Saturday 20 July 2019 03:18 PM IST : By സ്വന്തം ലേഖകൻ

എന്തു കരുതും എന്ന് പേടിച്ച് മിണ്ടാതിരിക്കേണ്ട; പുരുഷന്മാർ വരുത്തുന്ന 25 ലൈംഗിക അബദ്ധങ്ങളും പരിഹാരവും!

sex-mistakes2

എന്നിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് ആനന്ദത്തിന്റെ ആ മനോഹര നിമിഷത്തിലൊരു തൂവലായ് മാറാൻ കഴിയുന്നില്ല. ഉള്ളിൽ ആ ചോദ്യം മണിച്ചിത്രതാഴിട്ടു പൂട്ടി വച്ചിരിക്കുന്നവരാണ് പലരും. ഒട്ടുമിക്ക സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും  ഇങ്ങനെ ചോദിച്ചിട്ടുണ്ടാകും. അതിനു കാരണമുണ്ട്; അബദ്ധങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പരമ്പരാഗത ലോകമാണ്  ലൈംഗികത. ഈ വിശ്വാസങ്ങൾ ഏറ്റവും കൂടുതൽ വഴിതെറ്റിക്കുന്നത് പുരുഷന്മാരെയാണ്. പുരുഷലൈംഗികതയുടെ വഴിത്തെറ്റുകളിൽ സ്ത്രീകൾക്കും പങ്കുണ്ട്.  കാരണം  പുരുഷന്മാർ  കാണിക്കുന്ന പല ലൈംഗികാബദ്ധങ്ങളും മനസ്സിലായാൽ പോലും തുറന്നു പറയാൻ പലരും തയാറാകില്ല. പറഞ്ഞാൽ എന്തു കരുതും എന്ന് പേടിച്ച് മിണ്ടാതിരിക്കുന്നവ രാണ്  അധികവും.

പുരുഷന്മാർ മന:പൂർവമോ അല്ലാതെയോ വരുത്തുന്ന തെറ്റുകളിൽ പൊലിയുന്നത് കിടപ്പറയിലെ നിമിഷങ്ങൾ മാത്രമല്ല സ്വച്ഛമായ ജീവിതതാളം കൂടിയാണ്. എന്തൊക്കെയാണ് പൊതുവായ ആൺ വഴിതെറ്റുകൾ? അവ എങ്ങനെ പരിഹരിക്കാം.

സ്ത്രീ എന്നും പങ്കാളിയുടെ പരിലാളനയും കരുതലും ആഗ്രഹിക്കുന്നവളാണ്. അതില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്

ലൈംഗികതയുടെ ഇന്ധനം സ്േനഹമാണ്. മാത്രമല്ല വളരെ വ്യക്തിപരവുമാണ്. അതുകൊണ്ട് ചില തൂവൽ സ്പർശങ്ങളാണ് സ്ത്രീയെ ഉത്തേ  ജിപ്പിക്കുന്നത്. അല്ലാതെ മസിൽ പവറല്ല. സ്നേഹം സാന്ത്വനം പരിചരണം തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് നല്ല ൈലംഗികതയുെട ലക്ഷണം. മാനസികമായ അടുപ്പം നിലനിർത്താൻ ശ്രമിക്കാതെ ലൈംഗിക താത്പര്യത്തിനായി മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന പുരുഷനെ ഉള്ളു കൊണ്ട് സ്ത്രീക്ക്  ഇഷ്ടപ്പെടാനും  ഉൾക്കൊള്ളാനും  കഴിയില്ല. ഈ തെറ്റ് ദാമ്പത്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കും. അനുരാഗത്തിന്റെയും കെയറിങ് ആയ പെരുമാറ്റത്തിന്റെയും അന്തരീക്ഷത്തിലെ രതിയുടെ ഹൃദ്യമായ പൂക്കൾ വിരിയൂ എന്ന് തിരിച്ചറിയുക.

