Thursday 31 March 2022 02:41 PM IST : By സ്വന്തം ലേഖകൻ

മീൻ വറുക്കുമ്പോൾ നാരങ്ങാനീരിൽ പുരട്ടി വറുത്തുനോക്കൂ, പ്രത്യേക രുചി കിട്ടും; ആരോഗ്യത്തിന് നാരങ്ങ പതിവാക്കാം, ടിപ്‌സുകൾ

background-close-up

പണ്ടുകാലം തൊട്ടേ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒരു പാനീയമാണ് നാരങ്ങാവെള്ളം. നാരങ്ങയിൽ ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നാരങ്ങാനീര് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനാകും. നാരങ്ങാനീര് വിവിധ ഭക്ഷണങ്ങളിൽ എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം. 

∙ സോസ്– കട്‌ലറ്റോ സമൂസയോ കഴിക്കുമ്പോൾ രുചി കൂട്ടാൻ ലൈം സോസ് ഉപയോഗിക്കാം. നാരങ്ങാനീരിനൊപ്പം അൽപം വിനാഗിരി, ഉപ്പ്, കുരുമുളകുപൊടി, എന്നിവചേർത്ത് ലൈം സോസ് തയാറാക്കാം

∙ സാലഡ്– പച്ചക്കറികൾ അരിഞ്ഞുണ്ടാക്കുന്ന വെജ് സാലഡിൽ വിനാഗിരിക്കു പകരം നാരങ്ങാനീര് ചേർത്തുനോക്കൂ. പാകത്തിന് ഉപ്പും ചേർക്കുക.

∙ ഫിഷ് കോമ്പോ– മൽസ്യത്തിനൊപ്പം നാരങ്ങാനീര് ബെസ്റ്റാണ്. മീൻ വറുക്കുമ്പോൾ നാരങ്ങാനീരിൽ പുരട്ടിയ ശേഷം വറുത്തുകോരുക. പ്രത്യേക രുചി ഉണ്ടാകും.

∙ സൈഡ് ഡിഷ്– പ്രധാനഭക്ഷണത്തോടൊപ്പം കഴിക്കുന്ന സൈഡ് ഡിഷുകൾക്ക് രുചി പകരാൻ നാരങ്ങാനീര് ഉപയോഗിക്കാം. ഉദാഹരണത്തിന് കോളിഫ്ലവർ, കാപ്സിക്കം, ഉരുളക്കിഴങ്ങ്, കൂൺ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങൾക്കൊപ്പം നാരങ്ങാനീര് ചേർത്തു കഴിക്കാം.

∙ ചോറിനൊപ്പം– അരി വേവിക്കുമ്പോൾ ഒരു തുള്ളി നാരങ്ങാനീര് ചേർക്കുക. ചോറ് പശപിടിത്തമില്ലാതെ കിട്ടും. നല്ല വെളുത്ത നിറവും ലഭിക്കും. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പവും ഉപയോഗിക്കാം.

Tags:
  • Health Tips
  • Glam Up