Thursday 30 March 2023 03:32 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യ പരിചരണം ചെലവേറിയതല്ല; നിങ്ങളുടെ മികച്ച ആരോഗ്യത്തോട് യെസ് പറയുക

kimcobbbb7

ക്ലിനിക്കല്‍ പരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, സേവനം എന്നിവയിലെ മികവിനു സമര്‍പ്പിതമാണു തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ ഭാഗമായ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം. സഹാനുഭൂതിയോടെയും   ഉദാരതയോടെയും പ്രതിബദ്ധതയോടെയും എല്ലാവര്‍ക്കും മുന്‍നിര വൈദ്യസഹായം ഉറപ്പുവരുത്തുന്ന നീണ്ട ചരിത്രമുള്ളതും NABH അംഗീകാരമുള്ളതുമായ 32 കിടക്കകളുള്ള അത്യാഹിത വിഭാഗം മികച്ച ട്രയാജ് സംവിധാനത്തോടെയാണു പ്രവര്‍ത്തിക്കുന്നത്.

ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സമഗ്രമായ പരിചരണവും വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം അൻപതിനായിരത്തിലധികം രോഗികളെ കിംസ്ഹെല്‍ത്ത് അത്യാഹിത വിഭാഗം പരിചരിക്കുന്നു. മെഡിക്കല്‍, ശസ്ത്രക്രിയ, പ്രസവചികിത്സ, കുട്ടികളും നവജാത ശിശുക്കളുമായി ബന്ധപ്പെട്ടവ തുടങ്ങിയ എല്ലാ തരം അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ സുസജ്ജമാണ് കിംസ്ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം.

അത്യാഹിത ചികിത്സാ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയവരാണു കിംസ്ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ ടീമിലെ ഡോക്ടര്‍മാരും ജീവനക്കാരും. ട്രോമ ആയാലും മെഡിക്കല്‍ എമര്‍ജന്‍സി ആയാലും വർഷത്തിലെ 365 ദിവസവും, 24 മണിക്കൂറും കിംസ്ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ സേവനം നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്.

ഞങ്ങളുടെ ലക്ഷ്യങ്ങള്‍

ഒരു ടീം എന്ന നിലയില്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം താഴെ പറയുന്ന ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുന്നു:

∙ അത്യാഹിത വിഭാഗത്തില്‍ വരുന്ന എല്ലാ രോഗികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള അത്യാഹിത വൈദ്യസഹായം നല്‍കുക

∙ അടിയന്തരമായതോ അല്ലെങ്കില്‍ അത്യാഹിത സ്ഥിതിയിലുള്ളതോ ആയ രോഗികള്‍ക്കു സമയബന്ധിതമായ സേവനങ്ങള്‍ നല്‍കുക

∙ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭ്യമാക്കുക

∙ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച സേവനം നല്‍കുക

∙ അത്യാഹിത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വപരമായ പങ്ക് നിലനിര്‍ത്തുക

∙ അക്യൂട്ട് ഹെല്‍ത്ത് കെയറിലേക്കുള്ള പ്രവേശനം ലഘൂകരിക്കുന്നു

∙ രോഗിയുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും അന്തസ്സും സ്വകാര്യതയും മാനിക്കുന്നു

∙ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള അത്യാഹിത പരിചരണം

അക്യൂട്ട് സ്‌ട്രോക്ക് ടീം

എല്ലാവരുടെയും രോഗാവസ്ഥ മെച്ചപ്പെടുത്തുകയും മരണനിരക്ക് കുറയ്ക്കുകയും ചെയ്യുകയെന്നതാണു ഞങ്ങളുടെ സ്‌ട്രോക്ക് കെയര്‍ യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം. മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് കെയര്‍ യൂണിറ്റ്, അക്യൂട്ട് സ്‌ട്രോക്ക് ബാധിച്ച എല്ലാ രോഗികള്‍ക്കും ത്രോംബോലിസിസ്, മെക്കാനിക്കല്‍ ത്രോംബെക്ടമി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അക്യൂട്ട് ഇസ്‌കെമിക് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കു നാലര മണിക്കൂറിനുള്ളില്‍ നല്‍കുന്ന അടിയന്തിര ചികിത്സയാണു ത്രോംബോലിസിസ്  സേവനം. അതിനപ്പുറം മെക്കാനിക്കല്‍ ത്രോംബെക്ടമിയുടെ പ്രയോജനം ലഭിക്കും. എമര്‍ജന്‍സി ഫിസിഷ്യന്‍, ന്യൂറോളജിസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന ഒരു ദ്രുത പ്രതികരണ സ്‌ട്രോക്ക് കോഡ് ടീം ഞങ്ങളുടെ പ്രത്യേകതയാണ്.