ആശങ്കയോടെ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ

ചെയ്യാൻ കഴിയുമോ എന്ന ആശങ്കയോടെ ഒരു ജോലി തുടങ്ങിയാൽ അതുചിലപ്പോൾ നന്നായി ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അതുപോലെ തന്നെയാണ് അമിതമായ തയാറെടുപ്പുകളും. അങ്ങനെ അടവുകൾ പഠിച്ചു പയറ്റേണ്ട ആയോധന കലയല്ല ലൈംഗികത. മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉത്കണ്ഠയും ആവശ്യമില്ല. അങ്ങനെ സ്വാഭാവികമല്ലാ   ത്ത മാർഗങ്ങളിലൂടെയുള്ള രതിസഞ്ചാരം പങ്കാളിക്ക് പീഡനമാകുകയേ ഉള്ളൂ. സമാഹരിച്ച അറിവുകൾ പരീക്ഷിക്കാൻ നോക്കി അബദ്ധം ഒപ്പിക്കുന്നത് പല പുരുഷന്മാരുടേയും രീ   തിയാണ്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ആണ് കൂടുത ൽ എന്നു മാത്രം. അധികം സ്റ്റഡി ക്ലാസിനു ശ്രമിക്കാതെ സ്വാഭാവികമായും പ്രണയത്തോടെയും ലൈംഗികതയിലേക്ക് കട ക്കുക എന്നതാണ് നല്ല മാർഗം.

പങ്കാളിയെ തൃപ്തിപ്പെടുത്തണം എന്ന ആവേശത്തിൽ വൈകല്യങ്ങൾ കാട്ടുന്ന പുരുഷന്മാർ

‘നീ ഇന്ന് എന്റെ തനിസ്വഭാവം അറിയും.’ ഈ മനോഭാവത്തോടെ കിടപ്പറയിലെത്തുന്ന പുരുഷന്മാർ കുറവല്ല. പങ്കാളിയെ തൃപ്തിപ്പെടുത്തണം എന്ന മുൻവിധിയോടെ ലൈംഗികതയെ സമീപിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ‘തലയണമന്ത്ര’ത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ഡ്രൈവിങ് പഠിക്കുന്ന സീനുണ്ട്. പോളിടെക്നിക്കിൽ പഠിച്ചിട്ടുണ്ട് എന്നതാണ് അ ദ്ദേഹത്തെ ഡ്രൈവിങ് മാഷിന്റെ വാക്കുകളെ തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നത്. അതുപോലെ ഡ്രൈവിങ് പഠിച്ചു തുടങ്ങും മുൻപേ 100 കിലോമീറ്റർ സ്പീഡിൽ പായണം എന്ന മനോഭാവവുമായി പങ്കാളിയെ സമീപിക്കുന്നവർ മതിലും ഇടിച്ചു തകർത്ത്  വെറുപ്പ് സമ്പാദിക്കുകയേ ഉള്ളൂ എന്ന് മറക്കരുത്.

കിടപ്പറയിൽ പങ്കാളിയുടെ അടുത്തു കിടന്ന് വളരെ നേരം ശ്രദ്ധിക്കാതെ മൊബൈൽഫോൺ, ചാറ്റ് തുടങ്ങിയവയിൽ ഏർപ്പെടുന്നത്

ലൈംഗികതയുെട അരങ്ങും അണിയറയും ഉ ണർന്നു. ഇനി കർട്ടൻ ഉയർന്നാൽ മതി. അപ്പോഴാണ് ഭാര്യ അത് ശ്രദ്ധിക്കുന്നത്. ഭർത്താവ് മൊബൈലിലാണ്. വലിയ ആവേശത്തിൽ ആരുമായോ ചാറ്റിലാണ്. സമയം കടന്നുപോകുന്നത് കക്ഷി അറിയുന്നില്ല. ക്ഷമയുടെ െനല്ലിപ്പലക കടന്നുനിൽക്കുകയാണ് ഭാര്യ. മിക്ക കുടുംബങ്ങളിലും ഇത്തരമൊരു സീൻ അരങ്ങേറുന്നുണ്ട്. ഇന്ന് ൈലംഗികതയുെട സമയത്തുപോലും പങ്കാളിയെ പരിഗണിക്കാതിരിക്കുകയും സൈബർ ലോകത്ത് മുഴുകുകയും െചയ്യുന്നത് പങ്കാളിയിൽ വെറുപ്പും സംശയവും ഉണ്ടാക്കാൻ ഇടയാക്കും. ഇതറിയാതെ ഭൂരിഭാഗം പുരുഷൻമാരും മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരിക്കുന്നു.

