Friday 27 November 2020 04:55 PM IST

ചില സമയം മാലാഖയും ചില സമയം വഴക്കാളിയും; സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം കൂളായി കൈകാര്യം ചെയ്യാം, അറിയേണ്ടതെല്ലാം

Rakhy Raz

Sub Editor

shutterstock_144366460

ഭർത്താവ്: ഡീ... ഒരു ചായ തന്നേ...

ഭാര്യ: കയ്യും കാലും ഒക്കെ ഉണ്ടല്ലോ, വേണേൽ എടുത്തു കുടിക്ക്.

ഭർത്താവ്: നീ ഇന്ന് റേഡിയോ ഓൺ ചെയ്യാൻ മറന്നോ ?

ഭാര്യ: മനുഷ്യനല്ലേ... മറന്നു പോയെന്നൊക്കെയിരിക്കും. റേഡിയോ ഓൺ ചെയ്യണം എന്നു നിയമം ഒന്നും ഇല്ലല്ലോ.

ഭർത്താവ്: ഞാൻ ഒന്നു ചോദിച്ചെന്നല്ലേയുള്ളു.

ഭാര്യ: നിങ്ങൾ ചോദിച്ചതിനു തന്നെയല്ലേ ഞാൻ ഉത്തരം പറഞ്ഞത്...

ഇത്രയുമൊക്കെ സംഭവിക്കുമ്പോഴേക്കും ‘ഇന്ന് ആ ദിവസം ആകും...’ എന്നു തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ... ‘ഇന്നത്തെ അടുക്കള ജോലികൾ ഞാൻ ഏറ്റെടുക്കാം’ എന്നു പറയാൻ മനസ്സുണ്ടോ... ഭാര്യയുടെ ഈ ‘മൂഡ് സ്വിങ്സ്’ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ ഒരു കാര്യം പറയാതെ വയ്യ, നിങ്ങൾ സൂപ്പർ ഭർത്താവാണ്.

സ്ത്രീ ശരീരത്തെയും മനസ്സിനെയും ഹോർമോണുകൾ കൈപ്പിടിയിലാക്കുമ്പോൾ അവളെ മനസ്സിലാക്കാനും ഒപ്പം നിൽക്കാനും കുടുംബത്തിനു കഴിഞ്ഞാൽ അവളുടെ ജീവിതത്തിനു പുതിയ പ്രകാശമാണ് ലഭിക്കുന്നത്.

മാറ്റങ്ങളുടെ അ‍ഞ്ചു ഘട്ടങ്ങൾ

നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും കാവൽക്കാരാണ് ഹോർമോണുകൾ. സ്ത്രീകളെ സുന്ദരികളാക്കി വയ്ക്കുന്ന ഹോർമോണുകൾ തന്നെയാണ് ചില സമയങ്ങളിൽ അവരെ വഴക്കാളിയായി മാറ്റുന്നതും. ഹോർമോൺ വ്യതിയാനം സ്ത്രീയുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന ഘട്ടങ്ങളെ തിരിച്ചറിഞ്ഞാൽ ഈ മോശം കാലത്തെ നിങ്ങൾക്ക് കൂൾ ആയി  കൈകാര്യം ചെയ്യാനാകും.

സ്ത്രീയിൽ ആദ്യത്തെ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നത് ജനിക്കുന്ന കാലയളവിൽ തന്നെയാണെങ്കിലും അത് അവൾ അറിയാറേയില്ല. മറ്റെല്ലാ ഘട്ടങ്ങളിലും ഈ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ജീവിതത്തിൽ വില്ലനായേക്കാം. ഓരോ ഘട്ടവും ശാരീരികമായും മാനസികമായും സ്ത്രീകളെ ബാധിക്കുന്നുണ്ട്.

ആദ്യ ഋതുകാലം, ആർത്തവ കാലം, ഗർഭകാലം, ഗർഭാനന്തര കാലം, ആർത്തവ വിരാമ ഘട്ടം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലാണ് ഹോർമോൺ വ്യതിയാനം മൂലമുള്ള സ്വഭാവമാറ്റം പ്രധാനമായും അനുഭവപ്പെടുന്നത്.

ആദ്യം ഉണരും  കൗമാരകാലം

മെനാർക്കി അഥവാ ആദ്യ ആർത്തവത്തിനു രണ്ടോ മൂന്നോ വർഷം മു ൻപാണ് ഋതുമതിയാകാനുള്ള മാറ്റങ്ങൾ പെൺകുട്ടിയിൽ തുടങ്ങുക. ഹോർമോണുകൾ പ്രവർത്തന സ ജ്ജമായി തുടങ്ങുന്നതും ഈ പ്രായത്തിലാണ്.

ശാരീരിക മാറ്റങ്ങൾ  

സ്തന വളർച്ചയാണ് ഹോർമോൺ പ്രവർത്തനക്ഷമമാകുന്നതിന്റെ ആദ്യ ലക്ഷണം. ഒൻപത്– പത്ത് വയസ്സിൽ ഇതു കണ്ടു തുടങ്ങും. അടുത്ത ഘട്ടമായി രഹസ്യ ഭാഗങ്ങളിൽ ചെറിയ രോമങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പിന്നീട് പെട്ടെന്നു തന്നെ പൊക്കം കൂടുകയും  സ്ത്രീ ശരീരത്തിന്റേതായ ആകൃതി വന്നു തുടങ്ങുകയും ആർത്തവം വരികയും ചെയ്യും.

