ചർമ സൗന്ദര്യ സംരക്ഷണത്തിന് സമയം കണ്ടെത്താൻ പലപ്പോഴും പുരുഷന്മാർ ശ്രമിക്കാറില്ല. ഇതുകൊണ്ടുതന്നെ പ്രായം 30 പിന്നിടുമ്പോഴേക്കും ചർമത്തിൽ ചുളിവുകളും മുടിയിഴകളിൽ വെള്ള വരകളും വീഴുന്നു. അതോടെ യഥാർഥ പ്രായത്തിലും കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു. ഒന്നു ശ്രദ്ധിച്ചാൽ, ഒരൽപം സമയം കണ്ടെത്തിയാൽ ഇതെല്ലാം തടയാനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.
∙ സ്ത്രീകളുടെ ചർമം പോലെയല്ല പുരുഷന്മാരുടേത്. ചർമത്തിന് എണ്ണമയം നൽകുന്ന സെബത്തിന്റെ ഉൽപാദനം പുരുഷന്മാരിൽ കൂടുതലാണ്. പിഗ്‌മന്റേഷൻ വരാനുള്ള സാധ്യത പുരുഷന്മാർക്കാണു കൂടുതൽ. വലിയ ചർമസുഷിരങ്ങൾ പുരുഷന്മാർക്കാണ് കൂടുതൽ ഉണ്ടാകുക. സ്കിൻ ഇലാസ്റ്റിസിറ്റി സ്ത്രീകൾക്കാണ് അധികം. അതുകൊണ്ടാണു പുരുഷന്മാർക്കു ചുളിവുകൾ കൂടുന്നത്.
∙ സ്കിൻ കെയർ റുട്ടീനിന്റെ ഭാഗ മായി പല ഉൽപന്നങ്ങൾ ഒന്നിനു മീ തെ ഒന്നായി ഉപയോഗിക്കുന്നതു ന ല്ലതല്ല. സെബം ഉൽപാദനം അധികമായതിനാൽ ഇത്തരം പ്രൊഡക്ട് ലെ യറിങ് മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേക്കു നയിക്കും.
∙ രണ്ടു നേരവും മുഖം ഫെയ്സ്‌വാഷ് ഉപയോഗിച്ചു വൃത്തിയാക്കാൻ മറക്കരുത്. ചർമസ്വഭാവത്തിന് ഇ ണങ്ങുന്ന മോയിസ്ചറൈസറും വേണം. അതുപോലെ പ്രധാനമാണു സൺസ്ക്രീൻ ഉപയോഗം. എ ല്ലാ ദിവസവും എസ്പിഎഫ് 30+ ഉ ള്ള സൺസ്ക്രീൻ പുരട്ടുക.
∙ സാലിസിലിക് ആസിഡ് അടങ്ങി യ ഉൽപന്നങ്ങൾ സെബം ഉൽപാദനം നിയന്ത്രിക്കും. രാത്രിയിൽ റെറ്റിനോയിഡ് പുരട്ടുന്നതു ചർമസുഷിരങ്ങളെ ചെറുതാക്കാനും ചുളിവുകൾ വരുന്നതു തടയാനും സഹായിക്കും.
∙ പുരുഷന്മാരുടെ ചർമത്തിനു കട്ടി കൂടുതലായതിനാൽ സെൻസിറ്റിവിറ്റി കുറവായിരിക്കും. റെറ്റിനോയിഡ്സ്, എഎച്ച്എ, ബിഎച്ച്എ എന്നിങ്ങനെ ചർമ സംരക്ഷണത്തിനായുള്ള ഘടകങ്ങൾ ഇവരുടെ ചർമത്തെ അലോസരപ്പെടുത്താതെ തന്നെ പരിപാലിക്കും.