ലൈംഗികവേളയിൽ സ്ത്രീയുടെ ഇഷ്ടത്തിന് തെല്ലും വിലകൽപ്പിക്കാത്തവർ

പ്രത്യക്ഷത്തിൽ മൂന്നോ നാലോ രീതിയിലുള്ള ബാഹ്യ ചലനങ്ങളല്ല ലൈംഗികത. അത് രണ്ടു ശരീരങ്ങളുടെയും രണ്ടു മനസ്സുകളുടെയും ഒന്നുചേരലാണ്. ഓരോ ലൈംഗിക ബന്ധവും ഓർമയുടെ മനോഹര സൗധമാണ് എന്ന് പറയുന്നതിൽ കാര്യം വ്യക്തമാണ്. ആ ലിംഗനത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. എന്നാൽ ചില പുരുഷന്മാർ ലൈംഗികവേളയിൽ ഏകാധിപതികളാണ്. ‘എന്റെ ശരീരം,  എന്റെ സുഖം, എന്റെ താത്പര്യം, എന്റെ വികാരം....’ ഇങ്ങനെയുള്ള മനോഭാവമാണ് ഇത്തര  ക്കാരെ നിയന്ത്രിക്കുന്നത്.

പങ്കാളിയുടെ താത്പര്യങ്ങൾക്ക്, ഇഷ്ടങ്ങൾക്ക്, വികാരവായ്പ്പിന്, അൽപം പോലും പരിഗണന ഈ സമയത്ത് ഇവർ നൽകുന്നില്ല. പങ്കാളി ലൈംഗികത ആസ്വദിക്കുന്നുണ്ടോ?   ൈലംഗികതയിൽ അവർ തൃപ്തിപ്പെടുന്നുണ്ടോ തന്റെ പെരുമാറ്റം അവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ തുടങ്ങിയവയൊന്നും ഇക്കൂട്ടരെ ബാധിക്കുന്നില്ല. ചില ലൈംഗിക രീതികൾ എല്ലാ സ്ത്രീകളും ഒരുപോലെ ഇഷ്ടപ്പെടുന്നവയല്ല. അത് മനസ്സി  ലായാലും പങ്കാളിയിൽ അടിച്ചേൽപിക്കുന്നത് വെറുപ്പുണ്ടാക്കും. അതുകൊണ്ട് തന്നെ ഏകാധിപത്യ പ്രവണതയും സ്വാ ർഥതയും ലൈംഗികതയിലെ പ്രധാന പിഴവുകളാണെന്ന് മ നസ്സിലാക്കുക. അത് തിരുത്തി ജീവിതം പരസ്പര സഹകരണത്തിലൂടെയുള്ള ഉത്സവമാക്കി മാറ്റുക.

ടെൻഷൻ മാറ്റാനുള്ള മരുന്നായി സെക്സിനെ കാണുന്ന പുരുഷന്മാർ

പല രോഗങ്ങൾക്കുമുള്ള മരുന്ന് കല്യാണമാണ് എന്നൊരു വിശ്വാസം സമൂഹത്തിൽ ചിലർക്കെങ്കിലുമുണ്ട്. നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള മരുന്നായി ൈലംഗികതയെ കണക്കാക്കുന്നവരും കുറവല്ല. നന്നായി ഉറങ്ങാനുള്ള ഔഷധം മാത്രമല്ല ലൈംഗികത. സമ്മർദങ്ങൾ അകറ്റാനും സൗന്ദര്യപിണക്കങ്ങൾ അലിയാനും  സെക്സ് നല്ലതാണ്. എത്ര ഗുണമുള്ള മരുന്നായാലും അനവസരത്തിൽ വിപരീതഫലമാകും ഉണ്ടാക്കുക. ഔചിത്യബോധമില്ലാത്ത പെരുമാറ്റം എന്ന പിഴവ് കിടപ്പറയിൽ കടക്കാൻ അനുവദിക്കാതിരിക്കുക.

ബാഹ്യലീലകൾ ഒഴിവാക്കുന്നത്

വെട്ടൊന്ന് മുറി രണ്ട് മനോഭാവത്തോടെ ലൈംഗികതയെ സമീപിക്കുന്നത് തെറ്റാണ്. ഉപചാരവാക്കുകളോ പ്രശംസയോ ഒന്നുമില്ലാതെ നേരെ കാര്യത്തിലേക്ക് കടക്കുന്നത് ശരിയല്ല. ലൈംഗികബന്ധത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചാൽ അതിൽ ഏറ്റവും പ്രാധാന്യമുള്ള ആദ്യ ഭാഗമാണ് ബാഹ്യലീലകൾ. ൈലംഗികതയിൽ ഏറ്റവും പ്രധാനപ്പെട്ട ഈ ഭാഗം ഒഴിവാക്കുന്ന പുരുഷന്മാരുണ്ട്. ഇത് വലിയ അബദ്ധമാണ്. ബാഹ്യകേളികൾ ഇല്ലാത്ത ലൈംഗികത അപൂർണമായ ശിൽപം പോലെയാണ്.