അക്യൂട്ട് ഹാര്‍ട്ട് കെയര്‍ ടീം

പ്രധാന പ്രതികൂല ഹൃദയ സംഭവങ്ങളും മരണവും തടയുകയെന്നതാണു ഞങ്ങളുടെ അക്യൂട്ട് ഹാര്‍ട്ട് കെയര്‍ ടീമിന്റെ പ്രാഥമിക ലക്ഷ്യം. 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റ് സേവനവും കാത്ത് ലാബ് സൗകര്യവും കിംസ്ഹെൽത്തിന്റെ സവിശേഷതയാണ്. എല്ലാ കേസുകളിലും ഡോര്‍ ടു ബലൂണ്‍ സമയം (അത്യാഹിത വിഭാഗത്തില്‍ രോഗി എത്തുന്നതു മുതല്‍ കത്തീറ്ററൈസേഷന്‍ വരെയുള്ള സമയം) എപ്പോഴും 90 മിനിറ്റിനുള്ളിലെന്നതു കര്‍ശനമായി പിന്തുടരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി, എ എച്ച് എ പ്രോട്ടോക്കോള്‍ പ്രകാരം ട്രാന്‍സ്‌ക്യുട്ടേനിയസ് പേസിങ്, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് റിസസിറ്റേഷന്‍ എന്നിവയ്ക്കാവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും വിഭാഗത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ECPR-നായി  ECMO  ടീമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ട്രോമ കെയര്‍ യൂണിറ്റ്

24 മണിക്കൂറും സേവനം ലഭിക്കുന്ന, ഡ്യൂട്ടി ട്രോമ സര്‍ജന്‍മാര്‍, ഓര്‍ത്തോപീഡിഷ്യന്‍മാര്‍, ന്യൂറോ സര്‍ജന്‍മാര്‍, നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധര്‍, വാസ്‌കുലര്‍ സര്‍ജന്‍, പ്ലാസ്റ്റിക് സര്‍ജന്‍ എന്നിവരടങ്ങുന്ന മികച്ച ട്രോമ കെയര്‍ സെന്ററാണു കിംസ്ഹെല്‍ത്ത് എമര്‍ജന്‍സി വിഭാഗം. ഏതു തരത്തിലുള്ള പരിക്ക്, പൊള്ളല്‍ എന്നീ കേസുകളും  ചികിത്സിക്കാന്‍ ഞങ്ങള്‍ സദാ സജ്ജമാണ്. പോര്‍ട്ടബിള്‍ എക്‌സ്-റേ മെഷീനുകളോടു കൂടിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സ്-റേ റൂം, പോര്‍ട്ടബിള്‍ മെഷീനുകളുള്ള USG റൂം, CT റൂം, MRI റൂം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്.

നിങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങള്‍ പരിചരിക്കുന്നു

വ്യത്യസ്ത വര്‍ക്കിങ് ഷെഡ്യൂള്‍ പ്രവണത വര്‍ധിച്ചുവരുന്ന ഇക്കാലത്ത്, പകല്‍ സമയത്ത് ആശുപത്രിയില്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നതിനു സമയം കണ്ടെത്തുകയെന്നതു പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇതു മനസിലാക്കിയ കിംസ്ഹെൽത്ത് ആശുപത്രി, ആളുകള്‍ക്കു രാത്രി സമയങ്ങളില്‍ ഒപിഡി സൗകര്യം ഉപയോഗിക്കുന്നതിനു NIGHT TIME WALK-IN OPD എന്ന ആശയം പ്രാവര്‍ത്തികമാക്കി. ഇപ്പോള്‍ തങ്ങളുടെ അസുഖത്തിനു ഡോക്ടറുടെ സഹായം തേടുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങള്‍ക്ക് ഉചിതമായ സമയത്ത് ഞങ്ങളുടെ രാത്രികാല ഒപിഡി സന്ദര്‍ശിച്ച് എമര്‍ജന്‍സി ഫിസിഷ്യനില്‍നിന്ന് സഹായം സ്വീകരിക്കാന്‍ കഴിയും. ക്ലിനിക്കല്‍ അവസ്ഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ രാത്രിയില്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരെ സമീപിക്കാനും കഴിയും. ലാബ്, ഇമേജിങ് സംബന്ധമായ കാര്യങ്ങള്‍ ആവശ്യമായി വന്നാല്‍ നിങ്ങളെ രാത്രി സമയങ്ങളില്‍ പോലും സഹായിക്കാന്‍ ഞങ്ങളുടെ ലബോറട്ടറി, റേഡിയോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. വൈദ്യപരിശോധനയോ ശസ്ത്രക്രിയയോ ആകട്ടെ, നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍  മുഴുവന്‍ സമയവും സജ്ജമാണ്.