ഇവയെല്ലാം ഒന്നിനു പിറകേ ഒന്നായോ, ഒന്നിച്ചോ വരണമെന്നില്ല. പലരിലും പല രീതിയിൽ ആയിരിക്കും ഇവ സംഭവിക്കുക. ആർത്തവം ആണ് ഈ കാലഘട്ടത്തിന്റെ അവസാന പടിയായി കണക്കാക്കുന്നത്.

ആദ്യ ആർത്തവത്തിന് മുൻപായിരിക്കും പെൺകുട്ടിയുടെ ശാരീരിക വളർച്ചാനിരക്ക് ഏറ്റവും അധികമായിരിക്കുക. ആർത്തവാരംഭത്തോടെ വളർച്ചാനിരക്ക് കുറയും. എന്നാൽ സ്ത്രൈണമായ വളർച്ച ആർത്തവ ശേഷമുള്ള ആദ്യ മൂന്നു വർഷങ്ങളിലായിരിക്കും നടക്കുക.

ആദ്യ ആർത്തവത്തിൽ ഓവുലേഷൻ അഥവാ അണ്ഡോൽപാദനം തുടങ്ങണമെന്നില്ല. കുട്ടിയുടെ അണ്ഡാശയങ്ങൾ വികസിച്ചു വരുന്നതേയുണ്ടാകൂ. അതിനാൽ തന്നെ ആർത്തവം കൃത്യമായി വരണമെന്നില്ല. രക്തസ്രാവത്തിന്റെ തോതും പല വിധത്തിലായിരിക്കും.

എപ്പോഴാണോ അണ്ഡാശയങ്ങൾ അണ്ഡോൽപാദനം തുടങ്ങുന്നത് അപ്പോൾ ആർത്തവ ചക്രവും കൃത്യത ആർജിക്കും. പ്രീ മെൻസ്ട്രൽ സിൻഡ്രോമും (പിഎംഎസ്) ആർത്തവ വേദനയും തുടങ്ങുന്നതും ഈ ഘട്ടത്തിലാകും.

hor554tfgf

മാനസിക മാറ്റങ്ങൾ

മെനാർക്കി കാലഘട്ടത്തിൽ ശാരീരിക മാറ്റം പെൺകുട്ടികളുടെ ചിന്തകൾക്കും സ്വഭാവത്തിനും മാറ്റം വരുത്തും.  ശാരീരിക മാറ്റം അവരിൽ പിരിമുറുക്കം ഉണ്ടാക്കാം. അതു കുറയ്ക്കാൻ  ‘പെണ്ണാകൽ പ്രക്രിയ’യെ സന്തോഷത്തോടെ സ്വീകരിക്കാൻ പെൺകുട്ടിയെ പ്രാപ്തയാക്കണം.

എങ്ങനെ കൈകാര്യം ചെയ്യാം

ഈ ഘട്ടത്തെ തരണം ചെയ്യാൻ അമ്മയുടെ പിന്തുണയാണ് പെൺകുട്ടിക്ക് വേണ്ടത്. അവർ പറയുന്ന വിഷമങ്ങളും സംശയങ്ങളും കേൾക്കുകയും ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേണം. ആർത്തവം ക്രമമാകാത്ത കുട്ടികളിൽ രക്തസ്രാവത്തിന്റെ തോതിലുള്ള വ്യത്യാസം പ്രശ്നമാക്കാനില്ലെങ്കിലും അമിതമായ അളവിൽ രക്തസ്രാവം ഉണ്ടാകുന്നത് വിളർച്ചയ്ക്ക് കാരണമാകാം. ഇക്കാര്യം തിരിച്ചറിഞ്ഞ് ചികിത്സിക്കണം.

രണ്ടു മുതൽ ഏഴു ദിവസം വരെ രക്തസ്രാവം സാധാരണമാണ്. രക്തം കട്ടയായി പോകുക, ഏഴു ദിവസത്തിൽ കൂടുതൽ രക്തസ്രാവം ഉണ്ടാകുക, കുട്ടിക്ക് വിളർച്ച തോന്നുക, മെനാർക്കിക്ക് ശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും ആർത്തവം ക്രമമാകാതിരിക്കുക തുടങ്ങിയവ കണ്ടാൽ ഡോക്ടറെ കാണണം.

വ്യതിയാനങ്ങളുടെ ആർത്തവ കാലം

ആർത്തവ കാലം ഹോർമോൺ വ്യതിയാനങ്ങളുടെ കൂടി കാലമാണ്. ഒരു ആർത്തവ ചക്രത്തിൽ തന്നെ ശരീരത്തിൽ ഹോർമോൺ അളവ് കൂടുകയും കുറയുകയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുണ്ട്. ഇതിനു ക്രമമായ ഒരു ആവർത്തനം ഉണ്ടാകുന്നുണ്ടെന്നു നിരീക്ഷിച്ചാൽ മനസ്സിലാക്കാം.

ശാരീരിക മാറ്റങ്ങൾ

അണ്ഡോല്‍പാദനം (ഓവുലേഷൻ) തുടങ്ങുന്നതിന് മുൻപുള്ള സമയം (ആർത്തവത്തിന് ശേഷമുള്ള 15 ദിവസം വരെ) ശരീരത്തിൽ ഈസ്ട്രജൻ ഹോർമോൺ ഉയർന്ന നിലയിലായിരിക്കും ഉൽപാദിപ്പിക്കപ്പെടുക.

