Tuesday 20 September 2022 04:12 PM IST : By സ്വന്തം ലേഖകൻ

രണ്ടു മാസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചു! ഇഷ്ടത്തിനും രുചിയ്ക്കും അനുസരിച്ചുള്ള ഡയറ്റ് ടിപ്സുമായി വീണ ജാൻ (വി‍ഡിയോ)

veena-jan76568

രണ്ടു മാസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് ഫൂഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് നിന്നി സണ്ണിയാണ് വീണയ്ക്ക് അനുയോജ്യമായ പ്രത്യേക ഡയറ്റ് നിര്‍ദേശിച്ചത്. പിസിഒഡിയും കാലുവേദനയും ഒക്കെ ബുദ്ധിമുട്ടിച്ചു തുടങ്ങിയതോടെയാണ് ഭാരം കുറയ്ക്കാന്‍ വീണ തീരുമാനിച്ചത്. ഇഷ്ടത്തിനും രുചിയ്ക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്.

"ആദ്യം ഡയറ്റ് പ്ലാൻ കണ്ടപ്പോൾ ‘ദൈവമേ ഇത്രയും മാത്രം ഞാൻ എങ്ങനെ കഴിക്കും’ വിശപ്പു മാറുമോ എന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. എനിക്ക് ചോറാണ് ഇഷ്ടം. ഇത്രയും കുറച്ച് ചോറ് ഞാൻ എങ്ങനെ കഴിക്കുമെന്ന് വിചാരിച്ചു. ആദ്യത്തെ ഒന്നു രണ്ടു ദിവസം ബുദ്ധിമുട്ടായിരുന്നു. അതിനുശേഷം ബുദ്ധിമുട്ട് തോന്നിയതേയില്ല. 

ആദ്യത്തെ ദിവസം നിന്നി പറഞ്ഞതനുസരിച്ച് ഫൂഡ് കഴിച്ചപ്പോൾ ഒരു കിലോ കുറഞ്ഞത് വലിയ അദ്ഭുതമായിരുന്നു. എല്ലാ ദിവസവും ഇങ്ങനെ കുറയുമോ എന്നു ഞാൻ ചോദിച്ചിരുന്നു. പക്ഷേ, പിന്നീടുള്ള ദിവസങ്ങളിൽ 100 ഗ്രാം 300 ഗ്രാം വീതമൊക്കെയാണ് വെയ്റ്റ് കുറയുന്നത്.

നാല് കാപ്പി കുടിക്കുന്നവരോട് രണ്ട് കാപ്പിയായി കുറയ്ക്കാൻ പറയാറുണ്ട്. പഞ്ചസാര അര ടീസ്പൂൺ ഇടാമെന്നു പറയും. വീക്കെൻഡിൽ പുറത്തു പോയി കഴിക്കുന്നവരെയും വിലക്കാറില്ല. പുറത്തു പോയി കഴിച്ചോളാൻ പറയും കാരണം മൂന്ന് മാസത്തെ ഡയറ്റ് കഴിഞ്ഞാൽ നിങ്ങൾ വീണ്ടും പുറത്തുപോയി ഭക്ഷണം കഴിക്കും. പഴയ ഡയറ്റിലേക്കു പോയാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. 

വ്യായാമത്തിനായി നടത്തമാണ് ചൂസ് ചെയ്തത്. ഒരു ദിവസം ഏഴു കിലോമീറ്റർ നടക്കുമായിരുന്നു. വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കണം. അതു ഒരുമിച്ചു കുടിക്കേണ്ട ആവശ്യവുമില്ല. 5– 15 മിനിറ്റ് കൂടുമ്പോൾ രണ്ടോ മൂന്നോ സിപ് വീതം കുടിച്ചാൽ മതിയാകും."– വീണ യുട്യൂബ് ചാനലിൽ പങ്കുവച്ച് വിഡിയോയിൽ പറയുന്നു. 

Tags:
  • Health Tips
  • Glam Up