EMT ആംബുലന്‍സ് സേവനം

വീട്ടില്‍ സംഭവിക്കുന്നതു മുതല്‍ റോഡപകടങ്ങള്‍ വരെയുള്ള അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളോട് അതിവേഗം പ്രതികരിക്കാനും രോഗികള്‍ക്കു പ്രീ-ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ നല്‍കി സുരക്ഷിതമായി ആശുപത്രിയിലേക്കു കൊണ്ടുപോകാനും പരിശീലനം ലഭിച്ചവരാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ (EMT). രോഗികള്‍ക്കും പരുക്കേറ്റവര്‍ക്കും സംഭവസ്ഥലത്ത് അല്ലെങ്കില്‍ അവരെ ആശുപത്രിയിലേക്കും കൊണ്ടുപോകുമ്പോള്‍ പ്രാഥമിക വൈദ്യസഹായം അല്ലെങ്കില്‍ അടിയന്തര പരിചരണം നല്‍കുന്നവര്‍. ഇന്നത്തെ കാലഘട്ടത്തില്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സ്വന്തം EMT ടീം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കിംസ്ഹെല്‍ത്ത് മനസിലാക്കി. 2021-ല്‍ ആദ്യ പരിശീലന പരിപാടി ആരംഭിക്കുകയും EMT ട്രെയിനികള്‍, എമര്‍ജന്‍സി ഫിസിഷ്യന്‍മാര്‍, മറ്റ് സപ്പോര്‍ട്ടിങ് ടീം എന്നിവരടങ്ങുന്ന EMT ടീം സ്ഥാപിക്കുകയും ചെയ്തു. ജനങ്ങളെ സഹായിക്കാനായി ആംബുലന്‍സുകളുമായി ഞങ്ങളുടെ EMT ടീം 24 മണിക്കൂറും സന്നദ്ധമാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക മൊബൈല്‍ നമ്പറും ഞങ്ങള്‍ അവതരിപ്പിച്ചു.

doccckims

EMT Mobile Number: 9633009616

അക്യൂട്ട് സ്‌ട്രോക്ക്: സമയത്തിന്റെ പ്രാധാന്യം

അക്യൂട്ട് സ്‌ട്രോക്ക് ഒരു പ്രധാന രോഗാവസ്ഥയാണ്. നേരത്തെ ചികിത്സിച്ചാല്‍ രോഗാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും കഴിയും. സ്‌ട്രോക്ക് സംഭവിച്ച രോഗിയെ സംബന്ധിച്ച് നാലര മണിക്കൂര്‍ എന്ന വിന്‍ഡോ പിരിയഡ് പ്രധാനമാണ്. അത്തരം രോഗികളുടെ കാര്യത്തില്‍ സമയത്തിന്റെ പ്രാധാന്യം മനസിലാക്കി, സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന അല്ലെങ്കില്‍ സ്ട്രോക്ക് സംഭവിച്ചതായി സംശയിക്കുന്ന രോഗികള്‍ക്കായി ന്യൂറോളജി, റേഡിയോളജി വിഭാഗങ്ങളുടെ പിന്തുണയോടെ കിംസ്ഹെല്‍ത്ത് പ്രത്യേക നമ്പര്‍ അവതരിപ്പിച്ചു. രോഗികള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് എമര്‍ജന്‍സി ഫിസിഷ്യനുമായി സംസാരിക്കാനും കാലതാമസമില്ലാതെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന് EMT ടീമിന്റെ സഹായം നേടാനും കഴിയും.