അണ്ഡോല്‍പാദനത്തിനു ശേഷം  ഈസ്ട്രജൻ ഹോർമോണിനെക്കാൾ അധികമായി പ്രൊജസ്ട്രോൺ ഉൽപാദിക്കപ്പെടും. അണ്ഡം ഭ്രൂണമായി രൂപപ്പെട്ടാൽ അതിനു വളരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും അതിനനുസരിച്ച് ശരീരത്തെ പ്രവർത്തിപ്പിക്കുകയുമാണ് ഈ ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷ്യം.

പ്രൊജസ്ട്രോൺ കൂടിവരുന്ന ഘട്ടത്തിൽ മുഖക്കുരു, വയർ ചെറുതായി വീർക്കൽ എന്നിവയാണ് മിക്കവാറും എല്ലാവരിലും പ്രകടമാകുക. ബീജവുമായി ചേർന്ന് ഭ്രൂണമായി മാറാൻ അവസരം ലഭിക്കാതെ അണ്ഡം നശിക്കുമ്പോൾ ഹോർമോൺ നില പെട്ടെന്ന് താഴും.

ഇതിനു ശേഷമാണ് ആർത്തവം ഉണ്ടാകുക. ഈ ഘട്ടത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം പല തരത്തിൽ ശരീരത്തിൽ പ്രകടമാകും. സ്തനങ്ങളിൽ വേദന, ക്ഷീണം, വയർ വീർക്കലും അസ്വസ്ഥതയും, ഛർദി, തലവേദന തുടങ്ങിയവ പ്രകടമാകാം.  

മാനസിക മാറ്റങ്ങൾ

ശരീരത്തിലെ ഈസ്ട്രജൻ നില ഉയർന്നു നിൽക്കുമ്പോൾ സ്ത്രീകൾ പൊതുവേ സന്തോഷവതികളായി കാണപ്പെടും.  അതിനൊപ്പം ഉത്സാഹവും ഉന്മേഷവും കൂടും. ചർമത്തിന് തിള ക്കം വർധിക്കും. നന്നായി ഒരുങ്ങാനും ശരീരം സംരക്ഷിക്കാനും ബോധവതികളാകുന്നതും അവയ്ക്കായി സമയം ചെലവഴിക്കുന്നതും  ഈ ഘട്ടത്തിലാണ്.

എന്നാൽ ഏകദേശം 21 ദിവസം കഴിയുമ്പോഴേക്കും ഗർഭധാരണം നടന്നില്ല എന്ന് ശരീരത്തിന് മനസ്സിലാകും. ആർത്തവത്തിലേക്ക് ശരീരം നീങ്ങുന്നതോടെ പ്രീ മെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) തുടങ്ങും. ആർത്തവത്തിനു മുന്നോടിയായി വരുന്ന അസ്വസ്ഥതകൾ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിലും തുടരും.

പിരിമുറുക്കം, ക്ഷീണം, മൂഡ് മാറ്റങ്ങൾ, ഭക്ഷണത്തോട് ആസക്തി, അസ്വസ്ഥ മനോഭാവം, വിഷാദം എന്നിവ ഈ ഘട്ടത്തിൽ വരാം. ആർത്തവ ശേഷം അണ്ഡോൽപാദന പ്രക്രിയ തുടങ്ങുന്നതോടെ പിഎംഎസ് കുറയുന്നു. അണ്ഡാശയങ്ങൾ നീക്കം ചെയ്തവരിലും പ്രീ മെൻസ്ട്രൽ സിൻഡ്രോമിന് സമാനമായ പ്രശ്നങ്ങൾ കാണാറുണ്ട്.

എങ്ങനെ കൈകാര്യം ചെയ്യാം

വയറുവേദന കുറയ്ക്കാൻ ചൂട് പിടിക്കുകയോ പെയിൻ ബാം ഉപയോഗിക്കുകയോ ചെയ്യാം. ക്ഷീണവും വിളർച്ചയും ഒഴിവാക്കാൻ രക്തം കൂടുതൽ ഉണ്ടാകാൻ സഹായിക്കുന്ന, അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, നെല്ലിക്ക, കരൾ, റെഡ് മീറ്റ് എന്നിവ അയൺ സമ്പുഷ്ടമാണ്. വയറിനു അസ്വസ്ഥത ഉണ്ടാകാമെന്നതിനാൽ അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണം, ചോക്‌ലെറ്റ്, കാപ്പി എന്നിവ കുറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം.

മാനസിക അസ്വാസ്ഥ്യം കുറയ്ക്കാൻ ചെറിയ വ്യായാമങ്ങൾ ചെയ്യുകയും വേണ്ടത്ര വിശ്രമം എടുക്കുകയും വേണം. യോനിഭാഗത്ത് അണുബാധ വരാതിരിക്കാൻ രോമങ്ങൾ യഥാസമയം നീക്കം ചെയ്യണം. നന്നായി കഴുകി തുണി കൊണ്ട് ഒപ്പി ഈർപ്പം കളഞ്ഞ ശേഷം പാഡ് ധരിക്കുക. ഒരു പാഡ് അഞ്ചു മണിക്കൂറിൽ കൂടുതൽ ധരിക്കരുത്.

