എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ പാടുകൾക്ക് കാരണമാകും. ഫേഷ്യലോ മറ്റ് ബ്യൂട്ടീ ട്രീറ്റ്മെന്റുകളൊക്കെ ചെയ്താലോ ഇവ നിശ്ശേഷം മാറുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാദിവസവും ഇതിനായി വീട്ടിൽ തന്നെ അൽപ്പം സമയം ചിലവഴിക്കാം. ഇതാ മുഖത്തെ പാടുകളും കുരുക്കളും മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന വഴികൾ.
1. തൈരും മുട്ടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്താല്‍ കറുത്തപാടുകൾ മാറിക്കിട്ടും.
2. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ചുചേർത്ത കൂട്ട് ഒരു മണിക്കൂര്‍ മുഖത്ത് പുരട്ടിയശേഷം കഴുകിക്കളയാം. കറുത്തപാടുകൾക്കൊപ്പം മുഖക്കുരുവും ചുളിവുകളും മാറിക്കിട്ടും.
3 . ഓറഞ്ചുനീരും പനിനീരും തുല്യ അളവില്‍ ചേർത്ത് മുഖത്തു പുരട്ടുന്നത് സ്വാഭാവികമായ ബ്ളീച്ചിന്റെ ഗുണം ചെയ്യും.
4 . കാബേജ് അരച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു ഫേഷ്യൽ മാസ്‌ക്കായി ഉപയോഗിക്കാം.
5. ഒരു നുള്ള് ഈസ്റ്റില്‍ കാബേജ് നീരും പനിനീരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
6. കറ്റാര്‍വാഴയുടെ നീര് പുരട്ടുന്നത് മുഖത്തിന് വെളുത്ത നിറം നൽകും.
7. മഞ്ഞള്‍പൊടിയില്‍ അല്പം നാരങ്ങാനീരു ചേര്‍ത്ത കുഴച്ച മിശ്രിതം അരമണിക്കൂര്‍ മുഖത്തു പുരട്ടിയശേഷം കഴുകിക്കളയാം.
മുഖക്കുരു പൊട്ടി രൂപപ്പെട്ട പാടുകളും ചിക്കന്‍പോക്‌സ് വന്ന പാടുകളും മാറ്റാന്‍ പാരമ്പര്യ ഔഷധക്കൂട്ട് ഇതാ...
20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്‌കസും സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം. ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും.
കാട്ടാവണക്കിന്റെ ഇലയും നല്ല മരുന്നാണ് ഈ ഇല തനിയെ അരച്ചോ ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചോ മുഖത്തു പുരട്ടാം. പ്രത്യേകം ശ്രദ്ധിക്കണം. കടലാവണക്ക് അല്ല കാട്ടാവണക്ക്. കാട്ടാവണക്ക് തിരിച്ചറിയാന്‍ എളുപ്പമാര്‍ഗംഉണ്ട്. ഇലയുടെ നിറം ചുവപ്പായിരിക്കും. കായ ചെറുതുമായിരിക്കും. തേച്ചു രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. കഴുകിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. പൗഡര്‍, ക്രീം എന്നവ ഉപയോഗിക്കാന്‍ പാടില്ല.