ADVERTISEMENT

അറിവ് പകരും തോറും വർദ്ധിക്കും എന്നാണല്ലോ.കയ്യിലുള്ള വിദ്യ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതുകൊണ്ട് അത് കുറയുകയൊന്നുമില്ലല്ലോ, കൂടുകയല്ലെയുള്ളൂ. ലോക് ഡൗൺ കാലം കഴിയുന്നതും നോക്കി വെറുതെയിരുന്നു, ഉള്ള അറിവിനെ പൂട്ടിക്കെട്ടി വെച്ച് തുരുമ്പ് പിടിപ്പിക്കാൻ തയ്യാറല്ല സിമെർക്കുറി എന്ന സ്റ്റാർട്ടപ്പ് കമ്പനി. എങ്ങനെ ആളുകളുടെ ഇടയിൽ ക്രിയാത്മകമായും ഫലപ്രദമായും ഇടപെടാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഇവർ.

കൊച്ചി ,കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് സിമെർക്കുറി. 2016 ലാണ് ഇത് ആരംഭിക്കുന്നത്.മെഷീൻ ലേണിങ് അധിഷ്ഠിതമായ ഒരു മാർക്കറ്റിങ് ഓട്ടോമേഷൻ സൊലൂഷൻ ആണ് സി മെർക്കുറിയുടെ പ്രധാന പ്രോഡക്റ്റ്. ഇതുകൂടാതെ ഡിജിറ്റൽ വർക് ഷോപ്പുകളും നടത്തുന്നു. ഉഷാറായി ക്ലാസുകൾ നടക്കേണ്ട സമയമാണ്. ലോക് ഡൗൺ ആയതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്. ഓഫ്‌ലൈനായി ക്ലാസുകൾ നടത്താൻ പറ്റില്ല എന്നല്ലേയുള്ളൂ, ഓൺലൈനായി നടത്തുന്നതിന് കുഴപ്പമൊന്നുമില്ലല്ലോ. അങ്ങനെയാണ് ഓഫ്‌ലൈൻ ക്ലാസുകൾ ക്യാപ്സൂൾ രൂപത്തിലാക്കി ഒരു മണിക്കൂർ നീളുന്ന വർക് ഷോപ്പുകളായി ഇപ്പോൾ ഓൺലൈനിൽ നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് തികച്ചും ഫ്രീ ആയാണ് ഈ ക്ലാസുകൾ ഓഫർ ചെയ്യുന്നത്.

ADVERTISEMENT

"വീട് തന്നെയാണ് ഇപ്പോൾ ഓഫീസ്."സിമെർക്കുറിയുടെ സിഇഒ ജേക്കബ്ബ് പറയുന്നു." പത്തു ദിവസങ്ങളിലായി 10 മൊഡ്യൂളുകളാണ് ചെയ്യുന്നത്. ഇപ്പോൾ ആറു വർക് ഷോപ്പുകൾ കഴിഞ്ഞു. ദിവസവും നൂറിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്. ബികോം, ബിബിഎ, എംബിഎ, എൻജിനീയറിങ് വിദ്യാർത്ഥികളെയാണ് പ്രതീക്ഷിച്ചതെങ്കിലും വിവിധ കമ്പനികളെ പ്രതിനിധീകരിച്ചുള്ളവരും ക്ലാസിൽ എത്തുന്നുണ്ട്.സോഷ്യൽ മീഡിയ മാർക്കറ്റിങ്, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഇ മെയിൽ മാർക്കറ്റിങ്, ഷോർട്ട് മെസ്സേജിങ്, ആപ് ബേസ്ഡ് മാർക്കറ്റിങ് എന്നിങ്ങനെ 10 ഡിജിറ്റൽ മാർക്കറ്റിങ് വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വർക്ക്ഷോപ്പിന്റെയും വിഷയം മുൻകൂട്ടി പറയും.

ഒരേസമയം 200 പേർക്ക് പങ്കെടുക്കാൻ പറ്റുന്ന ഗൂഗിൾ ഹാങ്ങ് ഔട്ട് എന്ന ആപ്പ് വഴിയാണ് ക്ലാസുകൾ നടത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 11 മുതൽ 12 വരെയാണ് ക്ലാസ്സ്. ഓരോ വിഷയങ്ങളിലും വിദഗ്ധരായിട്ടുള്ളവരാണ് ക്ലാസുകൾ എടുക്കുന്നത്. പഠിപ്പിച്ചത് പ്രാക്ടിക്കലായി ചെയ്യാനുള്ള ലൈവ് സെഷൻസും കൊടുക്കുന്നുണ്ട്. 10 മോഡ്യൂളുകൾ തീർന്നു കഴിഞ്ഞാൽ വീണ്ടും ഇതേ വിഷയങ്ങളിലുള്ള ക്ലാസുകൾ തുടരും.അതുപോലെ ഓരോ മേഖലയിലും അഡ്വാൻസ്ഡ് കോഴ്സുകൾ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.".സിമെർക്കുറിയുടെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

ADVERTISEMENT

 

https://www.academy.cmercury.com

ADVERTISEMENT
ADVERTISEMENT