ഹോർമോൺ മാറ്റങ്ങൾ

പെൺകുട്ടിയുടെ ശരീരത്തിൽ ആദ്യ ഹോർമോൺ വ്യതിയാനം നടക്കുന്നത് പിറന്ന ഉടനെയാണ്. ഗർഭകാലത്ത്  അമ്മയുടെ ശരീരത്തിൽ ഹോർമോണുകൾ അധികമായിരിക്കും. ഇതു കുഞ്ഞിന്റെ ശരീരത്തിലുമുണ്ടാകും. ജനിച്ച് മൂന്നു–നാലു ദിവസം കഴിയുമ്പോൾ ഇത് ഗണ്യമായി കുറയുന്നതു മൂലം ചെറിയ തോതിൽ യോനിയിലൂടെ രക്തം വരാം. ഇത് സാരമാക്കാനില്ല. ശേഷം ഹോർമോണുകൾ ആദ്യ ആർത്തവം വരെ ഉള്ളിൽ ഉറങ്ങിക്കിടക്കും.

shutterstock_767096461

വ്യതിയാനങ്ങളുടെ ആർത്തവ കാലം

ആർത്തവ കാലം ഹോർമോൺ വ്യതിയാനങ്ങളുടെ കൂടി കാ ലമാണ്. ഒരു ആർത്തവ ചക്രത്തിൽ തന്നെ ശരീരത്തിൽ ഹോർമോൺ അളവ് കൂടുകയും കുറയുകയും ചെയ്യുന്ന വിവിധ ഘ ട്ടങ്ങളുണ്ട്. ഇതിനു ക്രമമായ ഒരു ആവർത്തനം ഉണ്ടാകുന്നുണ്ടെന്നു നിരീക്ഷിച്ചാൽ മനസ്സിലാക്കാം.

ശാരീരിക മാറ്റങ്ങൾ

അണ്ഡോല്‍പാദനം (ഓവുലേഷൻ) തുടങ്ങുന്നതിന് മുൻപുള്ള സമയം (ആർത്തവത്തിന് ശേഷമുള്ള 15 ദിവസം വരെ) ശരീരത്തിൽ ഈസ്ട്രജൻ ഹോർമോൺ ഉയർന്ന നിലയിലായിരിക്കും ഉൽപാദിപ്പിക്കപ്പെടുക.

അണ്ഡോല്‍പാദനത്തിനു ശേഷം  ഈസ്ട്രജൻ ഹോർമോണിനെക്കാൾ അധികമായി പ്രൊജസ്ട്രോൺ ഉൽപാദിക്കപ്പെടും. അണ്ഡം ഭ്രൂണമായി രൂപപ്പെട്ടാൽ അതിനു വളരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും അതിനനുസരിച്ച് ശരീരത്തെ പ്രവർത്തിപ്പിക്കുകയുമാണ് ഈ ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷ്യം.

പ്രൊജസ്ട്രോൺ കൂടിവരുന്ന ഘട്ടത്തിൽ മുഖക്കുരു, വ യർ ചെറുതായി വീർക്കൽ എന്നിവയാണ് മിക്കവാറും എല്ലാവരിലും പ്രകടമാകുക. ബീജവുമായി ചേർന്ന് ഭ്രൂണമായി മാറാൻ അവസരം ലഭിക്കാതെ അണ്ഡം നശിക്കുമ്പോൾ ഹോർമോൺ നില പെട്ടെന്ന് താഴും.

ഇതിനു ശേഷമാണ് ആർത്തവം ഉണ്ടാകുക. ഈ ഘട്ടത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം പല തരത്തിൽ ശരീരത്തിൽ പ്രകടമാകും. സ്തനങ്ങളിൽ വേദന, ക്ഷീണം, വയർ വീർക്കലും അസ്വസ്ഥതയും, ഛർദി, തലവേദന തുടങ്ങിയവ പ്രകടമാകാം.  

മാനസിക മാറ്റങ്ങൾ

ശരീരത്തിലെ ഈസ്ട്രജൻ നില ഉയർന്നു നിൽക്കുമ്പോൾ സ്ത്രീകൾ പൊതുവേ സന്തോഷവതികളായി കാണപ്പെടും.  അതിനൊപ്പം ഉത്സാഹവും ഉന്മേഷവും കൂടും. ചർമത്തിന് തിള ക്കം വർധിക്കും. നന്നായി ഒരുങ്ങാനും ശരീരം സംരക്ഷിക്കാനും ബോധവതികളാകുന്നതും അവയ്ക്കായി സമയം ചെലവഴിക്കുന്നതും  ഈ ഘട്ടത്തിലാണ്.

എന്നാൽ ഏകദേശം 21 ദിവസം കഴിയുമ്പോഴേക്കും ഗർഭധാരണം നടന്നില്ല എന്ന് ശരീരത്തിന് മനസ്സിലാകും. ആർത്തവത്തിലേക്ക് ശരീരം നീങ്ങുന്നതോടെ പ്രീ മെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) തുടങ്ങും. ആർത്തവത്തിനു മുന്നോടിയായി വരുന്ന അസ്വസ്ഥതകൾ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിലും തുടരും.

പിരിമുറുക്കം, ക്ഷീണം, മൂഡ് മാറ്റങ്ങൾ, ഭക്ഷണത്തോട് ആ സക്തി, അസ്വസ്ഥ മനോഭാവം, വിഷാദം എന്നിവ ഈ ഘട്ടത്തിൽ വരാം. ആർത്തവ ശേഷം അണ്ഡോൽപാദന പ്രക്രിയ തുടങ്ങുന്നതോടെ പിഎംഎസ് കുറയുന്നു. അണ്ഡാശയങ്ങൾ നീക്കം ചെയ്തവരിലും പ്രീ മെൻസ്ട്രൽ സിൻഡ്രോമിന് സമാനമായ പ്രശ്നങ്ങൾ കാണാറുണ്ട്.

