Tuesday 01 November 2022 04:18 PM IST : By സ്വന്തം ലേഖകൻ

തൈറോയ്ഡ് രോഗികൾക്കും അമിതവണ്ണം കുറയ്ക്കാം; ഗ്ലൂട്ടൻ ഫ്രീ ‍ഡയറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

glutenfreeeee

ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലാത്ത ഡയറ്റ് ആണ് ഗ്ലൂട്ടൻ ഫ്രീ ‍ഡയറ്റ്. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിലാണ് ഗ്ലൂട്ടൻ ഉള്ളത്. ഇവ ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം. ഗ്ലൂട്ടൻ ഫ്രീ ഡയറ്റ് എടുക്കുന്നവര്‍ ഗോതമ്പ് ഉൽപന്നങ്ങളെ അവരുടെ പ്ലേറ്റിൽ നിന്ന് അകറ്റി നിർത്തുന്നു. ഗോതമ്പുരഹിത ഭക്ഷണം പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും അവരുടെ ഊർജ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് പലരും സീലിയാക് ഡിസീസ് കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഗ്ലൂട്ടൻ ഫ്രീ ‍ഡയറ്റ് അവര്‍ക്ക് ആശ്വാസമാണ്. 

തൈറോയ്ഡ് രോഗികൾക്കും ഗ്ലൂട്ടൻ ഫ്രീ ഡയറ്റ് വളരെ നല്ലതാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് തൈറോയ്‌ഡ് ഹോർമോണുകളുടെ ആഗിരണം തടസ്സപ്പെടുത്തി ഹൈപ്പോ തൈറോയ്‌ഡിസം ഉണ്ടാകാൻ കാരണമാകുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

. ഗോതമ്പ് മാത്രമല്ല, സംസ്ക്കരിച്ചെടുത്ത മൈദയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. 

. ബീൻസ്, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപന്നങ്ങൾ ഇവയെല്ലാം ഗ്ലൂട്ടൻ ഫ്രീ ആണ്. ഓട്സ്, അരി, ചോളം, ഫ്‌ളാക്സീഡ്, കൂവ, കപ്പ, സോയ എന്നിവയിലും ഗ്ലൂട്ടൻ ഇല്ല. ഇവ ആവശ്യം പോലെ ‍ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

. ഗ്ലൂട്ടൻ ഫ്രീ ‍ഡയറ്റ് എടുക്കുന്നവര്‍ ബീയർ, ബ്രെഡ്, കേക്ക്, കുക്കീസ്, സാലഡ് ഡ്രസ്സിങ്, സോയാ സോസ്, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവ ഒഴിവാക്കണം. 

. ഏതു സാധനവും വാങ്ങും മുൻപ് അവയിൽ ഗ്ലൂട്ടൻ ഉണ്ടോയെന്ന് ലേബൽ നോക്കി വാങ്ങി ഉറപ്പാക്കുക. ഗോതമ്പ് അലർജിയുള്ളവർക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. 

Tags:
  • Health Tips
  • Glam Up