തിടുക്കം കാട്ടുന്ന പുരുഷന്മാർ

നൂറൂ മീറ്റർ ഓട്ടമത്സരമോ ടു മിനിറ്റ് നൂഡിൽ    സോ അല്ല സെക്സ്. തിടുക്കം ലൈംഗികതയിലെ കൊടിയ തെറ്റാണ്. അൽപം ക്ഷമ വേണം. വെപ്രാളം കാണിക്കരുത്. മുറപ്രകാരം സദ്യ ഉ ണ്ണും പോലെ ക്ഷമയോടെ ആനന്ദത്തിന്റെ രുചി ജീവിതത്തി ൽ നിറയ്ക്കുക.

ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഉടനെ പങ്കാളിയെ പരിഗണിക്കുക കൂടി ചെയ്യാതെ ഉറക്കത്തിലേക്കോ മറ്റു പ്രവൃത്തികളിലേക്കോ പ്രവേശിക്കുന്ന പുരുഷന്മാർ

ലൈംഗികതയ്ക്ക് മൂന്നു ഭാഗങ്ങൾ ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ? അതിൽ രണ്ടാമത്തെ ഭാഗം മാത്രം കാര്യമായി എടുക്കുന്നവരാണു കൂടുതലും. ഒന്നാം ഭാഗമായ ബാഹ്യലീലകളോ മൂന്നാം ഭാഗമായ ഉത്തരലീലകളോ പലരും കാര്യമാക്കാറില്ല. സംഗതി കഴിഞ്ഞാൽ പിന്നെ, നേരെ തിരിഞ്ഞു കിടന്നുറങ്ങുകയോ വാട്സാപ്പിലേക്ക് പായുകയോ ചെയ്യുന്ന രീതി തെറ്റാണ്. തിരയിളക്കങ്ങൾ ശാന്തമാകുമ്പോഴും ഒപ്പമുണ്ടെന്ന തോന്നൽ ഉണ്ടാകുന്നിടത്തെ ശരിയായ ക്ലൈമാക്സ് സംഭവിക്കുന്നുള്ളൂവെന്നറിയുക.

ലഹരി ഉപയോഗിച്ചതിനുശേഷം കിടപ്പറയിൽ എത്തുന്ന പുരുഷന്മാർ

ഇങ്ങനെയൊരു ധാരണ ഭൂരിഭാഗം  പുരുഷന്മാർക്കുമുണ്ട്. എന്തെങ്കിലും ലഹരിസാധനങ്ങൾ ഉ പയോഗിച്ചതിനുശേഷം കിടപ്പറയിലെത്തുക. അങ്ങനെയാണെങ്കിൽ നന്നായി പെർഫോം െചയ്യാം എന്നതാണ് ഇത്തരക്കാരുടെ വിശ്വാസം. ഭൂരിഭാഗം സ്ത്രീകളും ഇത് ഇഷ്ടപ്പെടുന്നവരല്ല.

പങ്കാളിയിൽ രണ്ടു രീതിയിലുള്ള ഇഷ്ടക്കേടാണ് ഇത്തരക്കാർ വരുത്തി വയ്ക്കുന്നത്. ആദ്യത്തേത് ഉപയോഗിച്ചിരിക്കുന്ന ലഹരിവസ്തുവിന്റെ ഗന്ധം, അതുണ്ടാക്കുന്ന അനിഷ്ടം. രണ്ടാമത്തേത് ആ ലഹരിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രവൃത്തി. അത് മിക്കപ്പോഴും തുലനാവസ്ഥയിൽ ഉള്ളതാകാൻ വ ഴിയില്ല. തീവ്ര ലൈംഗികതയ്ക്ക് എതിരായി സ്ത്രീ പ്രതികരിച്ചില്ല എന്നു കരുതി അവരത് ആസ്വദിക്കുന്നുവെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്.

