ADVERTISEMENT

അമിതവണ്ണം പോലെതന്നെ സൗന്ദര്യ സങ്കല്പങ്ങളിൽ ചാടി കിടക്കുന്ന വയറും ഒരു പ്രധാന വെല്ലുവിളിയാണ്. വണ്ണം കുറയ്ക്കാനും ഹെല്‍ത്തി ഡയറ്റുകൾ പരീക്ഷിക്കുന്നതിനും വയറൊതുക്കി ആകാരഭംഗി നിലനിര്‍ത്തുന്നതിനും നാരങ്ങാനീര് ബെസ്റ്റാണ്. കൊഴുപ്പ് പ്രധാനമായും അടിഞ്ഞു കൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും ദഹനം എളുപ്പമാക്കാനും നാരങ്ങാനീര് വളരെ നല്ലതാണ്. ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ നാരങ്ങാ ഡയറ്റിലൂടെ കഴിയും. 

നാരങ്ങാ പാനീയം തയാറാക്കാം

ADVERTISEMENT

എട്ടു കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇലകൾ എന്നിവയാണ് ലെമൺ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ഒരു പാനീയം തയാറാക്കണം.

ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേൽപ്പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ടു മിനിറ്റ് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് അല്പാല്പം കുടിക്കുക. ദിവസവും മൂന്നു നേരമാണ് കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഈ പാനീയത്തിലിടുക.

ADVERTISEMENT

നാരങ്ങാ ഡയറ്റ് എടുക്കുമ്പോൾ പ്രഭാതഭക്ഷണമായി ഫ്രൂട്ട് സലാഡ്‌ മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിനു പുഴുങ്ങിയ മുട്ടയും സാലഡും, അത്താഴത്തിനു സ്നാക്സോ ബദാമോ കഴിക്കുക. മൂന്നു നേരവും നാരങ്ങാ പാനീയം കുടിക്കണം. അഞ്ചാം ദിവസം തൊട്ട് റിസള്‍ട്ട് കണ്ടു തുടങ്ങും.  

ADVERTISEMENT
ADVERTISEMENT