പോഷക സമ്പന്നവും മൃദുവുമായ റാഗി ചപ്പാത്തി; പ്രമേഹ ബാധിതർക്കുള്ള ആരോഗ്യ ഭക്ഷണം ഇതാ
Mail This Article
പ്രമേഹ രോഗികൾക്കുള്ള ആരോഗ്യഭക്ഷണമായി പല ധാന്യങ്ങളും നിർദേശിച്ചു കാണാറുണ്ട്. എന്നാൽ കാൽസ്യത്തിന്റെ കലവറയും പ്രോട്ടീനും ഫൈബറും കൊണ്ടു സമ്പന്നവുമായ റാഗിയാണ് ഇവർക്ക് ഏറ്റവും നല്ലത്. ഊർജത്തിന്റെ അളവു കുറവായതുകൊണ്ടു പ്രമേഹരോഗികൾക്ക് ആശങ്കയില്ലാതെ കഴിക്കാം ഈ റാഗി ചപ്പാത്തി.
സോഫ്റ്റ് റാഗി ചപ്പാത്തി
റാഗി – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മാവ് മൃദുവാകുന്നതിനു വേണ്ടി റാഗിപ്പൊടി നന്നായി അരിച്ചെടുക്കണം.
∙ വെള്ളം ഒരു പാനിലൊഴിച്ചു തിളയ്ക്കുമ്പോൾ ആവശ്യത്തിന് ഉപ്പു ചേർക്കുക.
∙ ഇതിലേക്കു റാഗി സാവധാനം ചേർത്ത ശേഷം ഒരു വലിയ സ്പൂൺ എണ്ണ കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ചൂടാറി കഴിഞ്ഞാൽ ചപ്പാത്തി മാവിന്റേതു പോലെ നന്നായി കുഴച്ചെടുക്കുക.
∙ ഉരുളകളാക്കി, ചപ്പാത്തി പരത്തിയെടുത്തു രണ്ടുവശവും തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്