ടെലി ട്രയാജ്: എല്ലാവര്‍ക്കും വെര്‍ച്വല്‍ കെയര്‍

രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങള്‍ അവരുടെ രോഗികള്‍ക്കായി ടെലി-ഹെല്‍ത്ത് സേവനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ആവശ്യപ്പെടുന്നതായിരുന്നു കോവിഡ്-19 കാലം. രോഗികള്‍ക്കായി ടെലി-ഹെല്‍ത്ത്, ടെലി-ട്രയാജ് സേവനങ്ങള്‍ നടപ്പാക്കുന്ന തെക്കന്‍ കേരളത്തിലെ ഏറ്റവും ആദ്യത്തെ ആശുപത്രിയാണ്  കിംസ്ഹെൽത്ത്.

മഹാമാരി സമയത്ത് നിരവധി രോഗികളെ സഹായിച്ച ടെലി-ട്രയാജ് സംവിധാനം നടപ്പാക്കാന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മുന്‍കൈയെടുത്തു. ഇതു സാധ്യതയുള്ള കോവിഡ് എക്‌സ്‌പോഷര്‍ കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. ഇതു തങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് 24 മണിക്കൂറും ലഭ്യമായ ഞങ്ങളുടെ സമര്‍പ്പിത എമര്‍ജന്‍സി  ഫിസിഷ്യന്‍മാരില്‍നിന്ന് ഉപദേശം സ്വീകരിക്കാനും അതേ ദിവസമോ അടുത്ത ദിവസമോ ആശുപത്രി സന്ദര്‍ശിക്കാനും നിരവധി രോഗികളെ സഹായിച്ചു.

വാട്സ്ആപ് സൗകര്യത്തോടെയുള്ള 9567035522 എന്ന ടെലി-ട്രയാജ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നു. ഡോ ഷമീം കെ യു വിന്റെ നേതൃത്വത്തിലുള്ള അഡള്‍ട്ട് എമര്‍ജന്‍സി മെഡിസിന്‍ ടീമും ഡോ.പ്രമീള ജോജിയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ ടീമുമാണ് ഈ സംരംഭത്തിനു പിന്നില്‍. അഡള്‍ട്ട്, പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലെ പരിശീലനം നേടിയ ഡോക്ടര്‍മാരാണു ടീമിന്റെ നട്ടെല്ലും ജീവനാഡിയും.

ടെലി-ട്രയാജ് ഫോണ്‍ നമ്പര്‍: 9567035522.

ശാരീരിക പരിശോധന, ലാബ് പ്രവര്‍ത്തനം, എക്‌സ്-റേ അല്ലെങ്കില്‍ മറ്റു നടപടിക്രമങ്ങള്‍ എന്നിവ ആവശ്യമായി വരുന്ന രോഗിക്കു നേരിട്ട് എമര്‍ജന്‍സി റൂം സന്ദര്‍ശിക്കേണ്ടിവരും. നിങ്ങള്‍ക്കു ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെങ്കിലോ നെഞ്ചുവേദന, ശ്വാസതടസം, കഠിനമായ വയറുവേദന തുടങ്ങിയ ഗുരുതരമായ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിലോ, വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളില്‍ സമയം പാഴാക്കുന്നതിനു പകരം എമര്‍ജന്‍സി റൂം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ നിർദ്ദേശിക്കുന്നു.

TRAUMA: GOLDEN HOUR

പെട്ടെന്നുള്ള അപകടങ്ങൾ കാരണം ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 2-3 കോടി പേര്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്നു. ഓരോ വര്‍ഷവും ഏകദേശം 30-50 ലക്ഷം ആളുകള്‍ അപകടങ്ങൾ കാരണം മരിക്കുന്നു. 2030-ഓടെ, റോഡപകടങ്ങള്‍ ലോകത്തിലെ ഏറ്റവും പ്രധാന മരണകാരണങ്ങളില്‍ അഞ്ചാമതാകുമെന്നു പ്രവചിക്കപ്പെടുന്നു. കുട്ടികളിലും 46 വയസിനു താഴെയുള്ള  മുതിര്‍ന്നവരിലും മരണത്തിന്റെ പ്രധാന കാരണമായി അപകടങ്ങൾ തുടരുന്നു. ഇത് ഈ പ്രായത്തിലുള്ള മരണങ്ങളില്‍ പകുതിയോളമാണ്.

