ADVERTISEMENT

എല്ലാ പ്രായക്കാരെയും ഒരേപോലെ അലട്ടുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും അവ തിരിച്ചറിഞ്ഞ് എങ്ങനെ പരിഹരിക്കാമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം എസ്‌യു‌റ്റി ഹോസ്പിറ്റലിലെ ചർമരോഗ വിദഗ്ധയായ ഡോ. ശാലിനി.

മുടികൊഴിച്ചിൽ പ്രധാനമായും രണ്ടുതരമുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. ഒന്ന്, തലയുടെ ചില ഭാഗങ്ങളിൽ നിന്നു മാത്രം മുടി കൊഴിഞ്ഞുണ്ടാകുന്ന പാർഷ്യൽ അലോപേഷ്യ. ഉദാഹരണം കഷണ്ടി. രണ്ടാമത് എല്ലാ ഭാഗത്തുനിന്നും മുടി കൊഴിയുന്ന ഡിഫ്യൂസ് അലോപേഷ്യ. ഉദാഹരണം വൈറൽ പനിയെ തുടർന്നുള്ള മുടികൊഴിച്ചിൽ.

ADVERTISEMENT

മുടി കൊഴിച്ചിലിനു കാരണമാകാവുന്ന, ഹോർമോൺ വ്യതിയാനങ്ങൾ മുതൽ താരൻ വരെയുള്ള കാരണങ്ങളെക്കുറിച്ച് വിഡിയോയിൽ വിശദമായി വ്യക്തമാക്കുന്നുണ്ട് ഡോ. ശാലിനി. പ്രോട്ടീൻ, കാത്സ്യം, സിങ്ക്, ബയോട്ടിൻ എന്നീ പോഷകങ്ങളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നതെന്നും ആഹാരത്തിലെ ശ്രദ്ധാപൂർവമായ ചില മാറ്റങ്ങൾ ചിലരിൽ മുടികൊഴിച്ചിൽ കുറയാനിടയാക്കാമെന്നും ഡോക്ടർ പറയുന്നു. വിവിധ കാരണങ്ങളാലുള്ള മുടികൊഴിച്ചിലിനെ എങ്ങനെ പരിഹരിക്കണമെന്ന് അറിയാൻ വിഡിയോ കാണാം.

ADVERTISEMENT
ADVERTISEMENT