Friday 12 August 2022 03:36 PM IST

അമിത രോമവളർച്ച സൗന്ദര്യപ്രശ്നമല്ല, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം ആകാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Rakhy Raz

Sub Editor

hair-growth5456777

ചില സ്ത്രീകളിൽ പുരുഷന്മാരുടേതു പോലെയുള്ള രോമവളർച്ച ഉണ്ടാകാറുണ്ട്. ഇത് സൗന്ദര്യപ്രശ്നമെന്നതിനേക്കാൾ രോഗാവസ്ഥയായി വേണം മനസ്സിലാക്കാൻ.

ജനിതക– പാരമ്പര്യ ഘടകങ്ങൾ ആണ് ഏറ്റവും പ്രധാന കാരണം. തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, മാനസിക സംഘർഷം,  മറ്റു ഹോർമോൺ സംബന്ധമായ രോഗങ്ങൾ, ഗർഭനിരോധന ഗുളികയുടെ തെറ്റായ ഉപയോഗം ഇവ അമിതരോമവളർച്ചയ്ക്ക് കാരണമാകാം.

പുരുഷ ഹോർമോണുകൾ ശരീരത്തിൽ കൂടുതലാക്കുന്ന പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം) അമിത രോമവളർച്ചയുടെ പ്രധാന കാരണമാണ്. 

പഠനങ്ങൾ പ്രകാരം അഞ്ചിലൊരു സ്ത്രീക്ക് പിസിഒഎസ് അനുബന്ധ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം.  

മധുരം വേണ്ട

രോമവളർച്ച കൂടുതലുള്ളവർ മധുര ഉപയോഗം ഒഴിവാക്കണം. കൊഴുപ്പ് കൂടിയ ഭക്ഷണം കുറയ്ക്കുക, ദിവസേന മി തമായി വ്യായാമം ചെയ്യുക എന്നീ ജീവിതശൈലീ ക്രമീക രണങ്ങൾ കൃത്യമായി  പാലിക്കണം. ശരീരഭാരം അമിതമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റിലൂടെ ഭാരം ആ രോഗ്യകരമാക്കണം. വമനം, വിരേചനം, വസ്തി, നസ്യം ഇവയിലൂടെ ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യാം.

ആയുർവേദം പിസിഒഎസിനെ ആർത്തവ ക്രമക്കേടായാണ് കണക്കാക്കുന്നത്. ശരീരത്തിലെ ത്രിദോഷങ്ങൾ (വാതം, പിത്തം, കഫം) സന്തുലിതാവസ്ഥയിലേക്ക് എത്തിക്കുകയും പൂർവസ്ഥിതി വീണ്ടെടുക്കുകയുമാണ് ആയുർവേദ മാർഗം. ശരീരത്തിന്റെ പ്രവർത്തന ക്ഷമത ക്രമമാകുന്നതോടെ അണ്ഡാശയങ്ങളും ഗർഭാശയവും അവയുടെ സ്വാഭാവിക കർമങ്ങളിലേക്ക് എത്തും. പിസിഒഎസ് കൊണ്ടുള്ള മുടി കൊഴിച്ചിൽ, അമിതരോമവളർച്ച പോലെയുള്ള പ്രശ്നങ്ങൾ മാറുകയും ചെയ്യും.  

Tags:
  • Health Tips
  • Glam Up