റോഡപകടം, വീഴ്ച, പൊള്ളല്‍, ആക്രമണം എന്നിങ്ങനെയുള്ള വ്യത്യസ്ത വിധങ്ങളില്‍ ഒരാള്‍ക്കു പരിക്കേല്‍ക്കാം. തലയ്‌ക്കേറ്റ ക്ഷതം, നെഞ്ചിലെ മുറിവ്, പ്രധാന ധമനിക്കുണ്ടാകുന്ന ക്ഷതം മുതലായവയാണു അപകടങ്ങളെ തുടര്‍ന്നുള്ള മരണത്തിലേക്കു പ്രധാനമായും നയിക്കുന്നത്. ഇന്ത്യയില്‍ റോഡപകടങ്ങളാണു മരണത്തിന്റെ പ്രധാന കാരണം. ആഘാതത്തിന്റെ തീവ്രതയനുസരിച്ച് രോഗിക്കു താല്‍ക്കാലികമോ സ്ഥിരമോ ആയ വൈകല്യം സംഭവിക്കാനും സാധ്യതയുണ്ട്.

അപകടങ്ങളെക്കുറിച്ചും പ്രാഥമിക പരിചരണത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കേണ്ടതു മരണനിരക്ക് കുറയ്ക്കുന്നതിനു പ്രധാനമാണ്. അപകടം സംഭവിച്ചശേഷമുള്ള ഫലപ്രദമായ ഇടപെടലിലൂടെ റോഡിലെ മരണങ്ങളില്‍ 50 ശതമാനമെങ്കിലും തടയാമെന്നാണു ലോകാരോഗ്യ സംഘടനയുടെ ഗവേഷണം കാണിക്കുന്നത്. അതിനു താഴെ പറയുന്നവ പ്രധാനമാണ്:

∙ ആശുപത്രിയിലെത്തും മുന്‍പുള്ള അടിയന്തിര പരിചരണം

∙ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മതിയായ അറിവ് (വ്യക്തികളുടെ പരിശീലനം)

∙ അത്തരം രോഗികളെ സ്വീകരിക്കുന്നതിനു പരിശീലനം ലഭിച്ച വ്യക്തികളുള്ള മതിയായ എണ്ണം ആംബുലന്‍സുകളുടെ ലഭ്യത

ഒരു അപകടം നടക്കുന്ന സമയത്ത് ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മണിക്കൂറാണ്. Golden Hour എന്നാണ് ഇത് എമര്‍ജന്‍സി ഡോക്ടര്‍മാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശ്വാസതടസം, മുറിവുകളില്‍നിന്നുള്ള രക്തനഷ്ടം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍ എന്നിവയാണ് അപകടം മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങള്‍. രോഗിയ്ക്കു ശ്വാസമെടുക്കാന്‍ കഴിയുന്നതു ഉറപ്പാക്കുക, രോഗിയുടെ നട്ടെല്ലിന്റെ ചലനം ഒഴിവാക്കുക, വലിയ രക്തസ്രാവമുണ്ടാകുന്നതു തടയുക എന്നിവയാണ് അപകടസ്ഥലത്ത് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപകടത്തിനുശേഷം ആദ്യ മണിക്കൂറില്‍ നല്‍കുന്ന ശരിയായ പരിചരണം രോഗിയുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കും.

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനെടുക്കുന്ന സമയവും പ്രധാനമാണ്. രോഗിയെ ഒരു ട്രോമ കെയർ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു മുമ്പ് പ്രാഥമിക പരിചരണത്തിനും സ്ഥിരതയ്ക്കും വേണ്ടി ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നത് എപ്പോഴും ഓര്‍മയിലുണ്ടാകണം. വൈദ്യസഹായമുള്ള നൂതന ആംബുലന്‍സ് ഉടനടി ലഭ്യമാണെങ്കില്‍, അവരെ വിളിക്കുക.

നിങ്ങള്‍ അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍, സമചിത്തത പാലിക്കാനും എന്തുചെയ്യണമെന്നു ചിന്തിക്കാനും പ്രയാസമാണ്. എന്നാല്‍ നിങ്ങള്‍ ഓരോരുത്തരും നായകരാണെന്ന് എപ്പോഴും ഓര്‍ക്കുക. അക്ഷോഭ്യതയോടെയും മികച്ച പ്രവര്‍ത്തന പദ്ധതിയുമായി വിവേകത്തോടെയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു ജീവന്‍ രക്ഷിക്കും.

kimsimmmm9000
Tags:
  • Health Tips
  • Glam Up