Tuesday 01 November 2022 03:00 PM IST : By സ്വന്തം ലേഖകൻ

ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്, ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം! 49 ലും മുപ്പതുകളുടെ ചെറുപ്പം, ആഷിന്റെ ബ്യൂട്ടി സീക്രട്സ് അറിയാം

aishhh66777878

ആരാധകരുടെ പ്രിയതാരം ഐശ്വര്യ റായ്ക്കു 49 വയസ്സ് തികയുന്നു. ഇന്നും ഇന്ത്യക്കാരുടെ മനസ്സില്‍ ആഷ് തന്നെയാണ് ലോകസുന്ദരി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തില്‍ മനോഹര ഗെറ്റപ്പിലെത്തി താരം അത് തെളിയിച്ചതാണ്. 49 ലും മുപ്പതുകളുടെ ചെറുപ്പം, എന്താണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം? ഈ ചോദ്യം എത്രയോ തവണ ഐശ്വര്യയ്ക്കു നേരെയും ഉയർന്നിരിക്കുന്നു. താരത്തിന്റെ ബ്യൂട്ടി സീക്രട്സ് അറിയാം.

∙ ആഴ്ചയിൽ രണ്ടു ദിവസം കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ്.

∙ തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയ്സ്ചറൈസറുകളുടെ ഉപയോഗം കുറവ്.

∙ ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുമെന്ന് ആഷ്.

∙ ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.

∙ മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം.

∙ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.

Tags:
  • Glam Up
  • Beauty Tips