Saturday 28 October 2023 02:40 PM IST : By സ്വന്തം ലേഖകൻ

ഉളളം തണുപ്പിക്കും റെഡ് സാലഡ്; കാലറി കുറഞ്ഞ, ദഹനത്തിനു സഹായിക്കുന്ന, പോഷകം ആവോളമുള്ള വിഭവം

red-salad5677

കാലറി കുറഞ്ഞ, വൈറ്റമിന്‍ നിറഞ്ഞ, എളുപ്പത്തിൽ തയാറാക്കാവുന്ന ബീറ്റ്റൂട്ട് കോൾഡ് സാലഡ് ആർക്കും പ്രിയമാകും. ചപ്പാത്തിക്കും ചോറിനുമൊപ്പം സൈഡ് ‍ഡിഷ് ആയും വിളമ്പാം ഈ സാലഡ്. 

ബീറ്റ്‌റൂട്ട് കോൾഡ് സാലഡ്

ബീറ്റ്‌റൂട്ട്- രണ്ട് ഇടത്തരം, ഉപ്പ്- അര ചെറിയ സ്പൂൺ, പുളിയില്ലാത്ത തൈര്- രണ്ടു കപ്പ്, കുക്കുമ്പർ- രണ്ട്, അര ഇഞ്ച് നീളത്തിൽ  മുറിക്കുക, പുതിനയില- എട്ട്

പാകം ചെയ്യുന്ന വിധം

∙ ബീറ്റ്റൂട്ട് മുഴുവനായി പ്രഷർകുക്കറിൽ വേവിക്കുക.

∙ ചൂടാറിയശേഷം തൊലി നീക്കി അര ഇഞ്ച് നീളത്തിൽ  മുറിക്കുക.

∙ ഒരു ബൗളിൽ ഉപ്പും തൈരും അടിച്ചു യോജിപ്പിക്കുക.

∙ കുക്കുബറും ബീറ്റ്റൂട്ടും ഇതിലേക്കു ചേർത്ത് യോജിപ്പിച്ചു പുതിനയില കൊണ്ട് അലങ്കരിക്കുക.

∙ ഇത് എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാവുന്നതാണ്. മൂന്നു ദിവസം വരെ കേടാകാതെയിരിക്കും. പ്രധാന ആഹാരത്തിനു ശേഷം തണുപ്പും പുളിയും നേരിയ മധുരവുമുള്ള സാലഡ് രുചികരമായിരിക്കും

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Health Tips
  • Glam Up