പോഷക സമൃദ്ധവും കാലറി അമിതമാകാത്തതും ആയിരിക്കണം. സത്യത്തിൽ പ്രമേഹ രോഗമുള്ളവർ പാലിക്കേണ്ട ഈ ആഹാരരീതി, എല്ലാവർക്കും തന്നെ രോഗങ്ങളെ ചെറുക്കാനും അമിതവണ്ണം വരാതെ നോക്കാനും സ്വീകരിക്കാവുന്ന ആരോഗ്യകരമായ ഡയറ്റ് ആണ്.
∙ രക്തത്തിലെ പഞ്ചസാരയുടെ നില ഉയരാതെ നോക്കുക. ശരീരഭാരം കൂടാതിരിക്കാൻ െകാഴുപ്പു കൂടിയ ഭക്ഷണവും അമിതഭക്ഷണവും ഒഴിവാക്കുക. േനരിട്ടു മധുരം ചേർന്ന എല്ലാ ഭക്ഷ്യവസ്തുക്കളും പ്രമേഹ രോഗികൾ വർജിക്കണം.
∙ മൂന്ന് പ്രധാന ആഹാരം (മെയ്ൻ മീൽസ്) കഴിക്കാം. തവിടോടു കൂടിയ ഗോതമ്പ് നല്ലതാണ്. നാരുള്ള പച്ചക്കറികൾ (ബീ ൻസ്, പയറുകൾ), പാലക് ചീര, ബ്രോക്‌ലി, കാരറ്റ് തുടങ്ങിയവ ധാരാളം കഴിക്കുക. നാരുകൾ രക്തത്തിലെ പഞ്ചസാര നില ക്രമീകരിക്കാനും സഹായിക്കുന്നു.
∙ ഒാട്സ് മീൽ നല്ലതാണ്. ഇതിടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിന്റെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ ഗുണകരമാണ്.
∙ മൈദ അടങ്ങിയ ആഹാരം ഒഴിവാക്കണം. ഇത് കഴിച്ചാലുടനെ രക്തത്തിലെ പഞ്ചസാരയുെട തോത് ഉയരും. ഇത് പ്രമേഹ രോഗികൾക്ക് അപകടകരമാണ്. വെള്ളയരി, പച്ചരി വിഭവങ്ങൾ, ഉരുളക്കിഴങ്ങ്, ഉപ്പു കൂടുതലുള്ള അച്ചാർ, പപ്പടം, വറ്റലുകൾ ഇവ ഒഴിവാക്കുക.
∙ സ്റ്റാർച്ച് കൂടുതലടങ്ങിയ പൊട്ടറ്റോ, കോൺ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
∙ ഒഴിവാക്കേണ്ട പഴങ്ങൾ: മധുരം കൂടിയ പഴങ്ങളായ സപ്പോട്ട, മാമ്പഴം, മുന്തിരി, ചക്കപ്പഴം.
∙ കഴിക്കാവുന്ന പഴങ്ങൾ: സിട്രസ് ഫ്രൂട്ട്സ് (പുളിരസമുള്ള പഴങ്ങൾ) കഴിക്കാം. പേരയ്ക്ക, അധികം പഴുക്കാത്ത പപ്പായ, ചെറിയ ആപ്പിൾ, മധുരം കുറഞ്ഞ വലിയ ഇനം തണ്ണിമത്തൻ, പെയർ, സബർജില്ലി. ഒരു ഏത്തപ്പഴത്തിന്റെ പകുതി കഴിക്കാം.
∙ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറുമീനുകൾ കറി വച്ച് കഴിക്കുക. വലിയ മത്സ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. വലിയ മത്സ്യങ്ങളിൽ കേടു കൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കളുടെ അംശം കൂടുതലടങ്ങിയിരിക്കും.
∙ എല്ലാത്തരം ഫാറ്റും കൊഴുപ്പ് കൂട്ടുന്നവയായതിനാൽ അവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
∙ പ്രമേഹരോഗത്തിനു മരുന്നു കഴിക്കുന്നവർ തീർച്ചയായും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം വേണം ധാന്യാഹാരം ക്രമീകരിക്കേണ്ടത്. കാർബോ ഹൈഡ്രേറ്റ് ആഹാരം ഗ്ലൂക്കോസ് ആയി മാറി രക്തത്തിലേക്ക് നേരിട്ട് കലരുന്നതിനാൽ ആഹാരത്തിന്റെ അളവ്, നേരം ഇവ പ്രധാനമാണ്. അരിയാഹാരം പെട്ടെന്ന് ഗ്ലൂക്കോസായി മാറി രക്തത്തിലേക്കു കലരുന്നതിനാലാണ് അരിയാഹാരം പരിമിതപ്പെടുത്തണമെന്ന് പറയുന്നത്. ഗോതമ്പ് ആഹാരം ദഹിക്കാൻ താമസമെടുക്കുന്നതിനാൽ അതാണ് പ്രമേഹമുള്ളവർക്ക് നന്ന്. പതുക്കെ ദഹിക്കുന്ന ആഹാരമാണ് പ്രമേഹമുള്ളവർക്ക് നല്ലത്.
∙ പ്രമേഹരോഗികൾക്ക് സംരക്ഷണമേകുന്ന ആഹാരമാണ് ഉലുവ. ഉലുവ കുതിർത്തിട്ട് അരച്ചെടുത്തത് കഴിക്കാം. അതിലടങ്ങിയ സോലുബിൾ ഫൈബർ അമിതമായ ഗ്ലൂക്കോസിനെ ആഗിരണം െചയ്യുന്നു. ഉലുവ പൊടിച്ചെടുത്തതും കുറേശ്ശേ നിത്യവും കഴിക്കാം. മോരിൽ ഒരു ചെറിയ സ്പൂൺ ഉലുവ കലക്കി കുടിക്കാം. 10 ഗ്രാം ഉലുവ ഒരു ദിവസം ഉപയോഗിക്കുന്നത് നല്ലതാണ്.
∙ പാവയ്ക്കയും പ്രമേഹരോഗികൾക്ക് ഒൗഷധ ഗുണമുള്ള ആഹാരമാണ്. പാവയ്ക്ക ജ്യൂസായി തന്നെ കുടിക്കണമെന്നില്ല. കറി വച്ചു കഴിച്ചാലും മതി.