ലൈംഗികവേളകളിൽ പങ്കാളിയുടെ ശരീരത്തെ വേദനിപ്പിക്കുന്നത്

ൈലംഗികത ഗുസ്തിമൽസരമാണെന്നു കരുതുന്ന പുരുഷന്മാർ ധാരാളമുണ്ട്. കിടപ്പറകളെ അവർ ഗോദകളായി കാണുന്നു. എതിരാളികളെ മലർത്തിയടിക്കുക എന്നതിനപ്പുറം യാതൊരു ലക്ഷ്യവും അവർക്ക് ഇല്ല. അങ്ങനെ പങ്കാളിയെ വേദനിപ്പിച്ചാലേ താനൊരു പുരുഷനാണെന്ന് പങ്കാളി അംഗീകരിക്കൂ എന്ന മിഥ്യാധാരണയിൽ നിന്നാണ് ഈ അബദ്ധം പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കഠിനമായ പ്രഹരമല്ല സ്നേഹത്തോടെയുള്ള തലോടലാണ് ഭൂരിഭാഗം പങ്കാളികളും  ആഗ്രഹിക്കുന്നതെന്ന് പുരുഷൻ മനസ്സിലാക്കണം.

സ്ത്രീയും പുരുഷനും പരസ്പര സഹകരണത്തോടെ അല്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്

ലൈംഗികബന്ധം ലോകത്തിെല ഏറ്റവും ചെറിയ സഹകരണ പ്രസ്ഥാനമാണ്. രണ്ട് അംഗങ്ങൾ മാത്രമുള്ള പ്രസ്ഥാനം. പരസ്പരസഹകരണം വിശേഷപ്പെട്ട ഒന്നാണ്. അങ്ങനെയെങ്കിൽ മാത്രമേ അത് സുഖകരമായി മുന്നോട്ടു പോകൂ. ഈ പ്രസ്ഥാനത്തിൽ പുരുഷനും സ്ത്രീക്കും തുല്യ പങ്കാളിത്തം ആെണങ്കിലും സഹകരണം ഇല്ലാതെ പങ്കാളിയെ ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നത് പുരുഷന്മാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നം ആണ്. പരസ്പര വിദ്വേഷത്തോടെയും കലഹത്തോടെയും  ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളിക്ക് മാനസികമായും ശാരീരികമായും പീഡനമാണെന്ന് ഓർക്കുക.

പങ്കാളിയുെട ലൈംഗികതയോടുള്ള താത്പര്യം മനസ്സിലാക്കാതെ സെക്സിൽ ഏർപ്പെടുന്ന പുരുഷൻ

sex-mistakes3

തന്റെ പങ്കാളിയോട് ലൈംഗികബന്ധത്തിൽ ഏ ർപ്പെടണം എന്ന് ആ പുരുഷൻ പറയുന്നതു തെറ്റല്ല. എന്നാൽ അടിസ്ഥാനപരമായി ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. ൈലംഗികതയോടുള്ള താത്പര്യം, ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്ന മാനസികാവസ്ഥയിലാണോ തുടങ്ങി ലൈംഗികബന്ധത്തിലേക്കു നയിക്കാവുന്ന സാഹചര്യങ്ങളെക്കു      റിച്ച് പുരുഷന് അറിവുണ്ടാകണം. അല്ലെങ്കിൽ ചിലർ പറയുംപോലെ രാത്രി ഉറങ്ങാൻ കിടക്കും മുൻപ് ഭാര്യ ഒരു നോട്ടം  നോക്കും. ആ നോട്ടത്തിൽ എല്ലാം ഉണ്ടാകും. അങ്ങനെയൊരു അടയാള സൂചിക നേരത്തെ കണ്ടുപിടിക്കണം.

സ്വിച്ച് ഇടുമ്പോൾ ബൾബ് പ്രകാശിക്കുന്നതു പോലെ ആഗ്രഹിക്കുമ്പോഴൊക്കെ സ്ത്രീ സെക്സിനു തയാറാകണം എന്ന ധാരണ പുലർത്തുന്ന പുരുഷൻ

