Friday 21 June 2024 12:55 PM IST : By സ്വന്തം ലേഖകൻ

‘വയറിനു ചുറ്റുമുള്ള അധിക കൊഴുപ്പ് എരിച്ചു കളയും, മസിലുകൾ വഴക്കമുള്ളതാക്കും’; കുടവയർ കുറയ്ക്കാൻ യോഗ, അറിയാം

yoga-bellyyyyy

കുടവയർ ഒന്നു കുറയ്ക്കാൻ സാധിച്ചെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കായി യോഗയെക്കാൾ മികച്ച പരിഹാരം മറ്റൊന്നില്ല. നിത്യേനയുള്ള യോഗ അഭ്യാസത്തിലൂടെ ഉദരത്തിലെ മസിലുകൾ വഴക്കമുള്ളതാകുകയും വയറിനു ചുറ്റുമുള്ള അധിക കൊഴുപ്പ് എരിഞ്ഞു പോകുകയും ചെയ്യും.

ശലഭാസനം

വയറിലെ കൊഴുപ്പ് മാത്രമല്ല, അതിനു സമീപമുള്ള അധിക കൊഴുപ്പും എരിച്ചു കളയാൻ ഏറ്റവും അനുയോജ്യമായ ആസനമാണ് ശലഭാസനം. ശരിയായ രീതിയിലല്ലാത്ത മസിലുകളെ നേരേയാക്കാനും ഈ യോഗാമുറ സഹായകമാണ്.

അധോമുഖ ശവാസനം

അടിവയറിലെ കൊഴുപ്പ് പുറത്തുപോകാൻ സഹായിക്കുന്ന യോഗാമുറ. കൈകൾക്കും തോളുകൾക്കും പുറംഭാഗത്തിനും തുടയെല്ലുകൾക്കും കരുത്തും ശക്തിയും നൽകാനും ഈ യോഗാഭ്യാസത്തിനു സാധിക്കും.

വിരഭദർശന

വിരഭദർശന വയറിലെ കൊഴുപ്പ് അലിച്ചു കളയാൻ ഏറ്റവും അനുയോജ്യമായ യോഗാമുറയാണ്. തുടയെല്ല്, പൃഷ്ഠഭാഗം, ആമാശയം എന്നീ ഭാഗങ്ങൾക്ക് ശക്തി നൽകുകയും സംതുലനാവസ്ഥയെ കാക്കുകയും ചെയ്യുന്നു.

കുഭകാസനം

കുഭകാസനം പൃഷ്ഠഭാഗം, തുടഭാഗം, പുറകുവശം, കൈകൾ, തോളുകൾ, ഉദരം എന്നിവയ്ക്ക് ശക്തി പകരുകയും ഉഷാറാക്കുകയും ചെയ്യുന്നു.

പർവതാസനം, ഭുജംഗാസനം, കുംഭകാസനം

ഈ മൂന്ന് ആസനങ്ങളും കൂടിച്ചേർത്ത് ചെയ്യുക വഴി ഹൃദയമിടിപ്പ് ശരിയായ രീതിയിൽ ക്രമീകരിക്കുകയും കുടവയർ ഇല്ലാതാകുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കൊടുത്തുവേണം ഈ യോഗാമുറകൾ അഭ്യസിക്കാൻ.

Tags:
  • Health Tips
  • Glam Up