Thursday 22 August 2019 04:21 PM IST : By സ്വന്തം ലേഖകൻ

ആർത്തവ വിരാമത്തിനു പിന്നാലെ ഹോർമോൺ വ്യതിയാനം! അമിതവിയർപ്പിനു പിന്നിലെ കാരണങ്ങൾ

sweat

അമിതവിയർപ്പിനു പല കാരണങ്ങളുണ്ട്. അവ മനസ്സിലാക്കി ചികിത്സ േതടുക

∙ ആർത്തവവിരാമത്തോടെ ഉണ്ടാകുന്ന േഹാർമോൺ വ്യതിയാനങ്ങൾ അമിതവിയർപ്പ് ഉണ്ടാക്കാം. രാത്രി സമയത്താണ് കൂടുതലും. േഹാർമോൺ വ്യതിയാനം കാരണം ഗർഭിണികളിലും അമിതവിയർപ്പ് വരാം.

∙ തൈറോയ്ഡ് ഗ്രന്ഥിയുെട പ്രവർത്തനം അമിതമാകുമ്പോൾ ശരീരത്തിനു ചൂടും കൂടുതൽ വിയർപ്പും അനുഭവപ്പെടാം. പ്രവർത്തനം കുറയുമ്പോൾ ശരീരോഷ്മാവ് കുറഞ്ഞ്, വരൾച്ച ഉണ്ടാകാം.

∙ പ്രമേഹരോഗികളിൽ മരുന്നുകളുെട

യോ ഇൻസുലിന്റെയോ ഫലമായി ഗ്ലൂക്കോസ്കുറഞ്ഞാൽ അമിതവിയർപ്പ് ഉണ്ടാകാം.

∙ വിരളമായിട്ടുള്ള കാർഡിനോയ്ഡ് ട്യൂമറുകൾ, ലിംഫോമ, ലൂക്കീമിയ തുടങ്ങിയ രക്താർബുദങ്ങളിലും അമിതവിയർപ്പ് വരാം