ADVERTISEMENT

മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്ഷൻ എന്ന് കേള്‍ക്കുമ്പോഴാണ് പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ക്കുന്നത്. വേനല്‍കാലത്താണ് മൂത്രത്തില്‍ പഴുപ്പ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. മൂത്രപ്പഴുപ്പ് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടെയും ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രനാളിയില്‍ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ ചെയ്യുകയും ചെയ്യരുത്. 

മൂത്രനാളത്തിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. Escherichia coli (E.coli) ആണ് സാധാരണ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ. ഇത്തരത്തിലുള്ള ഇന്‍ഫെക്‌ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്. ഇതിനായാണ് ധാരാളം വെള്ളം കുടിക്കാന്‍ പറയുന്നത്. 

ADVERTISEMENT

മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന വേദന, കടച്ചില്‍, വയറുവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. മൂത്രത്തിലെ അണുബാധ ചികിത്സിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നത് pyelonephritis എന്ന കിഡ്നി തകരാറിന് കാരണമായേക്കാം. 

ഇവ ഒഴിവാക്കാം 

ADVERTISEMENT

∙ വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം 

∙ ദീര്‍ഘനേരം മൂത്രം തടഞ്ഞു വയ്ക്കരുത്

ADVERTISEMENT

∙ വൃത്തിയില്ലാത്ത അടിവസ്ത്രങ്ങള്‍ ധരിക്കരുത്

∙ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത് 

∙ സാനിറ്ററി പാഡുകള്‍ അടിക്കടി മാറ്റാതെ ഇരിക്കരുത്.

ADVERTISEMENT