എങ്ങനെ കൈകാര്യം ചെയ്യാം

വയറു വേദന കുറയ്ക്കാൻ ചൂട് പിടിക്കുകയോ പെയിൻ ബാം ഉപയോഗിക്കുകയോ ചെയ്യാം. ക്ഷീണവും വിളർച്ചയും ഒഴിവാക്കാൻ രക്തം കൂടുതൽ ഉണ്ടാകാൻ സഹായിക്കുന്ന, അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, നെല്ലിക്ക, കരൾ, റെഡ് മീറ്റ് എന്നിവ അയൺ സമ്പുഷ്ടമാണ്. വയറിനു അസ്വസ്ഥത ഉണ്ടാകാമെന്നതിനാൽ അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണം, ചോക്‌ലെറ്റ്, കാപ്പി എന്നിവ കുറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം.

മാനസിക അസ്വാസ്ഥ്യം കുറയ്ക്കാൻ ചെറിയ വ്യായാമങ്ങൾ ചെയ്യുകയും വേണ്ടത്ര വിശ്രമം എടുക്കുകയും വേണം. യോനിഭാഗത്ത് അണുബാധ വരാതിരിക്കാൻ രോമങ്ങൾ യഥാസമയം നീക്കം ചെയ്യണം. നന്നായി കഴുകി തുണി കൊണ്ട് ഒപ്പി ഈർപ്പം കളഞ്ഞ ശേഷം പാഡ് ധരിക്കുക. ഒരു പാഡ് അഞ്ചു മണിക്കൂറിൽ കൂടുതൽ ധരിക്കരുത്.

ഗർഭകാലവും ഹോർമോണും

ഗർഭകാലത്തിന്റെ ആദ്യ ഘട്ടം സ്ത്രീകൾക്ക് അസ്വസ്ഥതക ൾ നിറഞ്ഞതായിരിക്കും. ഈ കാലത്തുണ്ടാകാവുന്ന ശാരീരിക മാനസിക മാറ്റങ്ങളെ കുറിച്ച് അറിവുണ്ടാകുന്നത് ഗർഭകാലം കൂടുതൽ സുന്ദരമാക്കും.

ശാരീരിക മാറ്റങ്ങൾ

ഓക്കാനം, ഛർദി, മോണിങ് സിക്നെസ് തുടങ്ങിയ അസ്വസ്ഥതകൾ ഗർഭകാലത്ത് പതിവാണ്. ഇതിനു കാരണം ഗർഭരക്ഷയ്ക്കായി ശരീരത്തിൽ ഉൽപാദിക്കപ്പെടുന്ന ‘ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോഫിൻ’ (എച്ച്സിജി) എന്ന ഹോർമോണാണ്.

അണ്ഡം ഉണ്ടായതിന്റെ ബാക്കി ഭാഗമായ ‘കോർപ്പസ് ലൂട്ടിയം’ ആണ് എച്ച്സിജി ഹോർമോണുകൾ ആദ്യ ഘട്ടത്തിൽ ശരീരത്തിലുണ്ടാക്കുന്നത്. ഗർഭകാലത്തിന്റെ 10– 12 ആഴ്ച വ രെ കോർപ്പസ് ലൂട്ടിയം ശരീരത്തിൽ നിലനിൽക്കും. പ്ലാസെന്റ രൂപപ്പെടുന്നതോടെ കോർപ്പസ് ലൂട്ടിയം ഇല്ലാതാകും. എ ച്ച്സിജിക്കൊപ്പം ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകൾ കൂടി പ്ലാസെന്റ നിർമിക്കുന്നതിനാൽ എച്ച്സിജി കൊണ്ടുള്ള അസ്വസ്ഥതകൾ ഇല്ലാതാകും.  

മാനസിക മാറ്റങ്ങൾ

ആദ്യമായി ഗർഭിണിയാകുന്നവരിലാണ് ഗർഭകാലത്തെ മാനസിക ആകുലതകൾ കൂടുതലായി കാണുന്നത്. അറിവില്ലായ്മയാണ് ഇതിനു കാരണം. ദൈനംദിന ചിട്ടകളിലെ ചെറിയ മാറ്റങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ചിന്ത കൊണ്ടുള്ള ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷാദം എന്നിവ ഇക്കാലത്തുണ്ടാകാം. മുൻപ് വിഷാദ രോഗം ഉണ്ടായിട്ടുള്ളവർക്കും വിഷാദത്തിലേക്ക് നീങ്ങുന്ന സ്വഭാവക്കാർക്കും ഗർഭകാലത്ത് വിഷാദം കൂടാൻ ഇടയുണ്ട് എന്നതിനാൽ ശ്രദ്ധിക്കുക.

എങ്ങനെ കൈകാര്യം ചെയ്യാം

ഈ അസ്വസ്ഥതകൾ ഗൈനക്കോളജിസ്റ്റിനോട് പറഞ്ഞ് ആ വശ്യമെങ്കിൽ ചികിത്സ നടത്തുക. ശാരീരിക മാറ്റങ്ങളും ഇതുവരെയില്ലാത്ത അസ്വസ്ഥതകളും തുറന്ന മനസ്സോടെ സ്വീകരിച്ചാൽ തന്നെ അസ്വസ്ഥതകൾ പരമാവധി കുറയും.