ഉയർന്ന ഉദ്യോഗം വഹിക്കുന്നവരും വിദ്യാസ  മ്പന്നരും എല്ലാം ഈ ധാരണ പുലർത്തുന്നവരിലുണ്ട്. സുപ്പീരിയോരിറ്റി കോപ്ലംക്സ് ആണ് പലപ്പോഴും ഇവരെ ഈ പിഴവിലേക്കെത്തിക്കുന്നത്.  ഈ മനോഭാവം കാരണം  ഭാര്യയുടെ മനസ്സിൽ ‘ലോക തോൽവി’ യായി മാറുന്നത് അവർ അറിയണമെന്നു പോലുമില്ല. കീഴ്ജീവനക്കാരോട് പുലർത്തുന്ന അതേ മനോഭാവം പങ്കാളിയോടും പ്രകടിപ്പിക്കുന്ന ഇത്തരക്കാരുടെ ദാമ്പത്യത്തിൽ താളപ്പിഴകൾക്കുള്ള സാധ്യത ഏറെയാണ്. പ റയുന്ന കാര്യം പെട്ടെന്ന് തന്നെ നടപ്പാക്കുന്ന തിടുക്കം ലൈംഗികതയിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് മനസ്സിലാക്കുക.

അതിരു കടക്കുന്ന വാചക രതി

കൊച്ചുവർത്തമാനങ്ങളും നുറുങ്ങ് തമാശകളും പൊസിറ്റിവ് ഘടകങ്ങളാണ്. പക്ഷേ, അതിര് കടക്കുന്ന വാചക രതി ഭാര്യയ്ക്ക്  അരോചകമാകും എന്നത്  പല പുരുഷന്മാർക്കും അറിയില്ല. ലൈംഗികതയ്ക്കുള്ള പുറപ്പാടല്ലേ കുറച്ച് അശ്ലീലം പറഞ്ഞേക്കാം എന്നു കരുതുന്ന പുരുഷന്മാരുണ്ട്. പങ്കാളികൾ അത് ആസ്വദിക്കുന്നവരാണ് എന്ന ധാരണയിൽ നിന്നാണ് ഈ സംസാരം ഉണ്ടാകുന്നത്. എന്നാൽ എല്ലാ സ്ത്രീകളും ഇത് ആസ്വദിക്കുന്നവർ അല്ല. പക്ഷേ, ഭർത്തവല്ലേ എന്നു കരുതി ക്ഷമിക്കുകയാണു പതിവ്. ഇതു പോലെ വെറുപ്പ് ജനിപ്പിക്കുന്ന പ്രവൃത്തികൾ ദാമ്പത്യത്തിനു  പുറത്ത് നിർത്തുക.

കിടപ്പറ ജോലിപ്രശ്നങ്ങളും ഭാവി പ്ലാനിങ്ങും കൊണ്ട് നിറയ്ക്കുന്ന പുരുഷന്മാർ

ജീവിതത്തിനു കണക്കുണ്ടാകുന്നത് നല്ലതാണ്. പക്ഷേ, കിടപ്പറയിൽ സദാ, ലാഭ നഷ്ടങ്ങൾ കൂട്ടിക്കുറച്ച് കൊണ്ടിരുന്നാൽ ശിഷ്ടത്തിന്റെ കോളത്തിൽ നിന്ന് സ്നേഹം എന്ന വാക്ക് ഉണ്ടാകില്ല. ഒട്ടും റൊമാന്റിക് അല്ലാത്ത സംഭാഷണങ്ങളിൽ നിന്ന് നേരിട്ട് സെക്സിലേക്ക് കടക്കുന്നത് സ്ത്രീകളിൽ മടുപ്പുണ്ടാക്കും. മധുഭാഷണമാണ് നല്ല ലൈംഗികതയുടെ കർട്ടൻ റൈസർ ആണെന്ന് അറിയുക.

പ്രവൃത്തി പോലെ തന്നെ സമീപനങ്ങളും മൃദുവാകേണ്ടതാണ് ലൈംഗികതയിൽ. ഈ വക കാര്യങ്ങളിൽ യാതൊരു താത്പര്യവും ഇല്ലാത്ത പുരുഷന്റെ സമീപനം ലൈംഗികതയാകുന്ന പാൽപായസത്തിൽ മണ്ണെണ്ണ വീണതു പോലെയാകും.  

