Thursday 09 January 2020 04:17 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ നിതംബത്തിന്റെ ആകൃതി പറഞ്ഞുതരും യഥാർത്ഥ ആരോഗ്യം!

buttock10

മനുഷ്യശരീരത്തിൽ നിതംബത്തിന്റെ ആകൃതി ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്ന് അറിയാമോ? ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് വഹിക്കുന്നത് നിതംബം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ്. ഇവയുടെ ആകൃതി ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ പ്രവചിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അമിതഭാരമുള്ള സ്ത്രീകളിൽ പ്രധാനമായും, നിതംബത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള അപകടസാധ്യത കാണിക്കുന്നു. നിങ്ങളുടെ നിതംബത്തിന്റെ ആകൃതിയ്ക്ക് ആരോഗ്യത്തെക്കുറിച്ച് പലതും സൂചിപ്പിക്കാൻ കഴിയും എന്നാണ് ഇതിനർത്ഥം. പ്രധാനമായും നാലു തരം നിതംബങ്ങളാണ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന സൂചന നൽകുന്നത്. 

butt22

1. ചതുരാകൃതിയിലുള്ള നിതംബം 

വ്യായാമം ഇല്ലാതെ കൊഴുപ്പ് അടിഞ്ഞുകൂടിയ നിതംബങ്ങളാണ് ചതുരാകൃതിയിൽ കാണപ്പെടുന്നത്. കോർട്ടിസോൾ എന്ന ഹോർമോൺ മൂലം ഇത്തരക്കാർക്ക് ഉറക്കപ്രശ്‌നങ്ങൾ ഉണ്ടാകാം. ചതുരാകൃതിയിലുള്ള നിതംബമുള്ള ആളുകൾക്ക് സാധാരണയായി നല്ല മെറ്റബോളിസമുണ്ട്, ഇത് ആനുപാതികമായി ഭാരം വർധിപ്പിക്കും. 

നിർദേശങ്ങൾ: 

നിങ്ങൾക്ക് ആവശ്യമായ കലോറി കണക്കാക്കി ഭക്ഷണം കഴിക്കുക. പക്ഷേ. കർശനമായി ഡയറ്റിങ്ങിൽ ഏർപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ തോളിലും തുടയിലും കൊഴുപ്പ് കൂടാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് സ്ത്രീകൾക്ക് അഭികാമ്യമായ അഴകളവുകൾ നേടുന്നതിന് സഹായിക്കും. പ്ലാങ്ക് ഇവർക്ക് പറ്റിയ നല്ലൊരു വ്യായാമമാണ്. 

butt2

2. ഹൃദയത്തിന്റെ ആകൃതിയിലുള്ള നിതംബം

ചുവടെ വലിയ ഭാഗം, വിശാലമായ ഇടുപ്പ്, നേർത്ത അരക്കെട്ട് എന്നിവയാണ് ഈ ആകൃതിയുടെ ലക്ഷണങ്ങൾ. ഈ നിതംബമുള്ളവർക്ക് കൊഴുപ്പ് എളുപ്പത്തിൽ നഷ്ടപ്പെടും. പക്ഷേ, കൊഴുപ്പ് കൂടിയാൽ അതവരുടെ ശരീരത്തിന്റെ മധ്യഭാഗത്ത് ചെന്നടിയുന്നു. ഇതുമൂലം തുടകളും ഇടുപ്പുകളും വളരെയധികം വലുതായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക. നിങ്ങൾ തെറ്റായ ഭക്ഷണരീതി പിന്തുടരുന്നുവെന്നും വ്യായാമം  വളരെ കുറവാണെന്നും ഇത് നിങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും മനസ്സിലാക്കാം. അതേസമയം നിങ്ങളുടെ ഇടുപ്പിൽ അമിതഭാരം വഹിക്കുകയാണെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ്, സെല്ലുലൈറ്റ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. 

നിർദേശങ്ങൾ: 

നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക. കൂടുതൽ പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കഴിക്കുക. ശരീരത്തിന്റെ താഴെ ഭാഗം വ്യായാമത്തിൽ ഉൾപ്പെടുത്തുക. ഓട്ടവും നടത്തവും നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാകും.

butt3

3. വിപരീത ത്രികോണം നിതംബം

പ്രായത്തിനനുസരിച്ച്, നമ്മുടെ നിതംബത്തിൽ നിന്നുള്ള കൊഴുപ്പ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ഈസ്ട്രജന്റെ അളവ് കുറവാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിഷാദം, ദുർബലമായ അസ്ഥികൾ, മൂത്രാശയ അണുബാധകൾ, ശരീരഭാരം എന്നിവയ്ക്ക് കാരണമാകും.

നിർദേശങ്ങൾ:

ഭക്ഷണക്രമം കൃത്യമായി പാലിക്കുക. കൊഴുപ്പിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുക. പതിവായി വ്യായാമം ചെയ്യുക. ഏതുരീതിയിലുള്ള പരിശീലനമാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാം. 

butt4

4. വൃത്താകൃതിയിലുള്ള നിതംബം

ആരോഗ്യവാനായ ഒരാളുടെ ആകൃതിയാണിത്. എല്ലാം അളവും ആനുപാതികമായിരിക്കും. അതേസമയം തെറ്റായ ജീവിതശൈലി കൊണ്ടുനടക്കുന്നവരാണെങ്കിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് ഗ്ലൂട്ടുകളിൽ കുടുങ്ങും. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.  

നിർദേശങ്ങൾ:

നിങ്ങളുടെ ശരീരഭാരം അനുസരിച്ച് മിതമായ കലോറിയിലുള്ള ഭക്ഷണം കഴിക്കുക. വ്യായാമത്തെക്കുറിച്ച് മറക്കരുത്. 

butt5

5. പരന്ന നിതംബം

നിങ്ങൾക്ക് പരന്ന നിതംബമാണെങ്കിൽ ’ഡെഡ് ബട്ട് സിൻഡ്രോം’ എന്ന അവസ്ഥ ബാധിച്ചതാകാം. ഓഫിസിലും ടിവിയുടെ മുന്നിലും  യാത്ര ചെയ്യുമ്പോഴും കൂടുതൽ സമയം ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകും. ഇത്തരക്കാർ പേശികൾ ശരീരത്തിന്റെ ശരിയായ രൂപത്തിൽ നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. 

നിർദേശങ്ങൾ:

സ്ക്വാട്സ്, സ്‌ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവ ചെയ്യുക. ഇതിനായി ജിമ്മിൽ പോകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഓഫിസിൽ ചെറിയ ഇടവേള എടുത്തും അല്ലെങ്കിൽ വീട്ടിൽ ടിവിയുടെ മുന്നിൽ വച്ചും വ്യായാമം ചെയ്യാം. കൂടുതലും നടക്കാൻ ശ്രമിക്കുക.

Tags:
  • Health Tips
  • Glam Up