രാവിലെ  എഴുന്നേൽക്കുമ്പോൾ തന്നെ ബിസ്കറ്റ് പോലെ എന്തെങ്കിലും ലഘു ആഹാരം കഴിച്ചാൽ മോണിങ് സിക്നെസ് മൂലമുള്ള ഓക്കാനവും ഛർദിയും കുറയും.  ഇഞ്ചിനീര് തേൻ ചേർത്തു കഴിക്കുന്നതും ഛർദി അകറ്റും. ചെറിയ അളവുകളായി പല തവണയായി ഭക്ഷണം കഴിക്കുന്നതും അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

പ്രസവ വേദനയെക്കുറിച്ച് മറ്റുള്ളവരുടെ അനുഭവങ്ങൾ ചോദിക്കുകയോ ആ വേദനയെ കാത്തിരിക്കുകയോ വേണ്ടേ വേണ്ട. ഭയം തോന്നുന്നുണ്ടെങ്കിൽ ഡോക്ടറോട് അക്കാര്യം പറയുക. ശാരീരിക മാറ്റങ്ങൾ ശ്രദ്ധിക്കുക.

ഉത്കണ്ഠയും അസ്വസ്ഥതകളും കുറയ്ക്കാൻ വ്യായാമം നല്ലതാണ്. നടപ്പ്, ലളിതമായ എയറോബിക്സ്/ സ്ട്രെച്ച് വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യാം.

നടപ്പ്, നീന്തൽ എന്നിവ പതിവായി ചെയ്തിരുന്നവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ അതു തുടരാം. വിഷാദത്തിലേക്ക് പോകാൻ സാധ്യതയുള്ളവർ ഗർഭിണിയാകും മുൻപേ അതിനു വേണ്ട ചികിത്സ സ്വീകരിക്കുന്നത് നല്ലതാണ്.

ഏറെ ശ്രദ്ധിക്കണം, ഗർഭാനന്തര വിഷാദം

ഗർഭകാലത്ത് ശരീരത്തിലുണ്ടായിരുന്ന ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും വർധനവ് പ്ലാസെന്റയുടെ നഷ്ടത്തോടെ ഗണ്യമായി കുറയും. ഇത് വലിയ മാറ്റങ്ങളാകും ശരീരത്തിനും മനസ്സിനും ഉണ്ടാക്കുക.

ശാരീരിക മാറ്റങ്ങൾ

ഹോർമോൺ വ്യതിയാനം മൂലം ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ കഴുത്തിലും വയറിലും കറുത്തതും വെളുത്തതുമായ പാടുകൾ വരാറുണ്ട്. സ്തനങ്ങൾക്ക് വലുപ്പം വയ്ക്കുകയും  ശരീരത്തിന്റെ ഉറപ്പ് കുറഞ്ഞ് മാംസളമാകുകയും ചെയ്യാം.

മാനസിക മാറ്റങ്ങൾ

പ്രസവാനന്തരമുള്ള ഹോർമോൺ വ്യതിയാനം വിഷാദത്തിന് (പോസ്റ്റ് പാർട്ടം ബ്ലൂസ്) കാരണമാകാം. ഉത്കണ്ഠ, അകാരണമായി സങ്കടം എന്നിവ തോന്നാം. ഏറ്റവും അടുപ്പമുള്ളവരോട് പോലും അകൽച്ച തോന്നുന്ന സ്ഥിതി ചിലരിൽ ഉണ്ടാകാറുണ്ട്.

ശരിയായി ഉറക്കം ലഭിക്കുന്നില്ല, വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ല, പ്രസവ ശസ്ത്രക്രിയ, പ്രസവാനന്തരം മുറിവിനു വേണ്ടി വരുന്ന തുന്നലുകൾ കൊണ്ടുള്ള വേദനയും അസ്വസ്ഥതയും, മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, പ്രസവശേഷം എല്ലാവരും കുഞ്ഞിനെയാണ് ശ്രദ്ധിക്കുന്നത് എന്ന ചിന്ത എന്നിവയൊക്കെ പ്രസവാനന്തര വിഷാദത്തിലേക്ക് നയിക്കാം. തുടക്കത്തിലെ തന്നെ ശ്രദ്ധയും ചികിൽസയും ആവശ്യമുള്ള കാര്യമാണിത്.

എങ്ങനെ കൈകാര്യം ചെയ്യാം

വേണ്ടത്ര ശ്രദ്ധയും പരിഗണനയും അമ്മയ്ക്കും നൽകുന്നതിലൂടെ പോസ്റ്റ് പാർട്ടം ബ്ലൂസ് പരിഹരിക്കാനാകും. വിഷാദ രോഗത്തിലേക്ക് പോകാനുള്ള പ്രവണതയുള്ളവർക്ക് പോസ്റ്റ് പാർട്ടം ബ്ലൂസ്, പോസ്റ്റ് പാർട്ടം ഡിപ്രഷനായി മാറാം. ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ട അവസ്ഥയാണിത്.

ശാരീരികമായ പ്രശ്നങ്ങൾ ഏകദേശം ആറു മാസം മുതൽ ഒരു വർഷത്തിനകം മാറും. പ്രസവശേഷം അമിത ഭക്ഷണം കഴിക്കേണ്ടതില്ല. പോഷകപ്രദമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചാൽ മതിയാകും. സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങാതിരിക്കാൻ തുടക്കം മുതലേ നഴ്സിങ് ബ്രാ ഉപയോഗിക്കാം. സ്തനങ്ങളുടെ ശുചിത്വവും വളരെ പ്രധാനമാണ്.

