വാലന്റൈൻസ് ഡേയിൽ മുഖം തിളങ്ങാൻ ചുവന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള കിടിലന്‍ ഫെയ്സ് പാക്സ്.
∙ രണ്ടു വലിയ സ്പൂൺ വീതം തക്കാളി പൾപ്പും പപ്പായ പൾപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകാം.
∙ ഒരു സ്ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ കൊക്കോ പൗ ഡറും അൽപം തേനും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.
∙ ഒരു വലിയ സ്പൂൺ വീതം തണ്ണിമത്തന്റെ ഉൾഭാഗം ഉടച്ചതും കുക്കുംബറിന്റെ ഉൾഭാഗം ഉടച്ചതും എടുക്കുക. ഇതിലേക്ക് അര ചെറിയ സ്പൂൺ കടലമാവു കൂടി ചേർത്തു മുഖത്തണിയുക. 15 മിനിറ്റിനു ശേഷം കഴുകാം.
∙ ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.