സദാ കുറ്റം പറയുന്ന പുരുഷൻ

പ്രശംസ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ, സദാ, കുറ്റം പറയുന്ന ആളെ എത്ര വേണ്ടപ്പെട്ടതാണെങ്കിലും ഇഷ്ടം തോന്നുകയുമില്ല.  ഉള്ളിലുണ്ട്, പക്ഷേ, മിണ്ടില്ല എന്ന രീതിയാണ് ചിലർക്ക്. മറ്റുള്ളവരുടെ കഷ്ടപ്പാടും നല്ല പ്രവൃത്തിയും ഒക്കെ വാതോരാതെ പറയുകയും സ്വന്തം പങ്കാളിയെക്കുറിച്ച് യാതൊരു ആകുലതയും ഇല്ലെന്ന് ഭാവിക്കുകയും ചെയ്യുന്നത് അബദ്ധമാണ്. വെറുതേ പുകഴ്ത്താൻ താത്പര്യമില്ല എന്ന താത്വിക ലൈൻ ദാമ്പത്യത്തിനു നല്ലതല്ല. നല്ല വാക്കോളം നല്ല ചിറകില്ല പ്രണയത്തിന് എന്നറിയുക.

വേദനിപ്പിച്ചുകൊണ്ടുള്ള ലൈംഗികബന്ധത്തി ൽ ആനന്ദം കണ്ടെത്തുന്ന പുരുഷന്മാർ

ലൈംഗികതയുെട സമയത്ത് പങ്കാളിയെ ശാരീരികമായി വേദനിപ്പിക്കുക എന്നത് ചില പുരുഷന്മാരുടെ മാനസിക വൈകല്യമാണ്. കുടുംബ ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് മാനസികരോഗത്തോളം ഉയർന്നു നിൽക്കുന്ന ഈ പ്രശ്നം.

പൊങ്ങച്ചം പറയുന്ന പുരുഷന്മാർ

സ്വയം സംഭവമാണ് എന്ന് കരുതി പല തട്ടലുകളും നടത്തുന്ന പുരുഷനോട് സ്ത്രീക്ക് മതിപ്പുണ്ടാകും എന്ന ധാരണ തെറ്റാണ്. കുടുംബജീവിതത്തിൽ ഇത് താളപ്പിഴകൾ ഉണ്ടാക്കും. ഞാൻ വലിയ സുന്ദരനും സംഭവവും ആണ്, നിന്നെ എന്തിനു കൊള്ളാം എന്ന മട്ടിലുള്ള മനോഭാവം മനസ്സിൽ മുളയ്ക്കുമ്പോഴെ നുള്ളുക. ഇങ്ങനെ തോന്നുമ്പോൾ ഒരു കാര്യം മനസ്സിലോർത്താൽ നല്ലത്. അഭിനന്ദിക്കേണ്ടത് സ്വയമല്ല. അതു വരേണ്ടത് പങ്കാളിയിൽ നിന്നാണ്.

ശരീരശുചിത്വം ഇല്ലാതെ കിടപ്പറയിൽ പങ്കാളിയുടെ സമീപം എത്തുന്നത്

ശരീര ശുചിത്വം പല പുരുഷന്മാരും ഉദാസീനമായി കാണുന്ന ഒന്നാണ്. അലസതയും മടിയുമാണ് ഫലത്തിൽ അത്തരമൊരു സമീപനത്തിലേക്ക് അവരെക്കൊണ്ടെത്തിക്കുന്നത്. എന്നാൽ സ്ത്രീ പങ്കാളിക്ക് നല്ല ശരീരശുചിത്വം ആവശ്യമാണെന്ന ഡിമാൻഡ് ഇത്തരക്കാർ ഉന്നയിക്കാറുമുണ്ട്. ‘ചുരുക്കത്തിൽ ഞാൻ ഇങ്ങനെയൊക്കെയാണ് പക്ഷേ, നീ ഇങ്ങനെയാകാൻ പാടില്ല’ എന്നാണ് പല പുരുഷകേസരികളുടെയും മനസ്സിലിരുപ്പ്. എന്നാൽ അപൂർവം സ്ത്രീകൾ മാത്രമേ വ്യക്തി ശുചിത്വമില്ലാതെ ലൈംഗികബന്ധത്തിനു വരുന്ന പങ്കാളിയെ മനസ്സു തുറന്ന് സ്വീകരിക്കു.

ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുൻപ് പങ്കാളിയോട് സംശയാസ്പദമായ രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്ന പുരുഷന്മാർ

സംശയത്തിന്റെ നേരിയ മുനകൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന ചില പുരുഷന്മാരുണ്ട്. അതും ൈലംഗികബന്ധത്തിന്റെ സമയത്ത്. ഇത്തരം സംസാരങ്ങൾ പങ്കാളി പെട്ടെന്ന് മനസ്സിലാക്കുകയും മാനസികമായി അവർ തളരുകയും ചെയ്യുന്നു.