അമ്മ മധുരവും ഹോർമോണും

പ്രസവ ശേഷം  ആറു മാസത്തോളം മുലപ്പാലുണ്ടാകുന്നതിനുള്ള പ്രൊലാക്റ്റിൻ ഹോർമോൺ സ്ത്രീ ശരീരത്തിൽ അധികമായിരിക്കും. അതിന്റെ ഫലമായും ശാരീരിക– മാനസിക മാറ്റങ്ങൾ ഉണ്ടാകും.

ശാരീരിക മാറ്റങ്ങൾ

പാൽ ഹോർമോണുകൾ സ്ത്രീയുടെ ലൈംഗികവാഞ്‌ജ കുറയ്ക്കും. ശസ്ത്രക്രിയ ചെയ്തവർക്കും യോനിയിലെ മുറിവിന് തുന്നൽ വേണ്ടി വന്നവർക്കും മൂത്രമൊഴിക്കുമ്പോഴും  മലശോധന സമയത്തും വേദനയും  അസ്വസ്ഥതകളും ഉണ്ടാകാം.

മാനസിക മാറ്റങ്ങൾ

ശിശുപരിചരണവും കുഞ്ഞ് രാത്രി ഉറങ്ങാത്തതിനാലുള്ള ഉ റക്കക്കുറവും അമ്മയെ മാനസികമായി തളർത്താം. ലൈംഗി  ക വാഞ്ജക്കുറവ് ഭർത്താവ് വേണ്ടവിധം മനസ്സിലാക്കാത്തത് വിഷാദത്തിനും കാരണമാകാം. ഈ ഘട്ടത്തിൽ പങ്കാളിയുടെ പിന്തുണയും കരുതലും വളരെ പ്രധാനമാണ്.

എങ്ങനെ കൈകാര്യം ചെയ്യാം

നന്നായി ഉറങ്ങാൻ സമയം കണ്ടെത്തണം. കുഞ്ഞിന്റെ ഉത്തരവാദിത്തം അമ്മയുടെ മാത്രം കടമയായി കാണാതെ കുടുംബാഗങ്ങളും സഹായിക്കണം.

moodd432sdf

ലൈംഗിക  താൽപര്യക്കുറവ്  ആരോഗ്യ പ്രശ്നമായി തെറ്റിദ്ധരിക്കേണ്ടതില്ല. മുലയൂട്ടൽ കാലഘട്ടത്തെ ആഹ്ലാദത്തോടെ സ്വീകരിക്കുകയും  ഈ അവസ്ഥ താൽക്കാലികമാണെന്ന് മനസ്സിലാക്കുകയുമാണ് വേണ്ടത്. ഈ ഘട്ടത്തിൽ  ആർത്തവം വരാതെയും ക്രമമല്ലാതെയുമിരിക്കാം. അണ്ഡവിസർജനം   നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. വീണ്ടും ഗർഭിണിയാകാൻ സാധ്യതയുള്ള ഘട്ടം കൂടിയാണിത്.

പതിവുകൾ തെറ്റിക്കും ആർത്തവ വിരാമം  

ഏഴു വർഷം മുൻപ് മുതൽ തന്നെ ആർത്തവ വിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുതുടങ്ങാം. ഈ കാലഘട്ടമാണ് പെരി മെനോപാസൽ പിരിയഡ്.

ശാരീരിക മാറ്റങ്ങൾ

പ്രത്യുൽപാദനക്ഷമത നിലയ്ക്കുന്നതിന്റെ ഭാഗമായി ഹോർമോണുകളുടെ അളവിൽ കുറവു വന്നു തുടങ്ങുന്നതിനാൽ ആർത്തവം ക്രമമല്ലാതാകാം. ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക, ഉഷ്ണം, മുടി കൊഴിയുക, മുഖക്കുരു, ചർമം അയഞ്ഞു തൂങ്ങുക, യോനിയിൽ വരൾച്ച, അസ്വസ്ഥമാകുന്ന ലൈംഗിക ബന്ധം തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഈ ഘട്ടത്തിൽ വരാം. എല്ലുകളുടെ ബലം കുറയും.

മാനസിക മാറ്റങ്ങൾ

ദേഷ്യം, ഉറക്കമില്ലായ്മ, അകാരണമായ വിഷമം, അസ്വസ്ഥ ത, ലൈംഗികതയുടെ അവസാനമായി എന്ന തോന്നൽ തുടങ്ങിയവ സ്ത്രീകളെ ഇക്കാലത്ത് ബാധിക്കാം.

നല്ല ഭക്ഷണം, വ്യായാമം, ചിട്ടയായ ജീവിതരീതി എന്നിവ കൊണ്ട്  അസ്വാസ്ഥ്യങ്ങളെ മറികടക്കാനാകും. ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറപി പോലെയുള്ളവ സഹായകരമാകും.

പെരി മെനോപാസൽ ഘട്ടത്തിലെ അസ്വസ്ഥതകളെ നിസാരമായി കാണരുത്. സ്ഥിതി രൂക്ഷമെന്ന് തോന്നിയാൽ ചികിൽസ തേടണം. മെനോപാസ് കഴിഞ്ഞ് രണ്ട് വർഷത്തോളം (പെരി മെനോപാസൽ പിരിയഡ്) ഇതേ പ്രശ്നങ്ങൾ നിലനിൽക്കാം. അതിനു ശേഷം അസ്വാസ്ഥ്യങ്ങൾ കുറഞ്ഞു തുടങ്ങും.

പ്രായമാകുന്നു എന്ന തോന്നൽ മനസ്സിനെ പിടികൂടാൻ അനുവദിക്കരുത്. ലൈംഗികജീവിതത്തിന്റെ അവസാനമല്ല മെനോപാസ് എന്നും മനസ്സിലാക്കുക.

