ചുളിവുകളില്ലാത്ത ചർമവും നരയില്ലാത്ത മുടിയിഴകളും യുവ ത്വത്തിന്റെ ലക്ഷണങ്ങളായാണു ക ണക്കാക്കുന്നത്. ഇന്നു മുടി കറുപ്പിക്കാനെളുപ്പമാണ്.ഡൈകളും ഹെയർ കളറുകളും ചെലവു കുറഞ്ഞതും സുലഭവുമാണ്. എന്നാൽ മുൻകരുതലുകളെടുത്ത്, സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ ഹെയർഡൈ പാർശ്വഫലങ്ങൾക്കു കാരണമാകാം.
ഡൈകൾ പലതരം
സിന്തറ്റിക്ക് ഹെയർ ഡൈകൾ ആണ് ഇന്നു കൂടുതൽ പ്രചാരത്തിലുള്ളത്.
പ്രവർത്തനശേഷിയുടെ അടിസ്ഥാനത്തിൽ ഇവയെ നാലായി തിരിക്കാം.
1. ടെംപററി അഥവാ താൽക്കാലിക ഹെയർ ഡൈ- ഇവ മുടിയുടെ പുറംപാളികളിൽ മാത്രം നിറം കൊടുക്കുന്നു. ഏറിയാൽ ഒരു ദിവസം / ഒരു തവണ ഷാംപൂ ഉപയോഗിച്ചു മുടി കഴുകിയാൽ നിറം പോകുന്നു.
2. സെമി പെർമനന്റ് ഹെയർ ഡൈ (അൽപം നീണ്ടു നിൽക്കുന്നവ)- ഇതു നാലഞ്ചു തവണ ഷാംപൂ ഇട്ടു കഴുകിയാലേ നിറം പോകൂ.
3. ഡെമിപെർമനന്റ് ( Demi PermanentÐ നീണ്ടുനിൽക്കുന്നവ)- അമോണിയയ്ക്കു പകരം സോഡിയം കാർബണേറ്റ് പോലെ ആൽക്കലൈൻ ഘടകങ്ങളുണ്ട്. അതു മുടിക്കു ക്ഷതം വരുത്താതെ നിറം കൊടുക്കുന്നു.
4. പെർമനന്റ് ഡൈ (സ്ഥിരമായി നി ലനിൽക്കുന്നവ)- ഇത്തരം ഡൈകൾ ആണ് മാർക്കറ്റിൽ സുലഭം. ഇതിലെ
നിറം കൊടുക്കുന്ന വർണതന്മാത്രക ൾ മുടിയുടെ അകം പാളികളിൽ പ്രവേശിച്ചു മുടിയെ ബ്ലീച്ച് ചെയ്ത ശേഷം നിറം കൊടുക്കുന്നു.അലർജി പ്രശ്നങ്ങൾ കൂടുതലാണ്.
ഹെന്ന,നീലയമരി പോലുള്ള ഹെർബൽഡൈകളുമുണ്ട്. നല്ല കറുപ്പുനിറം കിട്ടില്ലെങ്കിലും അലർജി താരതമ്യേന കുറവാണ്. വിപണിയിലെ ഹെന്ന മിശ്രിതങ്ങൾ, കറുത്ത ഹെന്ന എന്നിവയ്ക്ക് അലർജി സാധ്യത ഉണ്ട്.
പാർശ്വഫലങ്ങൾ
സിന്തറ്റിക് ഹെയർ ഡൈയിലെ പാരാഫെനിലീൻ ഡൈഅമീൻ (PPD)എന്ന രാസവസ്തുവാണ് അലർജിയുണ്ടാക്കുന്ന പ്രധാന ഘടകം. കാലി മെഹന്തി പോലുള്ളവയിലും ഇവയുണ്ട്.
1. അലർജി - ചെറിച്ചിൽ, ചുവപ്പ്, ആൻജിയോ എഡീമ (Anjioedema) പോലുള്ള ഗുരുതരഅലര്‍ജിയും വരാം.
2. നിറവ്യത്യാസങ്ങൾ - മുഖം, നെറ്റി, ചെവി, കഴുത്ത്, കൈത്തണ്ടകൾ ഇവയിൽ കറുപ്പു നിറം. വെള്ളപ്പാണ്ടും
വരാം (Chemical leukoderma)
3. മുടി കൊഴിച്ചിൽ - മുടിയുടെ തിളക്കം നഷ്ടപ്പെടുക, പൊട്ടിപ്പോവുക, പല ഭാഗത്തു നിന്നോ, വട്ടത്തിലോ മുടികൊഴിയുക.
4. കാൻസർ സാധ്യത - തൊലിപ്പുറമെയും മറ്റവയവങ്ങളെയും ബാധിക്കുന്ന കാൻസറിനും സാധ്യത.
സുരക്ഷിതമായി കളർ ചെയ്യാം
∙ നാലു ശതമാനത്തിലേറെ PPD സാന്ദ്രത ഉള്ള ഡൈകൾ ഉപയോഗിക്കരുത്.∙ഡൈ ചെയ്യുന്നതിനു മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുക.
∙ ചുരുങ്ങിയ സമയം മാത്രം ഡൈ മുടി യിൽ പുരട്ടുക. ∙ ചർമത്തിൽ ഡൈ പുരളാതെ സൂക്ഷിക്കാം. ശരിയായ കൈയുറകൾ ധരിക്കുകÐ റബർ, ലാറ്റക്സ് ഗ്ലൗസ് ഒഴിവാക്കുക.
∙ പെട്രോളിയം ജെല്ലി (Vaseline), മോയിസ്ചറൈസറുകൾ എന്നിവ ശിരോചർമത്തിലും നെറ്റിയിലും പുരട്ടുന്നത് ഡൈ ചർമത്തിൽ പുരളാതെ സഹായിക്കും.
∙പലതരം ഡൈകൾ യോജിപ്പിച്ച് ഉപയോഗിക്കരുത്.
∙ അലർജിയുണ്ടാക്കിയ ഘടകം പാച്ച് ടെസ്റ്റ് വഴി കണ്ടെത്തി പുനരുപയോഗം ഒഴിവാക്കുക.∙അലർജിയുടെ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡൈ ഉപയോഗം നിർത്തി ചർമരോഗവിദഗ്ധന്റെ ഉപദേശം തേടുക.
ഡോ. സപ്‌നാ സുരേന്ദ്രൻ
സീനിയർ കൺസൽറ്റന്റ്
ഡെർമറ്റോളജിസ്‌റ്റ് ആൻഡ്
കോസ്മറ്റോളജിസ്‌റ്റ്,
കാരിത്താസ് ഹോസ്പിറ്റൽ , കോട്ടയം