സ്ത്രീകളെ പോൺ വിഡിയോ കാണിച്ച് അ തുപോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നത്

പങ്കാളിയുെട ഇഷ്ടം അറിയാതെ പല പുരുഷന്മാരും സെക്സ് വിഡിയോകൾ ബെ  ഡ്റൂമിൽ തുറന്നു വയ്ക്കുന്നു. പങ്കാളിക്ക് താത്പര്യമില്ലെങ്കിൽ അതിനു മുതിരരുത്. അതു പ്രാവർത്തികമാക്കാൻ നോക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. പ്രഫഷനലായി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന വിഡിയോ അനുകരിക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ഇത്തരം ശ്രമങ്ങളിലുള്ള പരാജയം അനാവശ്യമായ അപകർഷതയും ദാമ്പത്യ പ്രശ്നങ്ങളും ഉണ്ടാക്കും.

ഇടവേളകൾ ഇല്ലാതെ സ്ത്രീകളെ ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ പ്രേരിപ്പിക്കുന്ന പുരുഷന്മാർ

ലൈംഗികത നിത്യാഭ്യാസം ആണെന്ന ധാരണ തെറ്റാണ്. മൂഡും അന്തരീക്ഷവും ഒരുങ്ങുമ്പോൾ വേണം അതിലേക്ക് കടക്കാൻ. ഇക്കാര്യത്തിൽ സ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രാമുഖ്യം കൊടുത്താൽ ദാമ്പത്യം ഊഷ്മളമാകും. അല്ലാതെ നിരന്തരമായി ലൈംഗികതയ്ക്ക് ശ്രമിക്കുന്നവരെ ഉറക്കവും മനസമാധാനവും ആരോഗ്യവും കെടുത്തുന്ന ശല്യമായേ പങ്കാളി കാണൂ.

കിടപ്പറയിൽ മറ്റു സ്ത്രീകളെ പ്രശംസിച്ചു  സംസാരിക്കുന്നത്

ചില പുരുഷന്മാർ ഇങ്ങനെയാണ്. ലൈംഗികതയ്ക്കു മുമ്പ് വേറെ ഏതെങ്കിലും സ്ത്രീകളെ പ്രശംസിച്ച് സംസാരിക്കും. അതു ചിലപ്പോൾ ആ ൈലംഗികതയുടെ താളം തന്നെ മുറിക്കും. കൂടെ ജോലി ചെയ്യുന്നവരുടെ സൗന്ദര്യമോ ഏതെങ്കിലും യാത്രയിൽ കണ്ടുമുട്ടിയ സ്ത്രീകളോ ആ സംസാരത്തിൽ കടന്നുവരാം. അതല്ലെങ്കിൽ പങ്കാളിക്ക് ഒട്ടും താത്പര്യമില്ലാത്ത ഒരാളെ പ്രശംസിക്കുക. ലൈംഗികബന്ധത്തിന്റെ സമയത്തും ഭർത്താവിന്റെ മനസിൽ മറ്റൊരാളാണ് എന്ന ചിന്ത വളരെ അപകടകരമാണ്. അതിന് വഴിയൊരുക്കരുത്.

വെറുതേ പരിഹസിക്കുന്ന പുരുഷൻ

ആഗ്രഹിച്ച പോലെ നടന്നില്ലെങ്കിൽ അതൃപ്തി പരിഹാസത്തിൽ അവതരിപ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം തള്ളിപ്പറയലുകൾ പങ്കാളിയുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കും. അതിന്റെ പേരിൽ ദേഷ്യം പ്രകടിപ്പിക്കുന്നതും ഒഴിവാക്കണം. സെക്സിനപ്പുറവും നിനക്ക് ഞാനു      ണ്ട് എന്ന തോന്നലാണ് സമ്മാനിക്കേണ്ടത്. അപ്പോൾ ലൈംഗികതയിൽ നിങ്ങളുടെ സ്വപ്നത്തിലേക്കാളും നിറങ്ങൾ നിറയും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സന്ദീഷ് പി. ടി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവൺമെന്റ് െമന്റൽ ഹോസ്പിറ്റൽ, കോഴിക്കോട്

Drunk guy refuses to have sex from pretty girl
Tags:
  • Sex Tips
  • Vanitha Sex