എല്ലുകൾക്ക് ബലക്ഷയം വരാമെന്നതിനാൽ കാൽസ്യം അ ടങ്ങിയ പാൽ (പാട നീക്കിയത്), സോയ എന്നിവ കഴിക്കാം. വണ്ണമുള്ളവർക്ക് ഈസ്ട്രജൻ കൂടുതലായിരിക്കും. ഇത് അമിത രക്തസ്രാവത്തിലേക്കും വിളർച്ചയിലേക്കും നയിക്കാം.

ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകൾക്ക് ഹൃദ്രോഗ പരിരക്ഷ നൽകുന്ന ഹോർമോണുകളാണ്. കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്താനും ഇവ സഹായിക്കും. ഹൃദ്രോഗവും കൊളസ്ട്രോളും പുരുഷന്മാരെ അപേക്ഷിച്ച് പ്രത്യുല്‍പാദന ക്ഷമതയുള്ള കാലങ്ങളിൽ സ്ത്രീകളിൽ കുറവായിരിക്കും. മെനോപാസ് ഘട്ടത്തിൽ സ്ത്രീകളിൽ ഹൃദ്രോഗ  സാധ്യത കൂടുന്നതിനാൽ ശ്രദ്ധ വേണം. ആർത്തവ വിരാമത്തെ സ്വാഭാവികമായി സ്വീകരിക്കുക.

ഈസ്ട്രജനും പ്രൊജസ്ട്രോണും

സെക്സ് ഹോർമോണുകൾ എന്നു വിളിക്കുന്ന ഈസ്ട്രജനും പ്രൊജസ്ട്രോണും ലൈംഗികതയ്ക്കും പ്രത്യുൽപാദന ക്ഷമതയ്ക്കും  മാത്രമല്ല  പെൺകുട്ടിയുടെ  ആരോഗ്യകരമായ ജീവിതത്തിനും അത്യാവശ്യമാണ്. കുട്ടിയിൽ നിന്ന് സ്ത്രീയായി മാറുന്ന 10 മുതൽ 16 വയസ്സുവരെ പ്രായമാണ് പ്യൂബർട്ടി പിരിയഡ്.  

പെൺകുട്ടികളുടെ എല്ലുകൾക്ക് നീളവും ബലവും വ യ്ക്കുക, പൊക്കം കൂടുക, മസിലുകളുടെ രൂപീകരണം, ശരീരത്തിന് സ്ത്രൈണമായ ആകൃതി കൈവരിക, സ്തന വളർച്ച, ലൈംഗികാവയവങ്ങളുടെ രൂപീകരണം എന്നിവയിൽ ഈ ഹോർമോണുകളുടെ പങ്ക് വലുതാണ്.

ഋതുമതിയാകുന്ന പ്രായത്തിൽ വേണ്ടത്ര വളർച്ച കാണുന്നില്ലെങ്കിൽ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും അളവു പരിശോധിച്ച് ആരോഗ്യകരമാണോ എന്ന് ഉറപ്പു വരുത്തണം.

ഋതുകാലത്ത് സമയാസമയങ്ങളിൽ ആരോഗ്യകരമായ ആഹാരം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഹോർമോൺ വ്യതിയാനങ്ങൾ കുട്ടിയെ കാര്യമായി ബാധിക്കാതെയിരിക്കാൻ സഹായിക്കും.

ആരോഗ്യത്തിന്റെ രഹസ്യം

ലൈംഗികാരോഗ്യം കുടുംബജീവിതത്തിൽ പ്രധാനമാണ്. സ്ത്രീ ശരീര സ്രവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും, ലൈംഗിക താല്‍പര്യം ഉണരുന്നതിനും, പ്രജനനത്തിനും ഫീമെയിൽ സെക്സ് ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും അത്യാവശ്യമാണ്.  ഇവ സ്ത്രീ ശരീരത്തിൽ നിർമിക്കപ്പെടുന്നത് 90 ശതമാനം വരെ അണ്ഡാശയങ്ങളിൽ നിന്നും ബാക്കി പത്തു ശതമാനത്തോളം അഡ്രീനൽ ഗ്ലാൻഡിൽ നിന്നുമാണ്. ഹോർമോൺ  സന്തുലനത്തിനു സഹായകരമായ ഭക്ഷണരീതി ചെറുപ്പത്തിലേ ശീലമാക്കുക. .

പച്ചിലക്കറികൾ, നട്സ്, മാതളനാരങ്ങ, സോയ ബീ ൻ, ബ്രോക്ക്‌ലി, ആപ്പിൾ, അവക്കാഡോ, ഫ്ലാക്സ് സീഡ്സ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ക്ഷണിക്കാതെ വരുന്നവർ

ശാരീരിക മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പോകേണ്ടി വരിക, ആഹാര രീതിയിലെ വ്യതിയാനങ്ങൾ, വ്യായാമക്കുറവ്, തടി കൂടുക, മറ്റ് അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകൾ എന്നിവയും സ്ത്രീ ശരീരത്തിൽ ഹോർമോൺ വ്യതിയാനം ഉണ്ടാക്കാം. ഇത്തരം ഘട്ടങ്ങളിൽ ശാരീരികമായോ മാനസികമായോ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് ചികിത്സ തേടേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. നിത്യ ചെറുകാവിൽ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, എറണാകുളം.

Tags:
  • Health Tips
  • Glam Up