Tuesday 11 January 2022 03:58 PM IST : By സ്വന്തം ലേഖകൻ

പട്ടി കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമ; അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളില്‍ ഒമിക്രോണ്‍ വകഭേദം, ലക്ഷണം ഇങ്ങനെ!

omicron-cough

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണം ഒമിക്രോണ്‍ വകഭേദമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോണ്‍ കുട്ടികളില്‍ പട്ടി കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമയാണ് ഉണ്ടാക്കുകയെന്ന് മയോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശനാളിയുടെ മേല്‍ഭാഗത്ത് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാകുന്നതാണ് ശബ്ദവ്യത്യാസത്തിനുള്ള കാരണം. 

ഇത്തരം ചുമയ്ക്ക് ക്രൂപ് അഥവാ ലാരിഞ്ചോട്രക്കിയോബ്രോങ്കൈറ്റിസ് എന്നാണ്  പറയുക. ക്രൂപ് വളരെ എളുപ്പം കണ്ടെത്താവുന്ന തരം ചുമയാണ്. കുട്ടികളുടെ ശ്വാസകോശനാളി ഇടുങ്ങിയതായതിനാല്‍ ചെറിയ അണുബാധ മതി ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ. ചുമയ്ക്ക് പുറമേ വലിവ് ഉണ്ടാക്കുന്ന ബ്രോങ്കിയോലൈറ്റിസും ഒമിക്രോണ്‍ മൂലമുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടു വയസ്സിനു താഴെയുള്ള കോവിഡ് രോഗികളില്‍ പലര്‍ക്കും ഈ ലക്ഷണം കാണപ്പെടാം. 

Tags:
  • Health Tips
  • Glam Up